For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: റിഷഭും സഞ്ജുവുമെല്ലാം പുറത്ത്!! ഇന്ത്യന്‍ 11 പ്രവചിച്ച് ചാറ്റ് ജിപിടി

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായ ചാറ്റ് ജിപിടി (ChatGPT). ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫി ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായിട്ടാണ് നടക്കാനിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള വേദിയായ പാകിസ്താനോടൊപ്പം ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കു ദുബായിയും വേദിയാവും.

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഈ വര്‍ഷം കിരീടം ചൂടിയ ഇന്ത്യ വീണ്ടുമൊരു കിരീടമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ സ്വപ്‌നം കാണുന്നത്. നായകന്‍ രോഹിത് ശര്‍മയടക്കമുള്ള സുവര്‍ണ താരങ്ങളുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റായും ഇതു മാറിയേക്കും. അതുകൊണ്ടു തന്നെ തങ്ങളുടെ ഇതിഹാസ താരങ്ങള്‍ക്കു രാജകീയമായ ഒരു യാത്രയയപ്പ് തന്നെ നല്‍കാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക.

ചാറ്റ് ജിപിടി തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവനില്‍ ചില പ്രധാന താരങ്ങള്‍ തഴയപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. നിലവിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിട്ടുള്ള റിഷഭ് പന്ത്, യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എന്നിവരൊന്നും ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമല്ല. ചാറ്റ് ജിപിടിയുടെ ഇന്ത്യന്‍ 11 എങ്ങനെയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA SHUBMAN GILL

ഓപ്പണിങ് ജോടി

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി ചാറ്റ് ജിപിടി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുട ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് സഖ്യവും ഇവര്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് രോഹിത്- ഗില്‍ സഖ്യമാണ്.

ഇന്ത്യയുടെ കുതിപ്പില്‍ ഈ ജോടി നിര്‍ണായക പങ്കും വഹിച്ചിരുന്നു. വളരെ അഗ്രസീവായിട്ടുള്ള തുടക്കങ്ങളാണ് ടൂര്‍ണമെന്റിലുടനീളം ഇവര്‍ ഇന്ത്യക്കു നല്‍കിയത്. അന്നു ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യന്‍ ടീം കിരീടവും അടിയറ വയ്ക്കുകയായിരുന്നു.

മധ്യനിരയില്‍ ആരെല്ലാം

ഇന്ത്യക്കായി പതിവു പോലെ മൂന്നാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി തന്നെ കളിക്കും. ടെസ്റ്റില്‍ ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും ഏകദിനത്തില്‍ അദ്ദേഹം എല്ലായ്‌പ്പോഴും കസറാറുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു കോലി.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരെയാണ് ചാറ്റ് ജിപിടി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെങ്കിലും ഏകദിനത്തില്‍ നിലവിലെ ഇന്ത്യയുടെ ബെസ്റ്റ് നാലാമന്‍ താനാണെന്നു അദ്ദേഹം പല തവണ തെളിയിച്ചിട്ടുള്ളതാണ്. ഏകദിന ലോകകപ്പിലും നാലാം നമ്പറില്‍ സെഞ്ച്വറിയടക്കം നേടി ശ്രേയസ് കസറുകയും ചെയ്തിരുന്നു.

അഞ്ചാം നമ്പറിലുള്ളത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. ടീമിന്റെ വിക്കറ്റ് കീപ്പറായും ചാറ്റ് ജിപിടി അദ്ദേഹത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെയായി ഏകദിനത്തില്‍ അഞ്ചാമനായി മിന്നുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഈ റോളിലാണ് അദ്ദേഹമിറങ്ങിയത്.

KL RAHUL

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ ഓള്‍റൗണ്ടര്‍മാരായി ചാറ്റ് ജിപിടി തിരഞ്ഞെടുത്തത് സൂപ്പര്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയുമാണ്. ജഡ്ഡുവിന്റെ ഒരുപക്ഷെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റായിരിക്കും ഇത്.

ചൈനാ മാന്‍ ബൗളറായിട്ടുള്ള കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ജസ്പ്രീത് ബുംറയാണ്. അദ്ദേഹത്തിനു പിന്തുണയുമായി ടീമിലുള്ള മറ്റുള്ളവര്‍ അര്‍ഷ്ദീപ് സിങും മുഹമ്മദ് സിറാജുമാണ്.

ചാറ്റ് ജിപിടിയുടെ ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, December 24, 2024, 7:15 [IST]
Other articles published on Dec 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+