Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഇപ്പോള്‍ ചിത്രത്തില്‍ ഇല്ല, ഇവര്‍ക്ക് സര്‍പ്രൈസ് കോളെത്തും!! ആരെല്ലാം?

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഐസിസിയുടെ അടുത്ത പ്രധാനപ്പെട്ട ടൂര്‍ണമെന്റ് 2025 ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയാണ്. ഏകദിന ഫോര്‍മാറ്റിലാണ് അടുത്ത ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. പാകിസ്താനിലും ദുബായിലുമായിരിക്കും മല്‍സരങ്ങള്‍ നടക്കുകയെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപനത്തിനു വേണ്ടിയാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും മികച്ച ടീമിനെയാവും ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ഇന്ത്യ അയക്കുക. ഏറ്റവും അവസാനമായി ഇന്ത്യ കളിച്ച ഐസിസിയുടെ ഏകദിന ടൂര്‍ണമെന്റ് കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പാണ്.

ടൂര്‍ണമെന്റില്‍ റണ്ണറപ്പാവാനും ഇന്ത്യക്കായിരുന്നു. അടുത്ത ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ചിത്രം ഏറെക്കുറെ തെളിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ ഇല്ലാത്ത ചില സര്‍പ്രൈസ് കളിക്കാര്‍ക്കു ടീം ഇന്ത്യയിലേക്കു വിളിയെത്തിയേക്കും. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SHREYAS IYER

ശ്രേയസ് അയ്യര്‍

സ്റ്റാര്‍ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കാന്‍ സാധ്യതയുള്ള സര്‍പ്രൈസ് താരങ്ങളില്‍ ഒരാള്‍. നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമല്ല. മാത്രമല്ല ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ശ്രേയസ് ഈ വര്‍ഷം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരമാണ് അദ്ദേഹം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത ശ്രേയസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഈ വര്‍ഷം ഐപിഎല്ലിലും സയ്ദ് മുഷ്താഖ് അലി ട്രോഫിയിലുമെല്ലാം ബാറ്റിങില്‍ താരം തിളങ്ങി. കൂടാതെ ക്യാപ്റ്റനായും ശ്രേയസ് കൈയടി നേടി. രണ്ടു ടൂര്‍ണമെന്റുകളിലും കിരീടം നേടാന്‍ അദ്ദേഹത്തിനായിരുന്നു.

നാലാമനായി ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് ശ്രേയസിനുള്ളത്. ഒരു സമയത്തു ഈ റോളില്‍ താരം സ്ഥാനവും ഭദ്രമാക്കിയിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ബാറ്റിങില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും. അതുകൊണ്ടു തന്നെ ശ്രേയസിനു ടീമിലേക്കു സര്‍പ്രൈസ് കോളും വന്നേക്കും.

നിതീഷ് റെഡ്ഡി

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലായി മാറിയിരിക്കുന്ന യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാണ് ചാംപ്യന്‍സ് ട്രോഫിയിലേക്കു നറുക്കുവീണേക്കാവുന്ന രണ്ടാമത്തെയാള്‍. ഈ വര്‍ഷം ടി20, ടെസ്റ്റ് എന്നിവയില്‍ താരം കളിച്ചുകഴിഞ്ഞു. രണ്ടിലും ഇംപാക്ടുണ്ടാക്കാനും നിതീഷിനായിരുന്നു.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലൂടെ അരങ്ങേറിയ നിതീഷ് ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ടെസ്റ്റിലും കളിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ടു ടെസ്റ്റിലും ചില അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ നിതീഷ് കൈയടിയും നേടിയിരുന്നു.

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ചാംപ്യന്‍സ് ട്രോഫിയിലും താരത്തിനു അവസരം ലഭിക്കാനാണ് സാധ്യത. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായിട്ടാവും നിതീഷിനു ടീമില്‍ ഇടം ലഭിച്ചേക്കുക.

NITISH REDDY

വരുണ്‍ ചക്രവര്‍ത്തി

മിസ്റ്ററി സ്പിന്നറായിട്ടുള്ള വരുണ്‍ ചക്രവര്‍ത്തിയാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനിടയുള്ള മൂന്നാമത്തെ സര്‍പ്രൈസ് താരം. ഈ വര്‍ഷം ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെ ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ ശേഷം ഗംഭീര പ്രകടനമാണ് വരുണ്‍ കാഴ്ചവയ്ക്കുന്നത്. പരമ്പരയില്‍ ടീമിന്റെ പ്രധാന സ്പിന്നറായി അദ്ദേഹം മാറിയിരുന്നു.

ഈ പ്രകടനം പിന്നാലെ നടന്ന സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലും വരുണിനു ടീമില്‍ സ്ഥാനം നേടിക്കൊടുത്തു. അവിടെയും ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ അദ്ദേഹത്തിനായിരുന്നു. നിലവില്‍ കുല്‍ദീപ് യാദവാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറെങ്കിലും വരുണിനു രണ്ടാം സ്പിന്നറായി ചാംപ്യന്‍സ് ട്രോഫിയില്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കും.

കാരണം ദേശീയ ടീമിലേക്കുള്ള രണ്ടാം വരവില്‍ വളരെ അപകടകാരിയായിട്ടാണ് താരം കാണപ്പെടുന്നത്. ഓരോ ബോളിലും വിക്കറ്റെടുക്കുമെന്ന പ്രതീതിയുണ്ടാക്കാനും ഇപ്പോള്‍ വരുണിനു സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വജ്രായുധകമായി വരുണ്‍ മാറിയേക്കുകയും ചെയ്യും.

Story first published: Tuesday, December 17, 2024, 7:21 [IST]
Other articles published on Dec 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+