For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: രോഹിത്, യുവി ഔട്ട്!! ധവാന്‍- ഗാംഗുലി ഓപ്പണിങ്, ഇന്ത്യയുടെ ഓള്‍ടൈം 11

എട്ടു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടൂവില്‍ വീണ്ടുമൊരു ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു അടുത്ത മാസം തുടക്കമാവുകയാണ്. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു പാകിസ്താനും യുഎഇയുമാണ് സംയുക്ത ആതിഥേയരാവുന്നത്. 1998ല്‍ തുടക്കമിട്ട ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ കൂടുതല്‍ തവണ ചാംപ്യന്മാരായിട്ടുള്ളത് രണ്ടു ടീമുകളാണ്. ഇന്ത്യയും ഓസ്‌ട്രേലിയയുമാണിത്. രണ്ടു തവണ വീതമാണ് ഇരുടീമും ട്രോഫികള്‍ പങ്കിട്ടത്.

ഇതുവരെ നടന്നിട്ടുള്ള എട്ടു ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഓള്‍ടൈം ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? നിലവിലെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇലവനിലുണ്ടാവില്ല. ഇന്ത്യന്‍ ഇലവനിലെ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SHIKHAR DHAWAN

ഓപ്പണിങില്‍ ആരെല്ലാം

ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് മുന്‍ ഇടംകൈയന്‍ താരം ശിഖര്‍ ധവാനും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചേര്‍ന്നായിരിക്കും. ടൂര്‍ണമെന്റില്‍ മികച്ച റെക്കോര്‍ഡ് അവകാശപ്പെടാവുന്ന താരങ്ങളാണ് ഇരുവരും. അതുകൊണ്ടു തന്നെയാണ് രോഹിത് ശര്‍മയെയും മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെയുമെല്ലം ഇവര്‍ ഓവര്‍ടേക്ക് ചെയ്തത്.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു വേണ്ടി എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള താരമാണ് ധവാന്‍. ചാംപ്യന്‍സ് ട്രോഫിയിലും ഗംഭീര റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്.

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ബാറ്ററും ധവാനാണ്. 701 റണ്‍സാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഗാംഗുലിക്കും മികച്ച റെക്കോര്‍ഡാണ് ടൂര്‍ണമെന്റിലുള്ളത്. 665 റണ്‍സ് ചാംപ്യന്‍സ് ട്രോഫിയുടെ വിവിധ എഡിഷനുകളിലായി ദാദ അടിച്ചെടുത്തിട്ടുണ്ട്.

മധ്യനിരയില്‍ ഇവര്‍

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ വിരാട് കോലിയാണ്. ഈ നമ്പറില്‍ തന്നേക്കാള്‍ മികച്ചയാള്‍ ഇന്ത്യക്കില്ലെന്നു അദ്ദേഹത്തിന്റെ പ്രകടനം അടിവരയിടുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ കോലി ഇതിനകം അടിച്ചെടുത്തത് 529 റണ്‍സാണ്. വരാനിരിക്കുന്ന ടൂര്‍ണമെന്റ് അദ്ദേഹത്തിന്റെ അവസാനത്തേത് കൂടിയായിരിക്കും.

കോലിക്കു ശേഷം ഓള്‍ടൈം ഇലവനില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ മുന്‍ ഇതിഹാസവും കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡ്, മുന്‍ താരവും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്, മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി എന്നിവരുമുണ്ട്. ഈ ഇലവനെ നയിക്കുന്നതും ധോണിയാണ്. 2013ല്‍ ഇന്ത്യ അവസാനമായി കിരീടം ചൂടിയതും അദ്ദേഹത്തിന്റെ കീഴിലായിരുന്നു.

MS DHONI

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി 627 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളയാളാണ് ദ്രാവിഡ്. കൈഫാവട്ടെ ടൂര്‍ണമെന്റില്‍ നേടിയത് 236 റണ്‍സുമാണ്. ധോണിയുടെ പ്രകടനമെടുത്താല്‍ 183 റണ്‍സ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ലോവര്‍ ഓര്‍ഡര്‍, ബൗളിങ്

ഓള്‍ടൈം ഇലവനു വേണ്ടി ഏഴാം നമ്പറില്‍ കളിക്കുക വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച റെക്കോര്‍ഡ് അവകാശപ്പെടാവുന്നയാളാണ് ജഡ്ഡു. 16 വിക്കറ്റുകള്‍ ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിക്കഴിഞ്ഞു. വരാനിരിക്കുന്ന എഡിഷനിലും ജഡേജയെ കാണാനായേക്കും.

നാലു ഫാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യന്‍ ഇലവനിലുള്ളത്. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരാണിത്. ടൂര്‍ണമെന്റില്‍ 13 വീതം വിക്കറ്റുകള്‍ വീതം ഭുവിയും ഇഷാന്തും വീഴ്ത്തിയിട്ടുണ്ട്. സഹീറാവട്ടെ 15 വിക്കറ്റുകളും പോക്കറ്റിലാക്കി. നെഹ്‌റയ്ക്കു ലഭിച്ചത് 11 വിക്കറ്റുകളാണ്.

ഇന്ത്യന്‍ ഓള്‍ടൈം പ്ലെയിങ് 11

ശിഖര്‍ ധവാന്‍, സൗരവ് ഗാംഗുലി, വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് കൈഫ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ.

Story first published: Saturday, January 4, 2025, 22:29 [IST]
Other articles published on Jan 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+