For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍

ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ് ഈ വര്‍ഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന ആദ്യത്തെ അഗ്നിപരീക്ഷ. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിട്ടാണ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേട്ടത്തോടെ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇനി ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി കിരീടവേട്ടയുമായി മുന്നോട്ടു തന്നെ പോവുകയാവും ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ചില വമ്പന്‍ താരങ്ങളുടെ മോശം ഫോം ഇന്ത്യയെ ആശങ്കപ്പപ്പെടുത്തുന്നുണ്ട്. രോഹിത്തിനെക്കൂടാത മുന്‍ നായകനും റണ്‍ മെഷീനുമായ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരൊന്നും അത്ര മികച്ച ഫോമിലല്ല കാണപ്പെടുന്നത്. ഫോമില്ലാത്ത ഈ മുതിര്‍ന്ന താരങ്ങളെ മാറ്റി നിര്‍ത്തി ഫോമിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ടീമിനെ ഇന്ത്യ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

SHUBMAN FGILL YASHASVI JAISWAL

ഓപ്പണിങില്‍ ആരെല്ലാം

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന രോഹിത് ശര്‍മയെ ഒഴിവാക്കി യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു ഇന്ത്യ കൊണ്ടു വരേണ്ടതുണ്ട്. ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും ഇതിനകം കളിച്ചു കഴിഞ്ഞ ടി20, ടെസ്റ്റ് ഫോര്‍മാറ്റുികളില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി സ്ഥാനമറപ്പിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം.

ഏകദിനത്തിലും തീര്‍ച്ചയായും ഇംപാക്ടുണ്ടാക്കാന്‍ ജയ്‌സ്വാളിനു സാധിക്കും. ഓപ്പണിങില്‍ അദ്ദേഹത്തിന്റെ പങ്കാളിയായി എത്തുക മറ്റൊരു ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഭാവി ഓപ്പണിങ് ജോടികളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ഗില്ലും ജയ്‌സ്വാളും.

മധ്യനിരയില്‍ ഇവര്‍

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ വിരാട് കോലിക്കു പകരം ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ റോളിലേക്കു പലരും മല്‍സരരംഗത്തുണ്ടെങ്കിലും ഏറ്റവുമധികം അര്‍ഹിക്കുന്നയാള്‍ മലയാളി താരം സഞ്ജു സാംസണാണ്. ഏകദിനത്തില്‍ അധികം മല്‍സരങ്ങള്‍ കളിക്കാനായില്ലെങ്കിലും പ്ലെയിങ് ഇലവന്റെ ഭാഗമായപ്പോഴെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 55ന് മുകളിലാണ് ഏകദിനത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. മാത്രമല്ല കഴിഞ്ഞ വര്‍ഷം ടി20യില്‍ മൂന്നു ടി20 സെഞ്ച്വറികളടിച്ച അദ്ദേഹം ഗംഭീര ഫോമിലുമാണ്.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരാണ് ഇന്ത്യക്കു ഏറ്റവും ബെസ്റ്റ്. ഈ റോളില്‍ നിലവില്‍ അദ്ദേഹത്തേള്‍ മികച്ചൊരു ഓപ്ഷന്‍ ഏകദിനത്തില്‍ ഇന്ത്യക്കു ഇല്ലെന്നു തന്നെ പറയാം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനും ശ്രേയസാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ട്രോഫിയും സയ്ദ് മുഷ്താഖ് അലി ട്രോഫിയുമെല്ലാം സ്വന്തമാക്കിയിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

SHREYAS IYER

അഞ്ചാമനായി ഇന്ത്യക്കു വേണ്ടി കളിക്കേണ്ടത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. മാത്രമല്ല ഏകദിനത്തില്‍ സമീപകാലത്തു അഞ്ചാം നമ്പറില്‍ ശ്രദ്ധേയമായ പ്രകടനങ്ങളും കാഴ്ചവയ്ക്കാന്‍ രാഹുലിനായിട്ടുണ്ട്. ഈ ടീമിന്റെ വിക്കറ്റ് കീപ്പറാവേണ്ടതും അദ്ദേഹമാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പിങില്‍ രാഹുല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര

ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരായി വേണ്ടത് സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ, മികച്ച ഫോമിലുള്ള അക്ഷര്‍ പട്ടേല്‍, പുതിയ സെന്‍സേഷന്‍ നിതീഷ് റെഡ്ഡി എന്നിവരെയാണ്. ബാറ്റിങിനൊപ്പം ബൗളിങിലും ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവരാാണ് മൂന്നു പേരും.

ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇവര്‍ ഇറങ്ങുന്നതോടെ ഇന്ത്യന്‍ ബാറ്റിങിനെ ഇതു കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. ഒമ്പതാമനായി ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെയാണ് ഇന്ത്യക്കു ആവശ്യം. കുല്‍ദീപ് യാദവാണ് ഈ റോളിനു ഏറ്റവും യോജിച്ചയാള്‍.

പേസ് ബൗളിങിലേക്കു വന്നാല്‍ ജസ്പ്രീത് ബുംറ തന്നെയായിരിക്കും ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. മുഹമ്മദ് സിറാജിനു പകരം മികച്ച ഫോമിലുള്ള അര്‍ഷ്ദീപ് സിങിനെയും ഇന്ത്യ കളിപ്പിക്കണം.

മികച്ച ഫോമിലുള്ളവരുടെ ഇന്ത്യന്‍ 11

യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, നിതീഷ് റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, January 1, 2025, 7:16 [IST]
Other articles published on Jan 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+