Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: പാകിസ്താനില്‍ കളിക്കില്ല, നിലപാട് വ്യക്തമാക്കി ഇന്ത്യ! ഇനി എന്ത് ചെയ്യും?

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കെ ടീമുകളെല്ലാം ശക്തമായ മുന്നൊരുക്കത്തിലാണുള്ളത്. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാകുന്നത് പാകിസ്താനാണ്. ഇതിനോടകം മത്സരത്തിന്റെ വേദിയും ഷെഡ്യൂളുമടങ്ങുന്ന കരട് രേഖ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് സമര്‍പ്പിച്ച് കഴിഞ്ഞിരുന്നു. ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന് ലാഹോര്‍ വേദിയാകുന്ന തരത്തിലായിരുന്നു ഷെഡ്യൂള്‍ പുറത്തുവന്നത്.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയായിരുന്നു. പാകിസ്താന്‍ വേദിയാകുന്നതിനാല്‍ ഇന്ത്യ കളിക്കുമോയെന്ന വലിയ ചോദ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇപ്പോഴിതാ പാകിസ്താനില്‍ ഇന്ത്യ കളിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസി ഐ. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായതിന് പിന്നാലെയാണ് ഔദ്യോഗികമായി ബിസിസി ഐ ഇക്കാര്യം ഐസിസിയെ അറിയിച്ചിരിക്കുന്നത്.

ഏറെ നാളുകളായി ഇരു ടീമും തമ്മില്‍ പരമ്പരകള്‍ കളിക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതും പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും ഇന്ത്യ ഉപേക്ഷിച്ചതും. ഇതോടെ ക്രിക്കറ്റ് പരമ്പരയും നിന്നു. ഐസിസി ടൂര്‍ണമെന്റിലാണ് ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ കളിക്കുന്നത്. അവസാന ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.

ഈ തോല്‍വികള്‍ക്കെല്ലാം സ്വന്തം മണ്ണില്‍ ചാമ്പ്യന്‍സ് ട്രോഫി കളിച്ച് മറുപടി നല്‍കാമെന്നായിരുന്നു പാകിസ്താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന ഉറച്ച നിലപാട് എടുത്തിരിക്കുകയാണ്. ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യ പ്രകാരം ദുബായ്, ശ്രീലങ്ക എന്നിവടങ്ങളിലൊന്നില്‍ മത്സരം നടത്താമെന്നതാണ്. എന്നാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനോട് അനുകൂലമായല്ല നിലപാടെടുത്തിരിക്കുന്നത്.

rohit sharma babar azam

ഇന്ത്യയിലേക്ക് പാകിസ്താന്‍ കളിക്കാന്‍ വരാറുള്ളതിനാല്‍ ഇന്ത്യ പാകിസ്താനിലേക്കും വരണമെന്ന ഉറച്ച നിലപാടാണ് ഇത്തവണ പിസിബിക്കുള്ളത്. ഐസിസിയില്‍ ഇന്ത്യക്ക് വലിയ സ്വാധീനമുള്ളതിനാല്‍ പാകിസ്താനുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. പിസിബി നിലപാടിലുറച്ച് നിന്നാല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല. ഇന്ത്യ പിന്മാറിയാല്‍ വലിയ സാമ്പത്തിക നഷ്ടം പിസിബിക്കുണ്ടാവുമെന്നുറപ്പാണ്. കാരണം ഇന്ത്യ-പാക് പോരാട്ടമാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ അടിത്തറ.

ഈ മത്സരം കാണാന്‍ നിറഞ്ഞ ആരാധകരുണ്ടാവും. ഇത് മുന്നില്‍ക്കണ്ടാണ് സ്‌പോണ്‍സര്‍മാരും പരസ്യങ്ങളുമെല്ലാം ടൂര്‍ണമെന്റിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യ ടൂര്‍ണമെന്റ് കളിച്ചില്ലെങ്കില്‍ കാണികളുടേയും കാഴ്ചക്കാരുടേയും എണ്ണത്തില്‍ വലിയ കുറവുണ്ടാവും. ഇതോടെ പരസ്യങ്ങളും സ്‌പോണ്‍സര്‍മാരും കുറയും. ഇത് പാകിസ്താന്‍ ടീമിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ പിസിബി വിട്ടുവീഴ്ചക്ക് തയ്യാറായേക്കും.

പക്ഷെ ഇത്തവണ കടുത്ത നിലപാടിലാണ് പിസിബി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് ചെല്ലണമെന്ന് തന്നെയാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇതിന് ഇന്ത്യ തയ്യാറാകാതെ വരുമ്പോള്‍ ഇന്ത്യയെ ഒഴിവാക്കി പാകിസ്താന്‍ ടൂര്‍ണമെന്റ് നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ഗംഭീറിന് കീഴില്‍ ഇന്ത്യ കളിക്കേണ്ട ആദ്യ ഐസിസി ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി. ഗംഭീറും പാകിസ്താനില്‍ കളിക്കാന്‍ പോകുന്നതിനോട് എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഇക്കാര്യത്തില്‍ ഗംഭീര്‍ നിലപാട് വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയാണ് നിലവില്‍ കൂടുതല്‍. ഇന്ത്യ vs പാകിസ്താന്‍ മത്സരം ദുബായില്‍ നടത്താനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും പിസിബി സമ്മതിക്കുന്നില്ല. ബിസിസി ഐ നിലപാട് കടുപ്പിക്കുമ്പോള്‍ ഐസിസിക്ക് മുന്നില്‍ പിസിബി പരാതി നല്‍കുമെന്നാണ് വിവരം. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ മാറി നില്‍ക്കുമ്പോള്‍ ഐസിസിക്ക് കാര്യമായൊന്നും ചെയ്യാനാവില്ല.

നിലവില്‍ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും നേടി തുടര്‍ച്ചയായി രണ്ട് ഐസിസി ട്രോഫി നേടാനുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും ഈ മോഹം നടക്കാന്‍ സാധ്യത കുറവാണെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Story first published: Thursday, July 11, 2024, 12:08 [IST]
Other articles published on Jul 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+