Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: എല്ലാം ധോണിയുടെ കളി? സഞ്ജു വേണ്ടെന്നു പറഞ്ഞു!! ഞെട്ടിച്ച് മുന്‍ താരം

ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെതിനെ കുറിച്ച് ഞെട്ടിക്കുന്ന നിരീക്ഷണം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ബ്രാഡ് ഹോഗ്. കഴിഞ്ഞ ശനിയാഴ്ചയാണ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. മിന്നുന്ന ഫോമിലായിട്ടും സഞ്ജു ഒഴിവാക്കപ്പെട്ടപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും കെഎല്‍ രാഹുലും ടീമില്‍ ഇടം പിടിക്കുകയും ചെയ്തു.

സ്വന്തം ചാനലില്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് വിശകലനം നടത്തവെയാണ് സഞ്ജുവിന്റെ അഭാവത്തെക്കുറിച്ച് വളരെ വിചിത്രമായ അഭിപ്രായ പ്രകടനം ഹോഗ് നടത്തിയത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ അദ്ദേഹം ഇതിലേക്കു അനാവശ്യമായി കൊണ്ടുവരികയും ചെയ്തു.

SANJU SAMSON

പിന്നില്‍ ധോണി?

സഞ്ജു സാംസണിനെ ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്നും തഴയാനുള്ള കാരണം എംഎസ് ധോണിയാണെന്നാണ് ബ്രാഡ് ഹോഗിന്റെ അഭിപ്രായം. പക്ഷെ ഇതു കേട്ട് ആരാധകര്‍ ഞെട്ടന്‍ വരട്ടെ. തമാശരൂപേണയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരുപക്ഷെ എംഎസ് ധോണി ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറഞ്ഞതു കൊണ്ടായിരിക്കാം. ഇതൊരു തമാശയായി കണ്ടാല്‍ മതി. പക്ഷെ ഇന്ത്യ ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളത് മികച്ച സ്‌ക്വാഡ് തന്നെയാണെന്നും ഹോഗ് വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റിലെ കണക്കുകളെടുത്താല്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരേക്കാള്‍ മുകളിലാണ് സഞ്ജുവെന്നു കാണാം. ഈ മൂന്നു പേരില്‍ 50നു മുകളില്‍ ബാറ്റിങ് ശരാശരിയുള്ളതും മലയാളി താരത്തിനാണ്.

ഇന്ത്യക്കായി ഏകദിനത്തില്‍ 72 ഇന്നിങ്‌സുകളില്‍ രാഹുല്‍ കഴിച്ചു കഴിഞ്ഞു. ഇവയില്‍ 49.16 ശരാശരിയില്‍ 2851 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. റിഷഭാവട്ടെ 27 ഇന്നിങ്‌സുകളിലാണ് കളിച്ചിട്ടുള്ളത്. 33.50 ശരാശസിയില്‍ 871 റണ്‍സും നേടി. എന്നാല്‍ സഞ്ജു 14 ഇന്നിങ്‌സുകളില്‍ നിന്നും 56.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 510 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.

KARUN NAIR

കരുണിന്റെ അഭാവം

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ വമ്പന്‍ റണ്‍വേട്ട നടത്തിയിട്ടും ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തഴയപ്പെട്ട മറുനാടന്‍ മലയാളി താരം കരുണ്‍ നായരെക്കുറിച്ചും ബ്രാഡ് ഹോഗ് സംസാരിച്ചു.

കരുണ്‍ നായര്‍ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്ണെടുത്തിട്ടുള്ള താരമാണ് കരുണ്‍. പക്ഷെ പ്രായം കൂടുതലായതും മോശം സ്‌ട്രൈക്ക് റേറ്റും കാരണമാണ് ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിക്കാതെ പോയതെന്നും ഹോഗ് അഭിപ്രായപ്പെട്ടു.

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കഴിഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് 33 കാരനായ കരുണ്‍. പക്ഷെ ദീര്‍ഘകാലമായി ഒരു ഫോര്‍മാറ്റിലും അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭ ക്യാപ്റ്റന്‍ കൂടിയായ കരുണ്‍ അവിശ്വസനീയ റണ്‍വേട്ടയാണ് നടത്തിയത്.

വിദര്‍ഭയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് താരത്തിന്റെ ഗംഭീര പ്രകടനമാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 389.50 ശരാശരിയില്‍ 124 സ്‌ട്രൈക്ക് റേറ്റോടെ കരുണ്‍ വാരിക്കൂട്ടിയത് 779 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

ഓവറോള്‍ കരിയറെടുത്താല്‍ 107 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 41.15 ശരാശരിയില്‍ 3128 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 89.24 സ്‌ട്രൈക്ക് റേറ്റിലാണിത്. എട്ടു സെഞ്ച്വറിയും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Tuesday, January 21, 2025, 11:22 [IST]
Other articles published on Jan 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+