Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കോലിയുടെ ഏഴയലത്തില്ല ബാബര്‍!! പിആര്‍ ടീം പൊക്കിയടിക്കുന്നു, വിമര്‍ശനം

പാകിസ്താന്‍ ടീം ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് പല താരങ്ങള്‍ക്കുമെതിരേ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ടീമിലെ ഏറ്റവും വലിയ സ്റ്റാറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മുന്‍ നായകന്‍ ബാബര്‍ ആസമിനെ പല മുന്‍ താരങ്ങളും രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പാക് ടീമിന്റെ മുന്‍ നായകനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസും അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. പിആര്‍ ടീമിനെ ഉപയോഗിച്ച് സ്വയം കിങാണെന്നു കാണിക്കാനാണ് ബാബറിന്റെ ശ്രമമെന്നാണ് ഹഫീസ് പരിഹസിച്ചത്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും റണ്‍മെഷീനുമായ വിരാട് കോലിയാണ് യഥാര്‍ഥ കിങെന്നും വലിയ വേദികളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങളുമായി അദ്ദേഹം ഇതു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഹഫീസ് പറയുന്നു. പാകിസ്താനെതിരായ കഴിഞ്ഞ സൂപ്പര്‍ പോരാട്ടത്തില്‍ അപരാജിത സെഞ്ച്വറിയുമായി കോലി ടീമിന്റെ ഹീറോയായി മാറിയിരുന്നു.

VIRAT KOHLI

കോലിയെ നോക്കൂ

വിരാട് കോലി എല്ലായ്‌പ്പോഴും വലിയ വേദികളില്‍ പെര്‍ഫോം ചെയ്യാറുള്ള ക്രിക്കറ്ററാണെന്നാണ് മുഹമ്മദ് ഹഫീസിന്റെ വിലയിരുത്തല്‍. വിരാട് കോലി വലിയ വേദികള്‍ക്കായി കാത്തിരിക്കുകയും അവിടെ പെര്‍ഫോം ചെയ്യുകയും ചെയ്യുന്നു. പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യക്കു അവസരം ലഭിക്കുമ്പോഴെല്ലാം ഈ മല്‍സരങ്ങളില്‍ സ്റ്റാറാവാനുള്ള അവസരം കൂടിയാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്.

ഷുഐബ് മാലിക്ക് ഇന്ത്യക്കെതിരേ നന്നായി ബൗള്‍ ചെയ്യാറുണ്ടായിരുന്നു. അവിടെ അദ്ദേഹം സ്റ്റാറാവുകയും ചെയ്തു. ഇന്ത്യക്കെതിരേ ഒരുപാട് സിക്‌സറുകളടിക്കുന്നതു കാരണം ഷാഹിദ് അഫ്രീഡിയും സ്റ്റാറായി മാറിയിരുന്നതായും പിടിവിയോടു സംസാരിക്കവെ ഹഫീസ് വ്യക്തമാക്കി.

കോലിയെ കിങെന്നു വിളിക്കാം

വിരാട് കോലി തീര്‍ച്ചയായും കിങെന്ന വിശേഷണം അര്‍ഹിക്കുന്ന ക്രിക്കറ്ററാണെന്നാണ് മുഹമ്മദ് ഹഫീസിന്റെ അഭിപ്രായം. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഗോട്ടും അദ്ദേഹം തന്നെയാണെന്നു മുന്‍ പാക് നായകന്‍ പറയുന്നു. വിരാട് കോലി വലിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ആ തരത്തിലുള്ള അവസരങ്ങള്‍ പരമാവധി മുതലാക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്.

പോസിറ്റീവായ മാനസികാവസ്ഥ എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കുന്നയാളാണ് കോലി. ഇന്ത്യക്കു വേണ്ടി ഈ മല്‍സരം താന്‍ ജയിക്കുെന്നും അദ്ദേഹം ചിന്തിക്കുന്നു. ഞാന്‍ കളിക്കില്ല, പക്ഷെ സ്വന്തം രാജ്യത്തിനായി ഈ മല്‍സരം ജയിക്കുമെന്നും കോലി സ്വയം പറഞ്ഞു കെണ്ടിരിക്കുന്നു. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മഹാനായ ബാറ്ററായി അദ്ദേഹം മാറിയിരിക്കുന്നതെന്നും ഹഫീസ് ചൂണ്ടിക്കാട്ടി.

BABAR AZAM

ബാബറിനെ താരതമ്യം ചെയ്യരുത്

വിരാട് കോലിയുമായി ബാബര്‍ ആസമിനെ താരതമ്യം ചെയ്യരുതെന്നു ആവശ്യപ്പെട്ട മുഹമ്മദ് ഹഫീസ് ഇവയ്‌ക്കെല്ലാം പിന്നില്‍ പിആര്‍ ഏജന്‍സികളാണെന്നു തുറന്നടിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഏതെങ്കിലുമൊരാള്‍ കിങെന്ന വിശേഷണം അര്‍ഹിക്കുന്നുണ്ടെങ്കില്‍ അതു വിരാട് കോലിയാണ്. ബാബര്‍ ആസമിനെ ഒരിക്കലും ഇങ്ങനെ വിളിക്കാനും പാടില്ല.

വിരാട് കോലിയുടെ പ്രകടനമൊന്നു നോക്കൂ. അദ്ദേഹം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പെര്‍ഫോം ചെയ്തിട്ടുള്ളയാളാണ്. അല്ലാതെ കിങാവാന്‍ പിആറിനെ വച്ചിട്ടില്ല. ആ വക്താക്കളെ വിളിച്ച് കണ്ണാടി കാണിച്ചുകൊടുക്കൂയെന്നും ഹഫീസ് ആവശ്യപ്പെടുന്നു.

Story first published: Tuesday, February 25, 2025, 11:16 [IST]
Other articles published on Feb 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+