Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: രോഹിത്- ജയ്‌സ്വാള്‍ ഓപ്പണിങ്, അഞ്ചാമന്‍ പന്ത്!! ഗവാസ്‌കറുടെ ടോപ്പ് ഫൈവ്

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ്പ് ഫൈവ് ബാറ്റിങ് ലൈനപ്പില്‍ ആരൊക്കെയാണ് വേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതു വരെയാണ് പാകിസ്താനിലും യുഎഇയിലുമായി ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. ഇന്ത്യയുടെ മുഴുവന്‍ മല്‍സങ്ങളും ദുബായിലുമാണ്.

ചിരവൈരികളായ പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. കരുത്തരായ ന്യൂസിലാന്‍ഡ്, അട്ടിമറിക്കു ശേഷിയുള്ള ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ടോപ്പ് ഫൈവിനെക്കുറിച്ച് ഗവാസ്‌കര്‍ അഭിപ്രായം തുറന്നു പറഞ്ഞത്.

ROHIT SHARMA YASHASVI JAISWAL

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി

വളരെ മോശം ഫോമിലൂടെയാണ് കടന്നു പോവുന്നതെങ്കിലും രോഹിത് ശര്‍മ തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുകയെന്നുറപ്പായിട്ടുണ്ട്. നിലവില്‍ ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്ഥിരം ഓപ്പണിങ് പങ്കാളി ശുഭ്മന്‍ ഗില്ലാണെങ്കിലും ഈ കോമ്പിനേഷന്‍ വേണ്ടെന്നാണ് സുനില്‍ ഗവാസ്‌കറുടെ നിരീക്ഷണം.

പകരം മറ്റൊരു യുവതാരമായ യശസ്വി ജയ്‌സ്വാളിനെ ഈ റോളിലേക്കു അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഞാന്‍ തിരഞ്ഞെടുക്കുക യശസ്വി ജയ്‌സ്വാളിനെയാണ്. കാരണം ഇടംകൈയന്‍ ബാറ്ററാണന്നത് അവനെ വ്യത്യസ്തനാക്കുന്നു.

വലംകൈയന്‍ ബാറ്ററെ സംബന്ധിച്ച് മികച്ചൊരു ബോള്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ക്കു ലെഗ് സൈഡിലൂടെ പോവുന്ന വൈഡ് ബോള്‍ മാത്രമായിരിക്കും. ഒരു അധിക റണ്‍സും അധിക ബോളുമെന്നതാണ് ഇതിനര്‍ഥം. അതുകൊണ്ടു തന്നെ ബാറ്റിങിലെ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ എല്ലായ്‌പ്പോഴും വലിയ വ്യത്യാസമുണ്ടാക്കുന്നതായും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

അതേസമയം, ടെസ്റ്റിലും ടി20യിലും ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കഴിഞ്ഞെങ്കിലും ഏകദിനത്തില്‍ ജയ്‌സ്വാള്‍ ഇനിയും അരങ്ങേറ്റം നടത്തിയിട്ടില്ല. ടെസ്റ്റില്‍ 19 മല്‍സരങ്ങളില്‍ നിന്നും 52.88 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 1798 റണ്‍സാണ്. ടി20യിലാവട്ടെ 22 ഇന്നിങ്‌സുകളില്‍ നിന്നും 164.31 സ്‌ട്രൈക്ക് റേറ്റില്‍ 723 റണ്‍സും ജയ്‌സ്വാള്‍ അടിച്ചെടുത്തു.

രാഹുലും സഞ്ജുവുമില്ല

സമീപകാലത്തു മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സുനില്‍ ഗവാസ്‌കറുടെ മറുപടി. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഇലവനില്‍ ശുഭ്മന്‍ ഗില്‍ കാണില്ല. മൂന്നാം നമ്പറില്‍ വിരാട് കോലിയായിരിക്കും ബാറ്റ് ചെയ്യുന്നത്.

RISHABH PANT

നാലാം നമ്പറില്‍ ശ്രേയസ് അയ്യരുമുണ്ടാവും. അഞ്ചാമനായി റിഷഭ് പന്താണ് വേണ്ടത്. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഇങ്ങനെയാവണം. ശുഭ്മനെ സംബന്ധിച്ച് കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. സമീപകാലത്തുള്ള അവന്റെ ഫോം അത്ര പ്രതീക്ഷ നല്‍കുന്നതല്ല. ഓസ്‌ട്രേലിയയില്‍ വച്ചു പോലും നിങ്ങള്‍ക്കു ഇതു പറയേണ്ടതായി വന്നു.

അതു പരിഗണിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു കാണാമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെ തഴഞ്ഞാണ് റിഷഭിനെ അദ്ദേഹം തന്റെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്.

അതേസമയം, മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപക്ഷിച്ച് ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ് ഗില്‍. 2023ലെ ഏകദിന ലോകകപ്പിലടക്കം അദ്ദേഹം ഇതിനകം 47 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 58.20 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 2328 റണ്‍സും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

2023ല്‍ ഗംഭീര ഫോമിലാണ് ഏകദിനത്തില്‍ ഗില്‍ ബാറ്റ് ചെയ്തിട്ടുള്ളത്. വെറും 29 ഏകദിനങ്ങളില്‍ നിന്നും 63.36 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 1584 റണ്‍സാണ്. പക്ഷെ കഴിഞ്ഞ വര്‍ഷം വെറും മൂന്നു ഏകദിനങ്ങളില്‍ മാത്രമേ ഗില്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നേടാനായത് 57 റണ്‍സ് മാത്രമാണ്.

Story first published: Monday, January 13, 2025, 14:23 [IST]
Other articles published on Jan 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+