Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കടുവകളെ കൂട്ടിലടച്ച് കിവീസ്, പാകിസ്താന്‍ പുറത്ത്; ഇന്ത്യ സെമിയില്‍

റാവല്‍പിണ്ടി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലേക്കെത്തി ഇന്ത്യയും ന്യൂസീലന്‍ഡും. നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചതോടെയാണ് കിവീസും ഇന്ത്യയുടെ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ഇതോടെ പാകിസ്താനും ബംഗ്ലാദേശും സെമി കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒമ്പത് വിക്കറ്റിന് 236 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടെ (112) സെഞ്ച്വറിയാണ് കിവീസിന് വിജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. തന്‍സിദ് ഹസനും (24) നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും (77) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. മോശം പന്തുകളെ ആക്രമിച്ച് കളിക്കുകയെന്ന സമീപനമായിരുന്നു ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ കാട്ടിയത്. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 24 പന്തില്‍ 24 റണ്‍സെടുത്ത തന്‍സിദ് ഹസനെ പുറത്താക്കി ബ്രേസ് വെല്ലാണ് ന്യൂസീലന്‍ഡിന് ആദ്യ ആശ്വാസം നല്‍കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്കായി.

മെഹതി ഹസന്‍ മിറാസ് 14 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം പറത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ 13 റണ്‍സില്‍ നില്‍ക്കവെ ഒറൗര്‍ക്കെ മെഹതി ഹസനെ പുറത്താക്കി. തൗഹിദ് ഹൃദോയിക്കും കാര്യമായൊന്നും ചെയ്യാനായില്ല. 24 പന്ത് നേരിട്ട് പതിയെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ഹൃദോയിയെ ബ്രേസ് വെല്ലാണ് മടക്കിയത്. മുഷ്ഫിഖര്‍ റഹിം മോശം ഫോമില്‍ തുടരുകയാണ്. ഇന്ത്യക്കെതിരേ ഡെക്കായ താരം കിവീസിനെതിരേ രണ്ട് റണ്‍സുമായി മടങ്ങി.

ബ്രെസ് വെല്ലാണ് സീനിയര്‍ താരത്തേയും പുറത്താക്കിയത്. ടീമിലേക്ക് തിരിച്ചെത്തിയ മഹമ്മൂദുല്ലക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. നാല് റണ്‍സെടുത്ത മഹമ്മൂദുല്ലയേയും ബ്രാസ് വെല്‍ പുറത്താക്കി. ജാക്കര്‍ അലി മികവ് തുടര്‍ന്നു. 55 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 45 റണ്‍സെടുത്ത ജാക്കര്‍ അലി റണ്ണൗട്ടായാണ് പുറത്തായത്. റിഷാദ് ഹൊസൈന്‍ 25 പന്തില്‍ രണ്ട് ഫോറും 1 സിക്‌സുമടക്കം 26 റണ്‍സെടുത്തു. ടസ്‌കിന്‍ അഹമ്മദ് 10 റണ്‍സും നേടി.

ചടമുസ്തഫിസുര്‍ റഹ്‌മാനും (3) നാഹിദ് റാണയും (0) പുറത്താവാതെ നിന്നു. ഇതോടെ 9 വിക്കറ്റിന് 236 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ ബംഗ്ലാദേശിനായി. കിവീസിനായി മൈക്കല്‍ ബ്രേസ് വെല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ വില്‍ ഒറൗര്‍ക്കി രണ്ടും കെയ്ല്‍ ജാമിസന്‍, മാറ്റ് ഹെന്‍ റി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ban vs nz

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം പിഴച്ചു. ഓപ്പണര്‍ വില്‍ യങ്ങിനെ ടസ്‌കിന്‍ അഹമ്മദ് (0) ഡക്കിന് പുറത്താക്കി. മുന്‍ നായകനും സൂപ്പര്‍ താരവുമായ കെയന്‍ വില്യംസണ്‍ അഞ്ച് റണ്‍സെടുത്തും മടങ്ങി. നഹിബ് റാണയാണ് വില്യംസണെ പുറത്താക്കിയത്. ഡെവോണ്‍ കോണ്‍വേ പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും 30 റണ്‍സെടുത്ത താരത്തെ മുസ്തഫിസുര്‍ റഹ്‌മാന്‍ പുറത്താക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും ടോം ലാദവും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

76 പന്തില്‍ 55 റണ്‍സെടുത്ത ടോം ലാദം റണ്ണൗട്ടായി. രചിന്‍ രവീന്ദ്ര 105 പന്തില്‍ 12 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 112 റണ്‍സെടുത്ത് പുറത്തായി. റിഷാദ് ഹൊസൈനാണ് വിക്കറ്റ്. പിന്നീടൊത്തുകൂടിയ ഗ്ലെന്‍ ഫിലിപ്‌സും മിച്ചല്‍ ബ്രാസ് വെല്ലും ചേര്‍ന്ന് ന്യൂസീലന്‍ഡിനെ വിജയത്തിലേക്കെത്തിച്ചു.

പ്ലേയിങ് 11- ന്യൂസീലന്‍ഡ്- വില്‍ യങ്, ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, ടോം ലാദം, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രാസ് വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (c), മാറ്റ് ഹെന്‍ റി, വില്‍ ഒറൗര്‍ക്കി, കെയ്ല്‍ ജാമിസന്‍

ബംഗ്ലാദേശ് -തന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), മെഹതി ഹസന്‍ മിറാസ്, തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹിം, മഹമ്മൂദുല്ല, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, നാഹിദ് റാണ

Story first published: Monday, February 24, 2025, 12:31 [IST]
Other articles published on Feb 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+