For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: എവിടെ കളിക്കാനും തയ്യാര്‍!! ആറാമനായി ക്ലച്ച് പിടിച്ചതെങ്ങനെ? രാഹുല്‍ പറയുന്നു

ദുബായ്: ഇന്ത്യന്‍ ടീം നല്‍കുന്ന ഏതു റോളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. ഓപ്പണിങ് മുതല്‍ ഇപ്പോള്‍ ആറാം നമ്പറില്‍ വരെ ബാറ്റിങില്‍ വ്യത്യസ്ത പൊസിഷനുകളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഏകദിനത്തിലെ സ്ഥിരം അഞ്ചാം നമ്പറായിരുന്നു രാഹുലെങ്കില്‍ ഇപ്പോള്‍ റോള്‍ മാറിയിരിക്കുകയാണ്.

ഗൗതം ഗംഭീര്‍ കോച്ചായ ശേഷം ആറാം നമ്പറില്‍ പവര്‍ ഹിറ്ററുടെ റോളാണ് അദ്ദേഹത്തിനുള്ളത്. ഇതു തന്നെക്കൊണ്ട് വഴങ്ങുമെന്നു തെളിയിക്കുകയാണ് രാഹുല്‍. ഓസ്ട്രലിയയുമായുള്ള സെമിയില്‍ പുറത്താവാതെ 42 റണ്‍സുമായി അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 34 ബോളുകള്‍ നേരിട്ട രാഹുല്‍ രണ്ടു വീതം ഫോറും സിക്‌സറുമടിക്കുകയും ചെയ്തു. സിക്‌സര്‍ പറത്തി രാജകീയമായാണ് അദ്ദേഹം ഇന്ത്യന്‍ വിജയ റണ്‍സും പൂര്‍ത്തിയാക്കിയത്.

KL RAHUL

ഫേവറിറ്റ് പൊസിഷന്‍

ഇന്ത്യക്കു വേണ്ടി ഇപ്പോള്‍ ടോപ്പ് ഫൈവിലും താഴെയാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെങ്കിലും മുന്‍നിരയില്‍ കളിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നാണ് കെഎല്‍ രാഹുല്‍ വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയുമായുള്ള സെമി ഫൈനല്‍ പോരാട്ടത്തിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ കള്ളം പറയില്ല. ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ അവരുടെ നാട്ടില്‍ ഞാന്‍ ഓപ്പണറായി കളിച്ചിട്ടുണ്ട്. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ അവിടെ ഈ റോള്‍ എത്ര മാത്രം കടുപ്പമാണെന്നു നിങ്ങള്‍ക്കറിയാം. ഞാന്‍ അവിടെ ഓപ്പണറായി ബാറ്റ് ചെയ്ത ശേഷം ഇവിടെ കളിച്ചപ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു. കഴിഞ്ഞു നാലു-അഞ്ചു വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഞാന്‍ ഇങ്ങനെയാണ് കളിച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കും താഴേക്കുമെല്ലാം മാറുന്നത് എനിക്കു ഇപ്പോള്‍ ശീലമായി മാറി. മധ്യനിരയില്‍ കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതിലും ഞാന്‍ സന്തോഷവാനാണ്. കൂടാതെ ടീം ഏതു റോള്‍ നല്‍കിയാലും ഞാന്‍ അതിനു തയ്യാറാണ്. എന്റെ ഗെയിമിനെ കൂടുതലായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തു. ബൗണ്ടറികള്‍ കൂടുതലായി നേടുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ കഠിനാധ്വാനം നടത്തുകയായിരുന്നു.

കാരണം ശ്രീലങ്കയില്‍ നമ്മള്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ ഞാന്‍ ആറാമനായിട്ടാണ് ബാറ്റ് ചെയ്തത്. ഞാന്‍ അവിടെയായിരിക്കും ഇനി ബാറ്റ് ചെയ്‌തേക്കുകയെന്നും അറിയാമായിരുന്നു. മുന്‍നിരയില്‍ ഒരു ഇടംകൈയന്‍ ബാറ്ററെ നമുക്കു ആവശ്യമായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഇപ്പോള്‍ ഏകദിനത്തില്‍ അഞ്ചാം നമ്പറിന്റെ പുതിയ അവകാശി. ശ്രദ്ധേയമായ പ്രകടനം നടത്താന്‍ താരത്തിനു സാധിക്കുകയും ചെയ്യുന്നു.

ടീമിലെ സ്ഥാനം

ഇന്ത്യന്‍ ഏകദിന ടീമില്‍ തന്റെ സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളെക്കുറിച്ചും കെഎല്‍ രാഹുല്‍ തുറന്നു പറഞ്ഞു. റിഷഭ് പന്തിനെ ഒഴിവാക്കിയാണ് അദ്ദേഹത്തിനു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയിരിക്കുന്നത്. ആറാം നമ്പറിലേക്കു കൂടുതല്‍ അനുയോജ്യനായ റിഷഭിനു പകരം രാഹുലിനെ പരീക്ഷിക്കുന്നതിനെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നു.

KL RAHUL

2020 മുതലാണ് ഞാന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതെന്നു തോന്നുന്നു. അതിനു ശേഷം ഞാന്‍ എവിടെയാണ് ബാറ്റ് ചെയ്യുന്നതെന്നു ഒരുപാട് തവണ ആളുകള്‍ പോലും മറന്നു പോയിട്ടുണ്ടാവും. ഏതെങ്കിലുമൊരു പരമ്പരയില്‍ ഞാന്‍ പെര്‍ഫോം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഏകദിന പരമ്പരകളില്‍ ഒരു ബ്രേക്കുണ്ടാവാറുണ്ട്. നാലോ, അഞ്ചോ മാസങ്ങള്‍ക്കു ശേഷമാവും അടുത്ത ഏകദിന പരമ്പര. ടീമില്‍ എന്നെ എവിടെ കളിപ്പിക്കുമെന്നെല്ലാം അപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ മുറുകുകയും ചെയ്യും.

ഇനിയും കൂടുതലായി എന്തു ചെയ്യാന്‍ സാധിക്കുമെന്നു ചിലപ്പോള്‍ ഞാന്‍ തന്നെ ആലോചിക്കാറുമുണ്ട്. എന്നോടു കളിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള റോളുകളിലെല്ലാം ഇതിനകം കളിക്കുകയും ചെയ്തു. ഈ റോളില്‍ പെര്‍ഫോം ചെയ്തതായും കരുതുന്നു. രോഹിത് ശര്‍മ എന്നോടു പറഞ്ഞിട്ടുളളതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല്- അഞ്ചു വര്‍ഷങ്ങളായി അദ്ദേഹമാണ് ക്യാപ്റ്റനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 5, 2025, 12:28 [IST]
Other articles published on Mar 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+