For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ഗംഭീറിന്റെ ഫേവറിറ്റ് ഔട്ട്! ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു ഈ 11, തിരഞ്ഞെടുത്ത് ചൗള

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പിയൂഷ് ചൗള. 20നു ബംഗ്ലാദേശുമായിട്ടാണ് ആദ്യ അങ്കത്തില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുക. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്.

ബംഗ്ലാദേശിനെക്കൂടാതെ നിലവവിലെ ജേതാക്കളും ചിരവൈരികളുമായ പാകിസ്താന്‍, ശക്തരായ ന്യൂസിലാന്‍ഡ് എന്നിവരുമായിട്ടാണ് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ തുടര്‍ന്നുള്ള മല്‍സരങ്ങള്‍. ബംഗ്ലാദേശിനെതിരേ ജയത്തോടെ തന്നെ തുടങ്ങാന്‍ സാധിച്ചാല്‍ ശേഷിച്ച രണ്ടു കളിയില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ സ്ഥാനമുറപ്പിക്കാം. അതുകൊണ്ടു തന്നെ ഏറ്റവും ശക്തമായ 11 തന്നെ ആദ്യ കളിയില്‍ ഇറക്കാാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ROHIT GILL

മുന്‍നിരയില്‍ ആരൊക്കെ

പിയൂഷ് ചൗള തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലെന്നു കാണാം. ബാറ്റിങ് ലൈനപ്പില്‍ അഴിച്ചുപണികള്‍ക്കൊന്നും അദ്ദേഹം തുനിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റനും യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലും ചേര്‍ന്നാണ് ടീമിനായി ഓപ്പണ്‍ ചെയ്യുക.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ഇംഗ്ലണ്ടുമായി സമാപിച്ച ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി രോഹിത് പഴയ ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. ഗില്ലും ഇപ്പോള്‍ ഗംഭീര ഫോമിലാണ്. ഇംഗ്ലണ്ടിനെതിരേ പ്ലെയര്‍ ഓഫ് ദി സീരീസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ രണ്ടു കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി മിന്നിച്ച ഗില്‍ അവസാന കളിയില്‍ ഏഴാം ഏകദിന സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.

ചൗളയുടെ ഇലവനില്‍ രോഹിത്തിനും ഗില്ലിനും ശേഷം മൂന്നാം നമ്പറില്‍ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയാണുള്ളത്. ഇംഗ്ലണ്ടുമായുള്ള അവസാന ഏകദിനത്തിലെ ഫിഫ്റ്റിയോടെ ഫോമിലേക്കു മടങ്ങിയെത്തിയതിന്റെ ആത്മവിശ്വാസസത്തിലാണ് അദ്ദേഹം ചാംപ്യന്‍സ് ട്രോഫിയില്‍ ഇറങ്ങുക.

മധ്യനിരയില്‍ ഇവര്‍

പിയൂഷ് ചൗള തിരഞ്ഞെടുത്ത ഇന്ത്യയുടെ മധ്യനിര ബാറ്റിങിലേക്കു വന്നാല്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി കെഎല്‍ രാഹുലുമാണുള്ളത്. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. റിഷഭ് പന്തിനെ തഴഞ്ഞാണ് രാഹുലിനു ചൗള ഈ റോള്‍ നല്‍കിയിട്ടുള്ളത്.

ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ ഫോമിലായിരുന്നു ശ്രേയസ്. മൂന്നു കളിയില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ച അദ്ദേഹത്തിന്റെ അഗ്രസീവ് ബാറ്റിങ് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുള്ള സ്ഥിരം വീക്ക്‌നെസ് ശ്രേയസ് പൂര്‍ണമായി മറികടന്നതായി ഈ പരമ്പര തെളിയിക്കുകയും ചെയ്തു.

രാഹുലാവട്ടെ ഏകദിനത്തില്‍ അഞ്ചാമനായി വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ്. പക്ഷെ ഗൗതം ഗംഭീര്‍ കോച്ചായ ശേഷം ഫേവറിറ്റ് പൊസിഷനില്‍ ഒരിക്കല്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂവെന്നതാണ് നിരാശാജനകമായ കാര്യം. ഇംഗ്ലണ്ടിനെതിരേ അവസാന കളിയില്‍ ഈ റോള്‍ ലഭിച്ചപ്പോള്‍ രാഹുല്‍ തിളങ്ങുകയും ചെയ്തു.

KL RAHUL

ഓള്‍റൗണ്ടര്‍മാരും ബൗളിങ് നിരയും

മൂന്നു പരിചയ സമ്പന്നരായ ഓള്‍റൗണ്ടര്‍മാരെയാണ് പിയൂഷ് ചൗള ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണിത്. വാഷിങ്ടണ്‍ സുന്ദറിനെ അദ്ദേഹം പുറത്തിരുത്തുകയും ചെയ്തു.

ബാറ്റും ബോളും കൊണ്ട് നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള മാച്ച് വിന്നര്‍മാരാണ് മൂന്നു പേരും, ഹാര്‍ദിക്, ജഡേജ, അക്ഷര്‍ എന്നിവരുടെ അനുഭവസമ്പത്ത് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു ഏറെ മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

ബൗളിങിലേക്കു വന്നാല്‍ ഗൗതം ഗംഭീറിനു പ്രിയങ്കരനായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞ ചൗള പകരം പരിചയസമ്പന്നനായ കുല്‍ദീപ് യാദവിനെയാണ് ഈ റോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

പേസര്‍മാരായി മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയുമാണ് ചൗള തിരഞ്ഞെടുത്തത്. പക്ഷെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതു കാരണം ബുംറ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. പകരം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരിലൊരാള്‍ക്കായിരിക്കും അവസരം ലഭിക്കുക.

Story first published: Friday, February 14, 2025, 7:24 [IST]
Other articles published on Feb 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+