For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി നേടണോ? ഇന്ത്യ ഈ താരങ്ങളെ വളര്‍ത്തണം; ഇല്ലെങ്കില്‍ നാണംകെടും

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി. ഗൗതം ഗംഭീര്‍ എന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യക്ക് കപ്പിലേക്കെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി കൈവിട്ടാല്‍ ഗംഭീറിന്റെ പരിശീലകസ്ഥാനത്തിന് വരെ അത് ഇളക്കം സൃഷ്ടിച്ചേക്കും. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ഇതിനോടകം വലിയ നാണക്കേടായിട്ടുണ്ട്.

ശ്രീലങ്കന്‍ പരമ്പരയിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. ചില താരങ്ങളെ ഏകദിനത്തില്‍ കൂടുതല്‍ പിന്തുണച്ച് ചാമ്പ്യന്‍സ് ട്രോഫിക്കായി വളര്‍ത്തണം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ കളിക്കുന്നത് വെറും മൂന്ന് ഏകദിന മത്സരങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ പുതിയ താരങ്ങള്‍ക്ക് വേണ്ടത്ര അവസരം നല്‍കി വളര്‍ത്താന്‍ സമയം കുറവാണ്. എന്നാല്‍ ഈ താരങ്ങളെ ഇന്ത്യ വളര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം യശ്വസി ജയ്സ്വാളാണ്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ ജയ്സ്വാള്‍ ടി20യിലും ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണറായി സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമാകാന്‍ സാധിക്കാതെ പോയി. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയപ്പോഴും ജയ്സ്വാളിന് അവസരം ലഭിച്ചിട്ടില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ ജയ്സ്വാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ജയ്സ്വാള്‍ തീര്‍ച്ചയായും വേണം. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ബാറ്റ്സ്മാനാണ് ജയ്സ്വാള്‍. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ജയ്സ്വാളിനെ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ജയ്സ്വാളിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. രണ്ടാമത്തെ താരം അഭിഷേക് ശര്‍മയാണ് രണ്ടാമത്തെ താരം. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.

Yashasvi Jaiswal

സെഞ്ച്വറിയടക്കം നേടിയ അഭിഷേക് ശര്‍മ ഇന്ത്യയുടെ പ്രതീക്ഷയായി മാറിയിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള അഭിഷേകിനെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് ഗുണം ചെയ്യുന്ന താരമാണ് അഭിഷേക്. യുവരാജ് സിങ്ങിന്റെ ശിഷ്യനായ അഭിഷേക് ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ കഴിവുള്ള താരമാണെന്ന് പറയാം. ഗംഭീര്‍ താരത്തെ പിന്തുണക്കുമോയെന്നത് കണ്ടറിയാം.

മറ്റൊരു താരം റിയാന്‍ പരാഗാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള യുവതാരങ്ങളിലൊരാളാണ് റിയാന്‍ പരാഗ്. ഇതിനോടകം ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും തിളങ്ങാന്‍ റിയാന്‍ പരാഗിന് സാധിച്ചിട്ടുണ്ട്. പന്തുകൊണ്ടും വലിയ ഇംപാക്ട് ചെയ്യിക്കാന്‍ പരാഗിനാവുന്നുണ്ട്. അതുകൊണ്ടുതന്നെ പരാഗിന് ഏകദിനത്തിലും വലിയ പിന്തുണ ലഭിക്കേണ്ടത് അത്യാവശ്യമാണ്. മാച്ച് വിന്നറാവാന്‍ കെല്‍പ്പുള്ള യുവതാരങ്ങളിലൊരാളാണ് പരാഗ്.

മധ്യനിരയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ താരത്തിനാവും. അതുകൊണ്ടുതന്നെ റിയാന്‍ പരാഗും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ പേസ് നിരയിലും അഴിച്ചുപണി വേണം. ഹര്‍ഷിത് റാണയെ ഇന്ത്യയുടെ പേസ് നിരയിലേക്ക് വളര്‍ത്തണം. ജസ്പ്രീത് ബുംറക്കൊപ്പം കട്ടക്ക് നില്‍ക്കുന്ന പേസറുടെ അഭാവം ഇന്ത്യക്കുണ്ട്. മുഹമ്മദ് സിറാജ് തന്റേതായ ദിവസങ്ങളില്‍ കത്തിക്കയറുന്ന താരമാണ്. എന്നാല്‍ സ്ഥിരതയില്ല.

സമീപകാലത്തായി റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ സിറാജ് പിശുക്കുകാട്ടുന്നില്ല. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനും കാര്യമായ മികവ് കാട്ടാനാവുന്നില്ല. അതുകൊണ്ടുതന്നെ ഏകദിനത്തിലേക്ക് ഹര്‍ഷിത് റാണയെപ്പോലെ യുവ പേസറെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Tuesday, August 13, 2024, 17:30 [IST]
Other articles published on Aug 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+