For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: ദ്രാവിഡിനെ കോപ്പിയടിക്കാന്‍ ഗംഭീര്‍!! അതേ പ്ലാന്‍? പന്തിന് പകരം സഞ്ജു

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ടീം കോമ്പിനേഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. എക്‌സ്പ്രസ് സ്‌പോര്‍ട്‌സാണ് (Express Sports) ഇന്ത്യയുടെ ഇലവനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഞായറാഴ്ചയാവും ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയെന്നാണ് വിവരം.

സ്റ്റാര്‍ ഓപ്പണറും വെറ്ററന്‍ താരവുമായ രോഹിത് ശര്‍മ തന്നെയാവും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നുറപ്പായിരിക്കുകയാണ്. മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹത്തിന്റെ ചാംപ്യന്‍സ് ട്രോഫിയിലെ പങ്കാളിത്തം സംബന്ധിച്ച് നേരത്തേ പല അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാല്‍ രോഹിത്തില്‍ തന്നെ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കാനാണ് ബിസിസിഐ തീരുമാനിച്ചിട്ടുള്ളത്.

RAHUL DRAVID ROHIT SHARMA

ദ്രാവിഡിനെ കോപ്പിയടിക്കും

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ അത്ര മികച്ചൊരു തുടക്കമല്ല ഗൗതം ഗംഭീറിനു ലഭിച്ചിരിക്കുന്നത്. അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോടു ഇന്ത്യ തോറ്റിരുന്നു. ഇതോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള യോഗ്യതയും ഇന്ത്യക്കു നഷ്ടമായിരുന്നു.

ഇതോടെ ഗംഭീറിന്റെ പരിശീലക സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി അദ്ദേഹത്തിനു ഏറെ നിര്‍ണായകമാണ്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഗംഭീര്‍ ലക്ഷ്യമിടില്ല. ഈ ടൂര്‍ണമെന്റിലും ഇന്ത്യ ഫ്‌ളോപ്പോയാല്‍ അതു അദ്ദേഹത്തിന്റെ പരിശീലക സ്ഥാനവും തെറിപ്പിച്ചേക്കും.

ഈ കാരണത്താല്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കാന്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ തന്നെ തയ്യാറാക്കിയിരിക്കുകയാണ് ഗംഭീര്‍. മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ വിജയ ഫോര്‍മുല കോപ്പിയടിക്കാനാണ് അദ്ദേഹം ആലോചിക്കുന്നിത്.

2023ലെ ഏകദിന ലോകകപ്പില്‍ ദ്രാവിഡിന്റെ അതേ ടീം കോമ്പിനേഷന്‍ തന്നെ ചാംപ്യന്‍സ് ട്രോഫിയിലും പരീക്ഷിക്കാനാണ് ഗംഭീറിന്റെ നീക്കം. ലോകകപ്പിന്റെ ഫൈനലില്‍ കാലിടറിയെങ്കിലും ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം ഇന്ത്യ കാഴ്ചവച്ചിരുന്നു.

ഇന്ത്യന്‍ ലൈനപ്പ്

2023ലെ ഏകദിന ലോകകപ്പില്‍ ക്ലിക്കായ അതേ ടോപ്പ് ഫൈവിനെ തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ ഗൗതം ഗംഭീര്‍ കൊണ്ടുവരുമെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടിലുള്ളത്. അങ്ങനെ വന്നാല്‍ യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊന്നും കാര്യമായി പ്രതീക്ഷകള്‍ വേണ്ട.

നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ടൂര്‍ണമെന്റില്‍ ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഈ ജോടി വന്‍ വിജയമായിരുന്നു. മൂന്നാം നമ്പറില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും. നിലവില്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ശ്രേയസിനെ തിരിച്ചുവിളിക്കാന്‍ സെലക്ടമാര്‍ തീരുമാനിച്ചു കഴിഞ്ഞു.

ROHIT SHARMA SHUBMAN GILL

അഞ്ചാമനായി ബാറ്റ് ചെയ്യുക കെഎല്‍ രാഹുലായിരിക്കും. ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാവും. കഴിഞ്ഞ ലോകകപ്പില്‍ വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും രാഹുല്‍ ഒരുപോലെ തിളങ്ങിയിരുന്നു. ചാംപ്യന്‍സ് ട്രോഫിയിലും ഇതേ ടോപ്പ് ഫൈവിനെയാണ് ഗംഭീര്‍ ഇറക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍

റിഷഭോ, സഞ്ജുവോ?

കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ ഭദ്രമാക്കിയതിനാല്‍ ബാക്കപ്പായി റിഷഭ് പന്ത്, സഞ്ജു സാംസണ്‍ ഇവരില്‍ ആരെ വേണമെന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. ഒരു പക്ഷെ റിഷഭായിരിക്കും പുറത്തായേക്കുക. ടി20യില്‍ മിന്നുന്ന ഫോമിലുള്ള സഞ്ജുവിനു ഏകദിനത്തിലും മികച്ച റെക്കോര്‍ഡാണുള്ളത്. അതുകൊണ്ടു തന്നെ ബാക്കപ്പായി സഞ്ജു മതിയെന്നു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ആവശ്യപ്പെട്ടേക്കും.

ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവതാരം യശസ്വി ജയ്‌സ്വാള്‍ ബാക്കപ്പ് ഓപ്പണറായിട്ടാവും ഇന്ത്യന്‍ സ്‌ക്വാഡിലെത്തുക, കൂടാതെ നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, തിലക് വര്‍മ എന്നിവരെയും ബാക്കപ്പുകളായി ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Thursday, January 9, 2025, 9:58 [IST]
Other articles published on Jan 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+