For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ ഇന്ത്യന്‍ താരം മെസ്സിക്കും റോണോയ്ക്കും തുല്യം!! പാകിസ്താനിലും റോള്‍ മോഡല്‍ | ആമിര്‍

ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുമായിട്ടാണ് അദ്ദേഹത്തെ താരതമ്യം ചെയ്തത്. പാകിസ്താനില്‍ പോലും കോലി റോള്‍ മോഡലായി കഴിഞ്ഞതായും മുന്‍ സ്റ്റാര്‍ പേസര്‍ ചൂണ്ടിക്കാട്ടി. കംപ്ലീറ്റ് പാക്കേജ് എന്നായിരുന്നു അദ്ദേഹത്തെ ആമിര്‍ വിശേഷിപ്പിച്ചത്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഹീറോയായത് കോലിയായിരുന്നു. 52ാം ഏകദിന സെഞ്ച്വറിയോടെയാണ് ടീമിന്റെ വിജയത്തിനു അദ്ദേഹം ചുക്കാന്‍ പിടിച്ചത്. ഈ ജയത്തോടെ ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു മുന്നേറിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ പാകിസ്താന്‍ പുറത്താവുകയും ചെയ്തിരുന്നു.

MOHAMMAD AMIR

കോലി റോള്‍ മോഡല്‍

സ്‌പോര്‍ട്‌സ് തക്കുമായി (Sports Tak) സംസാരിക്കവെയാണ് വിരാട് കോലിയെ മുഹമ്മദ് ആമിര്‍ വാനോളം പുകഴ്ത്തിയത്. എന്തുകൊണ്ടാണ് ആളുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇഷ്ടപ്പെടുന്നത്? എന്തുകൊണ്ടാണ് ലയണല്‍ മെസ്സിയെ ഇഷ്ടപ്പെടുന്നത്? റൊണാള്‍ഡോയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതശൈലി നോക്കൂ. ഫിറ്റ്‌നസ്, പ്രവര്‍ത്തന നൈതികത, ചാരിറ്റി പ്രവര്‍ത്തനം എന്നിവയെല്ലാം നോക്കൂ. റൊണാള്‍ഡോ ശരിക്കുമൊരു സമ്പൂര്‍ണ പാക്കേജാണ്.

അതു പോലെ തന്നെയാണ് വിരാട് കോലി. അദ്ദേഹവുമൊരു സമ്പൂര്‍ണ പാക്കേജ് തന്നെ. എന്തു കൊണ്ട് പാകിസ്താനിലുള്ളവരടക്കം നിരവധി പേരുടെ റോള്‍ മോഡലായി കോലി മാറുന്നു? രാജ്യം ഏതാണെന്നതു ഒരു വിഷയമല്ല. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ, ഇംഗ്ലണ്ട് തുടങ്ങി എവിടെ നിന്നുമാവട്ടെ. ഒരു റോള്‍ മോഡല്‍ ഏതു രാജ്യത്തു നിന്നുമുണ്ടാവും.

ഈ തലമുറയെടുത്താല്‍ വിരാട് കോലിയാണ് പ്രചോദനമെന്നും ആമിര്‍ വിശദമാക്കി. ക്രിക്കറ്റര്‍മാരാവണമെന്നും ബാറ്റര്‍മാരാവണമെന്നും ആഗ്രഹിക്കുന്ന യുവതലമുറ വിരാട് കോലിയുടെ പാത പിന്തുടരണമെന്നും മുന്‍ പാക് പേസര്‍ ആവശ്യപ്പെടുന്നു.

VIRAT KOHLI

കോലിയുടെ ഇന്നിങ്‌സ്

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി എത്തുമ്പോള്‍ വിരാട് കോലി മികച്ച ഫോമിലായിരുന്നില്ല. തൊട്ടുമുമ്പ് നടന്ന പരമ്പരകളിലെല്ലാം അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തിരുന്നു. ഇതോടെ കോലിയെ ചാംപ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെടുത്തരുതെന്നു വിമര്‍ശകര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ വായടിപ്പിച്ചാണ് പാകിസ്താനെതിരേ അദ്ദേഹം മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചത്.

242 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. അപരാജിത സെഞ്ച്വറിയുമായി മുന്നില്‍ നിന്നും പട നയിച്ച കോലിയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കി മാറ്റിയത്. 111 ബോളില്‍ നിന്നും 100 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു.

ബൗണ്ടറിയിലൂടെയാണ് കോലി സെഞ്ച്വറിയും അതോടൊപ്പം ടീമിന്റെ വിജയ റണ്‍സും പൂര്‍ത്തിയാക്കിയത്. ഈ സെഞ്ച്വറിക്കിടെ ബാറ്റിങില്‍ ചില വമ്പന്‍ നാഴികക്കല്ലുകളും കോലി പൂര്‍ത്തിയാക്കിയിരുന്നു. ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ച മൂന്നാമത്തെ താരമായി അദ്ദേഹം മാറിയിരുന്നു.

Story first published: Friday, February 28, 2025, 9:39 [IST]
Other articles published on Feb 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+