Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ന്യൂസീലന്‍ഡ് ഫൈനല്‍: രചിനെ കൈവിട്ട് ഷമി; പിന്നാലെ ശ്രേയസും! രക്ഷിച്ച് കുല്‍ദീപ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഗംഭീര തുടക്കം തന്നെയാണ് ന്യൂസീലന്‍ഡിന് ലഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരായ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് കിവീസ് സൃഷ്ടിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള ന്യൂസീലന്‍ഡിന്റെ പ്ലാന്‍ ഫലം കണ്ടുവെന്ന് തന്നെ പറയാം. രചിന്‍ രവീന്ദ്ര തുടക്കം മുതല്‍ കടന്നാക്രമിച്ച് റണ്‍സുയര്‍ത്തുകയാണ് ചെയ്തത്.

വില്‍ യങ് ശ്രദ്ധയോടെ രചിന് പിന്തുണയും നല്‍കി. ഇപ്പോഴിതാ ഏറ്റവും അപകടകാരിയായ രചിന്‍ രവീന്ദ്രയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം മുഹമ്മദ് ഷമി പാഴാക്കിയിരിക്കുകയാണ്. ഏഴാം ഓവറിലാണ് ഷമിയുടെ വലിയ പിഴവ്. രചിന്‍ രവീന്ദ്രയുടെ റിട്ടേണ്‍ ക്യാച്ച് അവസരമാണ് ഷമി പാഴാക്കിയത്. മത്സരത്തിന്റെ ഫലം മാറ്റുന്ന തരത്തിലുള്ള പിഴവാണ് ഷമി വരുത്തിയിരിക്കുന്നതെന്ന് പറയാം. രണ്ട് കൈകൊണ്ട് ക്യാച്ചെടുക്കാനുള്ള ഷമിയുടെ ശ്രമം പാളുകയായിരുന്നു.

ഷമിയുടെ പിഴവ് വലിയ തിരിച്ചടി

മുഹമ്മദ് ഷമി വരുത്തിയത് വലിയ പിഴവാണെന്ന് തന്നെ പറയാം. റിട്ടേണ്‍ ക്യാച്ചെടുക്കുകയെന്ന് അല്‍പ്പം ദുഷ്‌കരമാണ്. എന്നാല്‍ ഈ ക്യാച്ച് അല്‍പ്പം കൂടി എളുപ്പമാണെന്ന് തന്നെ പറയാം. രണ്ട് കൈകൊണ്ട് ക്യാച്ചെടുക്കാനുള്ള അവസരം ഷമിക്കുണ്ടായിരുന്നു. എന്നാല്‍ ഷമിയുടെ കൈയില്‍ തട്ടി പന്ത് പുറത്തേക്ക് പോയി. നായകന്‍ രോഹിത് ശര്‍മയടക്കം സഹതാരങ്ങളെല്ലാം നിരാശപ്പെട്ടു നില്‍ക്കുന്നതാണ് കാണാനായത്. രചിന്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്.

rachin ravindra

ഇന്ത്യക്കെതിരേ മികച്ച റെക്കോഡുമുള്ള താരത്തെ പൂട്ടുകയെന്നത് വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെയാണ് ഈ ക്യാച്ചവസരം പാഴായത് ഇന്ത്യന്‍ താരങ്ങളെ നിരാശരാക്കുന്നത്. മുഹമ്മദ് ഷമിയുടെ കൈക്ക് പന്തുകൊണ്ട് ചെറുതായി പരിക്കേല്‍ക്കുകയും ചെയ്തു. ഫിസിയോ മൈതാനത്തേക്കെത്തി പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഷമി ബൗളിങ് തുടര്‍ന്നത്. എന്തായാലും വിലപ്പെട്ട വിക്കറ്റാണ് നഷ്ടപ്പെട്ടതെന്ന് പറയാം.

ശ്രേയസും രചിനെ കൈവിട്ടു

തൊട്ടടുത്ത ഓവറിലും രചിന് ലൈഫ് ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവന്ന രോഹിത് ശര്‍മയുടെ തീരുമാനം തെറ്റിയില്ല. ലെഗ് സൈഡിലെത്തിയ ആദ്യ പന്ത് രചിന്റെ ബാറ്റിലുരസിയെന്ന് തോന്നിച്ച് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയിലെത്തി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും അംപയര്‍ ഔട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ രചിന്റെ റിവ്യൂവില്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമാവുകയും താരം വിക്കറ്റില്‍ നിന്ന് രക്ഷപെടുകയും ചെയ്തു.

തൊട്ടടുത്ത പന്തില്‍ വരുണിനോട് പ്രതികാരമെന്ന നിലയില്‍ സിക്‌സറിനാണ് രചിന്‍ ശ്രമിച്ചത്. സ്വീപ് ഷോട്ട് കളിച്ച് സിക്‌സര്‍ പറത്താനുള്ള രചിന്റെ ശ്രമം പാളിയപ്പോള്‍ സൈഡ് എഡ്ജായി പന്ത് ഉയര്‍ന്നു. ശ്രേയസ് അയ്യര്‍ക്ക് ബൗണ്ടറി ലൈനില്‍ ക്യാച്ച് ലഭിച്ചെങ്കിലും കൈയിലാക്കാനായില്ല. ഓടിയെടുക്കാനുള്ള ശ്രേയസിന്റെ ശ്രമം ഫലം കണ്ടില്ല. അല്‍പ്പം പ്രയാസമുള്ള ക്യാച്ചായിരുന്നു ഇതെന്ന് പറയാം. എന്തായാലും അടുത്തടുത്ത ഓവറുകളിലായി രണ്ട് ലൈഫാണ് രചിന് ലഭിച്ചത്.

കൂട്ടുകെട്ട് പൊളിച്ച് വരുണ്‍

രചിന്റെ വിക്കറ്റ് നേടാനായില്ലെങ്കിലും ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ വരുണ്‍ ചക്രവര്‍ത്തിക്കായി. വില്‍ യങ്ങിനെ എല്‍ബിയില്‍ കുടുക്കി വിക്കറ്റ് നേടിയെടുക്കാന്‍ വരുണിനായി. ഇന്ത്യക്ക് ആവശ്യമായിരുന്നു വഴിത്തിരിവ് നല്‍കാന്‍ വരുണിന് സാധിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേരത്തെ വരുണിന് പന്ത് നല്‍കിയത് ഫലം കണ്ടുവെന്ന് തന്നെ പറയാം. ഒന്നാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടോടെ മികച്ച തുടക്കം നല്‍കാന്‍ വില്‍ യങ്ങിന് സാധിച്ചു.

രചിന് രണ്ട് ലൈഫ് ലഭിച്ചതിനൊടുവില്‍ കുല്‍ദീപ് യാദവ് മടക്ക ടിക്കറ്റ് നല്‍കി. 29 പന്തില്‍ നാല് ഫോറും 1 സിക്‌സുമടക്കം 37 റണ്‍സെടുത്ത രചിനെ കുല്‍ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

Story first published: Sunday, March 9, 2025, 15:34 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+