Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: റിഷഭ് യൂസ്‌ലെസ്!! ടീമിന് 10ല്‍ റേറ്റിങ് എത്ര? പ്രതികരിച്ച് ഫാന്‍സ്, വൈറല്‍

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യയുടെ 15 അംഗ ടീമിനു റേറ്റിങ് നല്‍കിയിരിക്കുകയാണ് ആരാധകര്‍. ചില സര്‍പ്രൈസുകളുമായിട്ടാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്. മിന്നുന്ന ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും പേസര്‍ മുഹമ്മദ് സിറാജും ടീമില്‍ നിന്നും തഴയപ്പെട്ടു. മോശം ഫോമിലായിട്ടും രവീന്ദ്ര ജഡേജയെ ടീമില്‍ നിലനിര്‍ത്തിയതും തികച്ചും അപ്രതീക്ഷിതം തന്നെയാണ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇന്ത്യന്‍ ടീമിനു ആരാധകര്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. 10ല്‍ 10 ഒരിക്കലും നല്‍കാന്‍ സാധിക്കില്ലെന്നാണ് ആരാധകരില്‍ ഭൂരിഭാഗവും ചൂണ്ടിക്കാണിച്ചത്. സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ചില പിഴവുകള്‍ അവര്‍ അക്കമിട്ടു നിരത്തുകയും ചെയ്തു.

INDIAN TEAM

ഫുള്‍ മാര്‍ക്കില്ല

ചാംപ്യന്‍സ് ട്രോഫിക്കായി സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ഇന്ത്യന്‍ സ്‌ക്വാഡിവു ഫുള്‍ മാര്‍ക്കില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ചില സെലക്ഷനുകളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ റേറ്റിങ് 10ല്‍ ഏഴു മാത്രമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെ ആവശ്യമായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയെ 15 അംഗ സ്‌ക്വാഡില്‍ എന്തുകൊണ്ട് എടുത്തില്ല? റിഷഭ് പന്ത് വെറും യൂസ്‌ലെസ് തന്നെയാണ്. അദ്ദേഹത്തിനു പകരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താമായിരുന്നു. കൂടാതെ വരുണ്‍ ചക്രവര്‍ത്തിയും പ്രധാന സ്പിന്നറായി ടീമില്‍ വേണ്ടിയിരുന്നുവെന്നുമായിരുന്നു ഒരു പ്രതികരണം.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

ചാംപ്യന്‍സ് ട്രോഫിക്കായി ഇപ്പോള്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിനു 10ല്‍ ഏഴു മാത്രമേ റേറ്റിങുള്ളൂ. റിഷഭ് പന്തിനെ എന്തിനു ടീമിലെടുത്തുവെന്നു ഇപ്പോഴും മനസ്സിലായിട്ടില്ല. ഫോമും ഏകദിനത്തിലെ റെക്കോര്‍ഡുമെല്ലാം പരിഗണിക്കുമ്പോള്‍ ഉറപ്പായും സ്ഥാനമര്‍ഹിച്ചത് സഞ്ജു സാംസണാണ്. എന്തിനാണ് മൂന്നു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ 15 അംഗ സ്‌ക്വാഡില്‍? ഒരാളെ ഒഴിവാക്കി നിതീഷ് കുമാര്‍ റെഡ്ഡിയെ പകരമെടുക്കമായിരുന്നുവെന്നും ഒരാള്‍ പ്രതികരിച്ചു.

RISHABH PANT

ഇന്ത്യന്‍ ടീമിന് 10ല്‍ എട്ട് റേറ്റിങ് നല്‍കാം. രണ്ടെണ്ണം കുറയ്ക്കാന്‍ രണ്ടു കാരണങ്ങളാണുള്ളത്. സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ് എന്നിവര്‍ തീര്‍ച്ചയായും 15 അംഗ സ്‌ക്വാഡില്‍ വരേണ്ടവരായിരുന്നു. പക്ഷെ ഇരുവരെയും തഴഞ്ഞതിനാല്‍ ഫുള്‍ മാര്‍ക്കില്ലെന്നും ഒരു ആരാധകന്‍ പ്രതികരിച്ചു.

സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍

ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിനു 10ല്‍ ആറു മാത്രമേ റേറ്റിങ് നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതാണ്. ഈ സ്ഥാനത്തിന് എന്തു യോഗ്യതയാണ് ഗില്ലിനുള്ളത്? ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ മികച്ച നേതൃശേഷിയുള്ളവര്‍ ടീമിലുണ്ടായിട്ടും ഗില്ലിനെ ദൗത്യമേല്‍പ്പിച്ചത് ആശ്ചര്യപ്പെടുത്തുവെന്നായിരുന്നു ഒരു പ്രതികരണം.

ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, January 19, 2025, 20:47 [IST]
Other articles published on Jan 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+