Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കാതെ രോഹിത്, വന്‍ 'ചതി'; പെട്ടത് 4 പേര്‍! ഓപ്പണിങ് റോള്‍ ഇനി എന്നു കിട്ടും?

ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ കലാശപ്പോരിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാവുമെന്നു കരുതിയ ആരാധകര്‍ക്കു തെറ്റി. തനിക്കു ഇപ്പോള്‍ കളി നിര്‍ത്താന്‍ പ്ലാനില്ലെന്നും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നാണ് ഹിറ്റ്മാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. രോഹിത്തിന്റെ ഫാന്‍സിനെ ഈ തീരുമാനം തീര്‍ച്ചയായും സന്തോഷിപ്പിക്കുമെങ്കിലും ഇതു കാരണം പണി കിട്ടിയ ചില യുവതാരങ്ങളുണ്ട്.

രോഹിത് വിരമിച്ചാല്‍ ഏകദിന ടീമിന്റെ ഓപ്പണിങ് റോള്‍ സ്വപ്‌നം കണ്ട താരങ്ങളാണ് ഇപ്പോള്‍ ശരിക്കും ഞെട്ടിയിരിക്കുന്നത്. അദ്ദേഹം കളി തുടരാന്‍ തീരുമാനിച്ചതോടെ ഇനി അടുത്ത കാലത്തൊന്നും ഓപ്പണിങ് റോളും പ്രതീക്ഷിക്കേണ്ടെന്നു ഇവര്‍ ഉറപ്പിച്ചിരിക്കുകയാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

YASHASVI JAISWAL

ആദ്യത്തെയാള്‍ ജയ്‌സ്വാള്‍

പ്രധാനമായും നാലു കളിക്കാര്‍ക്കാണ് രോഹിത് ശര്‍മയുടെ തീരുമാനം കാരണം തിരിച്ചടിയുണ്ടായത്. ഇവരില്‍ ആദ്യത്തെയാള്‍ ഇടംകൈയന്‍ അഗ്രസീവ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. ടി20, ടെസ്റ്റ് എന്നിവയില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ ഇതിനകം ഓപ്പണിങ് റോള്‍ അദ്ദേഹം ഭദ്രമാക്കി കഴിഞ്ഞു. ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞ് രോഹിത വിരമിച്ചാല്‍ ഏകദിനത്തിലും സ്ഥിരം സാന്നിധ്യമാവാനുള്ള തയ്യാറെടുപ്പിലായിരുന്നു ജയ്‌സ്വാള്‍.

അതിനിടെയാണ് താന്‍ കളി മതിയാക്കുന്നില്ലെന്ന രോഹിത്തിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ ജയ്‌സ്വാളിനു ഏകദിനത്തില്‍ ഓപ്പണിങ് റോള്‍ ഉടന്‍ ലഭിക്കില്ലെന്നും ഉറപ്പായി. ഇനി ഹിറ്റ്മാന്റെ വിരമിക്കല്‍ വരെ കാത്തിരിക്കുകയല്ലാതെ യുവതാരത്തിനു മുന്നില്‍ മറ്റു വഴികളില്ല.

റുതുവിന് ചാന്‍സില്ല

യശസ്വി ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ ലിസ്റ്റിലെ രണ്ടാമത്തെയാള്‍ റുതുരാജ് ഗെയ്ക്വാദാണ്. രോഹിത്തിന്റെ ഓപ്പണിങ് റോള്‍ സ്വപ്‌നം കണ്ട മറ്റൊരു താരമാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനങ്ങള്‍ റുതു നടത്തിയിട്ടുണ്ട്. പക്ഷെ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു സ്ഥാനമുറപ്പില്ല.

ബാറ്റിങ് ശൈലി നോക്കുമ്പോള്‍ റുതുരാജിനു ഏറെ അനുയോജ്യമായ ഫോര്‍മാറ്റും കൂടിയാണ് ഏകദിനം. രോഹിത്തിനു ശേഷം ഏകദിനത്തില്‍ ഓപ്പണിങ് റോളിലേക്കു തനിക്കും അവസരം ലഭിക്കുമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ അതു ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്.

നിരാശനായി സായ്

രോഹിത് ശര്‍മയുടെ തീരുമാനം പണി കിട്ടിയ മൂന്നാമത്തെയാള്‍ ഇടംകൈയന്‍ ബാറ്ററും തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതാരവുമായ സായ് സുദര്‍ശനാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഇന്ത്യന്‍ ഏകദിന ടീമിന്റെ ഓപ്പണിങ് സ്ഥാനവും പ്രതീക്ഷിച്ചിരുന്നു. നേരത്തേ ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഫിഫ്റ്റിയുമായി കസറിയ ബാറ്ററും കൂടിയാണ് സായ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളെന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്. ബാറ്ററെന്ന നിലയില്‍ സായിയുടെ അസാധാരണ പാടവം തന്നെയാണ് ഇതിനു കാരണം. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്ക് അവകാശപ്പെടാവുന്ന യുവതാരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം.

ISHAN KISHAN

ഇഷാന്റെ മടങ്ങിവരവ് വൈകും

രോഹിത് ശര്‍മ വിരമിക്കാത്തതു കാരണം പണി കിട്ടിയവരുടെ ലിസ്റ്റിലെ നാലാമന്‍ മുന്‍ ഇടംകൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും അദ്ദേഹത്തിനു ഇനിയും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഒരുപാട് സമയമുണ്ട്. പ്രായം താരത്തിനു അനുകൂല ഘടമാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തിളങ്ങിയാല്‍ ഇഷാന് ഇനിയും ദേശീയ ടീമില്‍ മടങ്ങിയെത്താം.

ഏകദിനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി ശക്തമായൊരു രണ്ടാം വരവ് ഇഷാന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ ഹിറ്റ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാതിരുന്നതോടെ അദ്ദേഹത്തിനു ഉടനെയൊരു മടങ്ങിവരവ് സാധ്യമല്ല. മികച്ച പ്രകടനങ്ങള്‍ നടത്തി തന്റെ ഊഴത്തിനായി കാത്തിരിക്കുക മാത്രമേ ഇഷാന് ഇപ്പോള്‍ ചെയ്യാനുള്ളൂ.

Story first published: Monday, March 10, 2025, 13:14 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+