Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഇപ്പോള്‍ ടീമിന്‍റെ ഏഴയലത്ത് ഇല്ല, പക്ഷെ ഇവര്‍ക്ക് വിളിയെത്തും? ആരെല്ലാം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തതായി നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് അടുത്ത ഫെബ്രുവരിയില്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. ഏകദിന ഫോര്‍മാറ്റിലാണ് ഈ ചാംപ്യന്‍ഷിപ്പ്. അടുത്തിടെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീം ഇന്ത്യ ഇനി ചാംപ്യന്‍സ് ട്രോഫിയിലും വെന്നിക്കൊടി പാറിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ കോച്ച് ഗൗതം ഗംഭീറിനെ സംബന്ധിച്ച് ആദ്യത്തെ വെല്ലുവിളി കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്.

നിര്‍ഭാഗ്യവശാല്‍ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യക്കു ഏകദിന മല്‍സരങ്ങള്‍ അധികമില്ലെന്നതു തിരിച്ചടിയാണ്. ഇതു ടീമിന്റെ തയ്യാറെടുപ്പുകളെയും ബാധിച്ചേക്കും. ഇനി വെറും മൂന്നു ഏകദിനങ്ങള്‍ മാത്രമേ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യ കളിക്കുകയുള്ളൂ. ഇതാവട്ടെ അടുത്ത വര്‍ഷം ജനുവരിയിലുമാണ്.

PRITHVI SHAW- YUZVENDRA CHAHAL

ടൂര്‍ണമെന്റിനായി 20-25 താരങ്ങളുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോള്‍ ഗംഭീറിനു മുന്നിലിള്ളത്. ടീമിലെ ഭൂരിഭാഗം പേരെയും അദ്ദേഹം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ചില റോളുകളുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.

നിലവില്‍ ദേശീയ ടീമിന്റെ അരികില്‍ പോലുമില്ലാത്ത ചില കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു ഏകദിന ടീമിലേക്കു ഇവരുടെ തിരിച്ചുവരവിനു വഴിയൊരുക്കാനും സാധ്യതയുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കാവുന്ന ചില സര്‍പ്രൈസ് താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

യുവ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷായാണ് ഈ ലിസ്റ്റിലെ ഒരാള്‍. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നു ഒരു സമയത്തു പലരും ചൂണ്ടിക്കാട്ടിയ താരമാണ് അദ്ദേഹം. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിവാദങ്ങളുമെല്ലാം പൃഥ്വിയുടെ കരിയറിനെ ദോഷകരമായി ബാധിക്കുകയായിരുന്നു. 2021ലാണ് ഇന്ത്യക്കു വേണ്ടി അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വി. നോത്താംപ്റ്റണ്‍ഷെയറിനായി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 42.87 ശരാശരിയില്‍ 291 റണ്‍സ് പൃഥ്വി സ്‌കോര്‍ ചെയ്തു കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സുമാണ്.

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ എത്താനിടയുള്ള രണ്ടാമത്തെ സര്‍പ്രൈസ് താരം. ഒരു സമയത്തു വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. എന്നാല്‍ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവുമെല്ലാം ചഹലിന്റെ സ്ഥാനം തെറിപ്പിക്കുകയായിരുന്നു.

നിലവില്‍ ഇംഗ്ലണ്ടില്‍ റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് ചഹല്‍. കളിച്ച ആദ്യ മല്‍സരത്തില്‍ തന്നെ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി അദ്ദേഹം അഞ്ചു വിക്കറ്റുകളും പിഴുതിരുന്നു. ടൂര്‍ണമെന്റില്‍ തുടര്‍ന്നും ഫോം നിലനിര്‍ത്താനായാല്‍ ചഹലിനു വീണ്ടും ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയേക്കുകയും ചെയ്യും.

Venkatesh Iyer

യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ചാംപ്യന്‍സ് ട്രോഫി ടീമിലെത്താനിടയുള്ള മൂന്നാമത്തെ സര്‍പ്രൈസ് താരം. പൃഥ്വി, ചഹല്‍ എന്നിവരുടെ വഴിയെ റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പില്‍ കളിക്കുകയാണ് അദ്ദേഹം.

ബാറ്റിങിനൊപ്പം ബൗളിങ് കൂടി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ടൂര്‍ണമെന്റിനെത്തിയത്. ലങ്കാഷെയറിന്റെ താരമായ വെങ്കടേഷ് 68 റണ്‍സിനൊപ്പം മൂന്നു വിക്കറ്റും ഇതിനകം നേടിക്കഴിഞ്ഞു. ചാംപ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യക്കു പരിഗണിക്കാവുന്ന താരം കൂടിയാണ് വെങ്കടേഷ്.

Story first published: Saturday, August 17, 2024, 14:28 [IST]
Other articles published on Aug 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+