For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരാളെ തകര്‍ക്കാന്‍ എളുപ്പം! കെസിഎക്കെതിരേ ശ്രീശാന്ത്: സഞ്ജുവിനായി എല്ലാവരും രംഗത്തിറങ്ങൂ

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ പേസറും മലയാളി താരവുമായ എസ് ശ്രീശാന്ത്. സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി സഞ്ജു കളിച്ചിരുന്നില്ല. അദ്ദേഹം കേരളാ ടീമില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്നാണിത്.

ടൂര്‍ണമെന്റിനു മുന്നോടിയായുള്ള പരിശീലന ക്യാംപില്‍ നിന്നും വിട്ടുനിന്ന സഞ്ജു ഇതിന്റെ കാരണം അറിയിച്ചില്ലെന്നായിരുന്നു കെസിഎ പിന്നീട് നല്‍കിയ വിശദീകരണം. പക്ഷെ കെസിഎ ഈ തരത്തില്‍ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കരുതെന്നും കേരളത്തില്‍ നിന്നുള്ള ഏക പ്രതീക്ഷയാണ് അദ്ദേഹമെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. മീഡിയാ വണ്‍ (Media One) ചാനലുമായി സംസാരിക്കുകയായിരുന്നു മുന്‍ ഫാസ്റ്റ് ബൗളര്‍.

SREESANTH

സഞ്ജുവിന്റെ കാര്യത്തില്‍ ദുഖം

സഞ്ജു സാംസണിന്റെ കാര്യത്തില്‍ വളരെയധികം സങ്കമുണ്ടെന്നായിരുന്നു ശ്രീശാന്തിന്റെ ആദ്യ പ്രതികരണം. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സ്വന്തം കളിക്കാര്‍ക്കൊപ്പമാണ് നില്‍ക്കണ്ടത്. കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഇപ്പോഴുള്ള ഏക താരം സഞ്ജു സാംസണാണ്. ക്യാംപില്‍ നിന്നും അദ്ദേഹം വിട്ടുനിന്നത് ഒരു വലിയ വിഷയമൊന്നുമല്ല.

ഒരുപാട് മല്‍സരങ്ങില്‍ തുടര്‍ച്ചയായി കളിച്ചതു കാരണം സഞ്ജുവിനു തീര്‍ച്ചയായും ക്ഷീണമുണ്ടാവും. അതുകൊണ്ടു തന്നെയാണ് വിജയ് ഹസാരെ ട്രോഫിക്കു മുന്നോടിയായുള്ള കേരളാ ടീമിന്റെ പരിശീലന ക്യാംപിനെത്താതെ അദ്ദേഹമൊരു ബ്രേക്കെടുത്തതെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

പരിശീലനം മുടക്കാറില്ല

സഞ്ജു സാംസണ്‍ ഒരിക്കലും പരിശീലനം മുടക്കാറില്ലെന്നും അടുത്തിടെ ദുബായില്‍ വന്നപ്പോഴും കഠിനമായി പരിശീലനം നടത്തിയിരുന്നതായും ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജു അടുത്തിടെ ദുബായില്‍ വന്നപ്പോഴും ഒരു പരിശീലന സെഷന്‍ പോലും മുടക്കിയിരുന്നില്ലെന്നു എനിക്കോര്‍മ്മയുണ്ട്.

വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞ കെസിഎയുടെ തീരുമാനത്തില്‍ ഞാന്‍ ഒട്ടും തന്നെ സംതൃപ്തനല്ല. എനിക്കു ഒറ്റ അഭിപ്രായമേ പറയാനുള്ളൂ. സഞ്ജുവിനെ തീര്‍ച്ചയായും കെസിഎ പരിഗണിക്കുക തന്നെ വേണം. നമ്മുടെ നാട്ടുകാരും ക്രിക്കറ്റ് ആരാധകരുമെല്ലാം സഞ്ജുവിനെ പിന്തുണയ്ക്കുകയും വേണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.

SANJU SAMSON

ഒരാളെ തകര്‍ക്കാന്‍ എളുപ്പം

ഏതൊരു താരത്തെയും തകര്‍ക്കുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നു ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ഒരു ക്രിക്കറ്ററെ ഇല്ലാതാക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ വളര്‍ത്തിയെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

കേരളത്തില്‍ നിന്നും ഇതുവരെ ആകെ മൂന്നു കളിക്കാര്‍ മാത്രമാണ് ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുള്ളത്. ടിനു യോഹന്നനാന്‍, ശ്രീശാന്ത്, ഇപ്പോള്‍ സഞ്ജു എന്നിവരാണിത്. ടിനു ചേട്ടനും ഞാനും വിരമിച്ചു കഴിഞ്ഞു. ഇനി ആകെയുള്ളത് സഞ്ജു മാത്രമാണ്. സഞ്ജുവിനെ ഈ തരത്തില്‍ കെസിഎ ക്രൂശിക്കരുതെന്നു മാത്രമാണ് എനിക്കു പറയാനുള്ളത്.

നാട്ടുകാരോടു എനിക്കു പറയാനുള്ളത് നിങ്ങളെല്ലാം തീര്‍ച്ചയായും ഇതിനെതിരേ സംസാരിക്കണമെന്നു തന്നെയാണ്. കാരണം ഇന്ത്യക്കു വേണ്ടി ഏഴു ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടുകയെന്നത് അവിശ്വസനീയമായ കാര്യം തന്നെയാണ്. ഏകദിനത്തില്‍ സഞ്ജു വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള താരം കൂടിയാണ്. അതുകൊണ്ടു തന്നെ ഇതു വളരെയധികം നിരാശാജനകമാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

കാരണമറിയില്ലെന്നു പറഞ്ഞ് സഞ്ജുവിനെ കെസിഎ തഴഞ്ഞതിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. സഞ്ജു വളരെയധകം അനുഭവ സമ്പത്തുള്ള സീനിയറായ താരം കൂടിയാണ്. അതുകൊണ്ടു തന്നെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്നു അറിയിച്ചിട്ടും കെസിഎ അതു പരിഗണിക്കാതിരുന്നത് ഒട്ടും ശരിയായില്ലെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

Story first published: Sunday, January 19, 2025, 19:03 [IST]
Other articles published on Jan 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+