Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: സെമി കണ്ടത് 66.9 കോടി!! അമ്പമ്പോ, ഞെട്ടിച്ച് ജിയോ ഹോട്‌സ്റ്റാര്‍ വ്യൂവര്‍ഷിപ്പ്

ദുബായ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ പോരാട്ടം ആസ്വദിച്ച കാണികളുടെ കണക്കുകള്‍ ജിയോ ഹോട്‌സ്റ്റാര്‍ പുറത്തു വിട്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ മാത്രം 66.9 കോടിക്കു മുകളില്‍ പേരാണ് ജിയോ ഹോസ്റ്റാറിലൂടെ ഈ സൂപ്പര്‍ പോരാട്ടം കണ്ടതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇതു കഴിഞ്ഞ ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയേക്കാള്‍ എത്രയോ കൂടുതലാണ്.

അഞ്ചു ടെസ്റ്റുകളുള്‍പ്പെട്ട ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു 19.245 കോടി പ്രേക്ഷകരാണുണ്ടായിരുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണത്തെ ഇന്ത്യ- ഓസീസ് സെമി ഫൈനല്‍ എല്ലാ കണക്കുകളും തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. കാണികളുടെ കാര്യത്തില്‍ അതിനേക്കാള്‍ 76 ശതമാനം അധികം കാണികളെയാണ് ഇത്തവണ സെമി ഫൈനലില്‍ ലഭിച്ചിരിക്കുന്നത്.

champions-trophy

ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കാണികളുടെ എണ്ണം 40 കോടിക്കു മുകളിലായിരുന്നുവെന്നാണ് കണക്കുകള്‍. ഇതിനെയും ഓവര്‍ടേക്ക് ചെയ്താണ് ഇന്ത്യ- ഓസ്‌ട്രേലിയ സെമി ഫൈനല്‍ തലപ്പത്തേക്കു കയറിയിരിക്കുന്നത്.

അതിനു മുമ്പ് ഇന്ത്യയും ചിരവൈരികളായ പാകിസ്താനും കൊമ്പുകോര്‍ത്തപ്പോഴും കാണികളുടെ എണ്ണത്തില്‍ വലിയ കുതിപ്പ് കണ്ടിരുന്നു. 60.2 കോടിക്കു മുകളില്‍ പേര്‍ ഈ സൂപ്പര്‍ പോരാട്ടം കണ്ടതായാണ് കണക്ക്. ഇപ്പോള്‍ അതിനെയും പിന്തള്ളിയിരിക്കുകയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടം.

അതേസമയം, ജിയോ ഹോട്‌സ്റ്റാറിന്റെ സബ്‌സ്ക്രിക്ഷനു പരസ്യങ്ങള്‍ വരുന്നവയില്‍ പ്രധാനമായും രണ്ടു പ്ലാനുകളാണുള്ളത്. എന്നാല്‍ പ്രീമിയം പ്ലാനെടുക്കുന്നവര്‍ക്കു പ്രതിമാസമോ, ത്രൈമാസമോ, അല്ലെങ്കില്‍ വാഷികമോ ആയി പണമടയ്ക്കാന്‍ സാധിക്കും. പരസ്യമുള്‍പ്പെടുന്ന പ്ലാന്‍ പ്രകാരം 149 മാസം മുതലാണ് വരിസംഖ്യ ആരംഭിക്കുന്നത്. മൂന്നു മാസത്തെ കാലാവധിയോടെയാണിത്. പ്രതിവര്‍ഷത്തേക്കു നല്‍കേണ്ടത് 499 രൂപയുമാണ്.

മൂന്നു മാസത്തേക്കുള്ള പ്രീമിയം പ്ലാന്‍ ആരംഭിക്കുന്നത് 299 രൂപ മുതലാണ്. ഒരു മാസത്തേക്കാണ് കാലാവധി. മൂന്നു മാസത്തേക്കുള്ള പ്ലാനിന് 499 രൂപയും ഒരു വര്‍ഷത്തക്കുള്ള പ്ലാനിന് 1499 രൂപയും മുടക്കണം. ഈ പ്ലാനുകള്‍ എടുക്കുകയാണെങ്കില്‍ പരസ്യങ്ങളില്ലാതെ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും.

Story first published: Wednesday, March 5, 2025, 8:25 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+