For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് പ്രത്യേക പരിഗണന, ഒരേ വേദി, ഒരേ ഹോട്ടല്‍; വിമര്‍ശിച്ച് നാസര്‍

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മികച്ച പോരാട്ടത്തോടെ മുന്നേറുകയാണ്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനേയും രണ്ടാം മത്സരത്തില്‍ പാകിസ്താനേയും തോല്‍പ്പിച്ച ഇന്ത്യ ഇതിനോടകം സെമിയില്‍ സീറ്റ് നേടിക്കഴിഞ്ഞു. സെമിയില്‍ ഇന്ത്യയുടെ എതിരാളി ആരാണെന്നതാണ് കണ്ടറിയേണ്ടത്. ചാമ്പ്യന്‍സ് ട്രോഫിക്ക് ഇത്തവണ പാകിസ്താനാണ് ആതിഥേയരായത്. അതുകൊണ്ടുതന്നെ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. മറ്റ് ടീമുകള്‍ പാകിസ്താനിലെ പല വേദികളായി കളിക്കുകയാണ്. ഇവര്‍ക്ക് ഹോട്ടലും പരിശീലനത്തിന്റെ സ്ഥലവും മത്സര വേദികളുമെല്ലാം മാറുന്നുണ്ട്. എന്നാല്‍ ഇന്ത്യക്ക് മാത്രം ദുബായില്‍ മാത്രമാണ് മത്സരമുള്ളത്. ഇതോടെ ഒരേ വേദിയും ഹോട്ടലും ഇന്ത്യക്ക് ലഭിക്കുന്നു. ഇത് ഇന്ത്യക്ക് പിച്ചില്‍ മുന്‍തൂക്കം നല്‍കുകയും മത്സരത്തില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു.

ഇപ്പോഴിതാ ഇന്ത്യക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന ഐസിസിയുടെ മത്സരക്രമത്തിനെതിരേയും ഹോട്ടല്‍ സൗകര്യത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍.

ഇന്ത്യക്ക് മാത്രം പ്രത്യേക സൗകര്യം

നാസര്‍ ഹുസൈന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തന്നെ പറയാം. മറ്റ് ടീമുകളെല്ലാം വ്യത്യസ്തമായ പിച്ചുകളിലാണ് കളിക്കുന്നത്. റാവല്‍പിണ്ടിയിലും കറാച്ചിയിലും ലാഹോറിലുമെല്ലാം കളിക്കേണ്ടി വരുന്നു. ഇതോടെ ഈ ടീമുകള്‍ക്കെല്ലാം യാത്ര ചെയ്യേണ്ടി വരികയും വ്യത്യസ്ത ഹോട്ടലുകളില്‍ താമസിക്കേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യക്ക് മാത്രം ഇതിന്റെ ആവശ്യം ഇല്ല. പാകിസ്താനുമായുള്ള രാഷ്ട്രീയ ഭിന്നതയാലാണ് ഇന്ത്യ അവിടെ കളിക്കാന്‍ തയ്യാറാവാത്തത്.

india cricket

അതുകൊണ്ടാണ് ദുബായില്‍ വേദി നല്‍കിയത്. പക്ഷെ ഇത്തരത്തില്‍ വേദി നല്‍കുമ്പോള്‍ മറ്റ് ടീമുകള്‍ക്കെതിരേ ഇന്ത്യക്ക് സ്വഭാവികമായ മുന്‍തൂക്കം ലഭിക്കുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസീലന്‍ഡിനെതിരേയാണ്. പാകിസ്താനില്‍ കളിച്ച ന്യൂസീലന്‍ഡിന് ദുബായില്‍ ഇന്ത്യയെ നേരിടുമ്പോള്‍ അല്‍പ്പം പ്രയാസപ്പെടേണ്ടി വരും. കഴിഞ്ഞ രണ്ട് മത്സരം ദുബായില്‍ കളിച്ച ഇന്ത്യക്ക് സ്വാഭാവികമായ മുന്‍തൂക്കം ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ മത്സരത്തിന്റെ ഷെഡ്യൂള്‍ നോക്കുമ്പോള്‍ ഇന്ത്യക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന് പറഞ്ഞാലും തെറ്റാകില്ല.

സെമിയിലും ഫൈനലിലും ഇന്ത്യക്ക് ഗുണം ലഭിക്കും

ഇന്ത്യ സെമിയില്‍ കടന്നിരിക്കുകയാണ്. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിലൊന്നിനെയാണ് നേരിടേണ്ടി വരിക. രണ്ട് ടീം വന്നാലും മുന്‍തൂക്കം ഇന്ത്യക്കാവും ലഭിക്കുക. കാരണം സെമിയിലും ഫൈനലിലുമെല്ലാം ഇന്ത്യക്ക് കളിക്കേണ്ടത് ദുബായിലെ പിച്ചിലാണ്. തുടര്‍ച്ചയായി ഈ പിച്ചില്‍ കളിക്കുന്ന ഇന്ത്യക്ക് സെമിയിലും ഫൈനലിലുമെല്ലാം ഇത് മുന്‍തൂക്കം നല്‍കും. അതുകൊണ്ടുതന്നെ ഇത് നീതിപൂര്‍വ്വമാണെന്ന് പറയാനാവില്ല.

ഇന്ത്യക്ക് ഒരേ ഹോട്ടലില്‍ താമസിക്കാന്‍ സാധിക്കുന്നതും യാത്ര ചെയ്യേണ്ടതില്ലാത്തതും മാനസികമായും ശാരീരികമായും കൂടുതല്‍ ഗുണം ചെയ്യുന്നത്. ഐസിസി ടൂര്‍ണമെന്റാവുകള്‍ ഇത്തരത്തില്‍ ഒരു ടീമിന് മാത്രം മുന്‍തൂക്കം നല്‍കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യാനാവില്ല. പക്ഷെ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പറയാം. ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന അനീതിയാണെന്ന് തന്നെ വിലയിരുത്താവുന്നതാണ്.

ഇന്ത്യക്ക് വലിയ കിരീട സാധ്യത

ഇന്ത്യ ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ സാധ്യത കൂടുതലാണ്. ആദ്യ രണ്ട് മത്സരത്തിലും സര്‍വാധിപത്യം കാട്ടിയാണ് ഇന്ത്യ ജയിച്ചത്. ന്യൂസീലന്‍ഡിനേയും തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യക്ക് സെമിയില്‍ കടക്കാന്‍ സാധിക്കും. ഇന്ത്യക്ക് ശക്തമായ താരനിരയാണുള്ളത്. ബാറ്റിങ് നിരയും ബൗളിങ് നിരയും സംതുലിതമാണ്. ഇന്ത്യ കപ്പ് നേടിയാല്‍ നാസര്‍ ഹുസൈന്റെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഉയരുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, February 26, 2025, 15:02 [IST]
Other articles published on Feb 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+