Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: 3 ഇന്ത്യന്‍ വംശജര്‍ 'കുഴപ്പക്കാര്‍'! സൂക്ഷിച്ചില്ലെങ്കില്‍ ഇന്ത്യക്കു പണിയുറപ്പ്

ഐസിസിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ ടൂര്‍ണമെന്റായ ചാംപ്യന്‍സ് ട്രോഫിക്കു അടുത്ത മാസം അവസാനത്തോടെ തുടക്കമാവുകയാണ്. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് അണിനിരക്കുന്നത്. മുന്‍ ചാംപ്യന്‍മാരും അവസാന എഡിഷനിലെ റണ്ണറപ്പുമായ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനെ കാത്തിരിക്കുന്നത്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഐസിസി ട്രോഫി തന്നെയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ചാംപ്യമാരായതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ വംശജരായ ചില കളിക്കാര്‍ മറ്റു ടീമുകളുടെ ഭാഗമായിട്ടുണ്ട്. അവരില്‍ ചിലരെ ഇന്ത്യ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

RACHIN RAVINDRA

രചിന്‍ രവീന്ദ്ര

ന്യൂസിലാന്‍ഡിന്റെ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ബൗളറായി വന്ന് പിന്നീട് ബാറ്റിങിലൂടെ താരപദവിയിലേക്കു ഉയര്‍ന്നയാളാണ് അദ്ദേഹം. ഇന്ത്യക്കെതിരേ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ രചിന്‍ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയിലും ഇതിനു തന്നെയായിരിക്കും യുവതാരത്തിന്റെ ശ്രമം.

മുന്‍നിര ബാറ്ററെന്ന നിലയില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് രചിന്‍. കഴിഞ്ഞ വര്‍ഷം ഒരു ഏകദിനം പോലും കളിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ബാറ്റിങില്‍ മാത്രമല്ല സ്പിന്‍ ബൗളങിലൂടെയും രചിന്‍ ഇന്ത്യക്കു വലിയ വെല്ലുവിളിയായി മാറിയേക്കും.

ഇഷ് സോധി

ന്യൂസിലാന്‍ഡിന്റെ തന്നെ മറ്റൊരു ഇന്ത്യന്‍ വംശജനായ സ്പിന്നറും വെറ്ററന്‍ താരവുമായ ഇഷ് സോധിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ദീര്‍ഘകാലമായി കിവികള്‍ക്കായി കളിച്ചുകൊണ്ടിരിക്കുകയാണ് വലംകൈയന്‍ ഓഫ് സ്പിന്നര്‍. ബൗളിങില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പേടിക്കണം.

ബൗളിങിലെ വേരിയേഷനുകള്‍ സോധിയെ വൈറ്റ് ബോള്‍ ഫോര്‍റ്റിലെ അപകടകാരിയായ സ്പിന്നറാക്കി മാറ്റുന്നുണ്ട്. ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ക്കു ന്യൂസിലാന്‍ഡില്‍ ജനിച്ചയാളാണ് രചിനെങ്കില്‍ സോധി ജനിച്ചത് ഇവിടെ തന്നെയാണ്. പഞ്ചാബിലെ ലുധിയാനയിലാണ് താരത്തിന്റെ ജനനം. നാലാം വയസ്സില്‍ കുടുംബത്തോടൊപ്പം സോധി ന്യൂസിലാന്‍ഡിലേക്കു മാറുകയായിരുന്നു.

KESHAV MAHARAJ

കേശവ് മഹാരാജ്

സൗത്താഫ്രിക്കയുടെ സ്റ്റാര്‍ സ്പിന്നറും ഇന്ത്യന്‍ വംശജനുമായ കേശവ് മഹാരാജാണ് ലിസ്റ്റിലെ മൂന്നാമന്‍. ഇടംകൈയന്‍ ബൗളര്‍ മാത്രമല്ല ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ദമ്പതികളുടെ മകനായി സൗത്താഫിക്കയിലാണ് കേശവ് ജനിച്ചത്. 1974ലാണ് താരത്തിന്റെ കുടുംബം സൗത്താഫ്രിക്കയിലേക്കു ചേക്കേറിയത്. പിന്നീട് അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.

മൂന്നു ഫോര്‍മാറ്റിലും ഇപ്പോള്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ അവിഭാജ്യഘടകമാണ് കേശവ്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെയും പാകിസ്താനിലെയും പിച്ചുകളില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി ചംപ്യന്‍സ് ട്രോഫിയില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും താരത്തില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം.

Story first published: Wednesday, January 8, 2025, 15:46 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+