ചാമ്പ്യന്‍സ് ട്രോഫി: എവിടെടാ ബാബ? ഇന്ത്യ ജയിച്ചത് കണ്ടോ; പ്രവചനം പൊട്ടി; ട്രോള്‍ പൂരം
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 241 റണ്‍സിലൊതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 45 പന്തും ആറ് വിക്കറ്റും ബാക്കിയാക്കി ഏക പക്ഷീയമായ ജയമാണ് നേടിയെടുത്തത്. വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (100*) ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്. ശ്രേയസ് അയ്യര്‍ (56) അര്‍ധ സെഞ്ച്വറിയോടെയും കസറി.
സൂപ്പര്‍ പോരാട്ടം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും സമസ്ത മേഖലയിലും ഇന്ത്യ ആധിപത്യം പുലര്‍ത്തുന്നതാണ് കാണാനായത്. ഇതോടെ പാകിസ്താന്‍ സെമി കാണാതെ പുറത്തായെന്ന് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്യാം. ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലേക്കെത്തിയെന്ന് ഏറെക്കുറെത്തന്നെ ഇപ്പോള്‍ പറയാനുമാവും. ഇപ്പോഴിതാ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ വലിയ ട്രോളുകള്‍ ഏറ്റുവാങ്ങുന്ന ഒരാളുണ്ട്. അത് പാകിസ്താന്‍ കാരണനല്ല.
മറിച്ച് ഐഐടി ബാബയെന്ന് വിളിപ്പേരുള്ള അഭയ് സിങ്ങാണ് ഇപ്പോള്‍ എയറിലായിരിക്കുന്നത്. അതിന് കാരണം ഇന്ത്യ പാകിസ്താന്‍ മത്സരത്തിന് മുമ്പ് ബാബ നടത്തിയ പ്രവചനമാണ്. ഇന്ത്യ തോല്‍ക്കുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്. ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞതോടെ ബാബക്കെതിരേ ട്രോള്‍ പൂരമാണ്.
എവിടെയാടാ ബാബ, പുറത്തുവരൂവെന്ന് ആരാധകര്‍
ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തില്‍ ജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കൂടുതല്‍ തിരയുന്നതെ ബാബയെയാണ്. പ്രവചന സിംഹം പുറത്തുവരണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ബാബക്കെതിരായ ട്രോളുകളാണ് നിറയുന്നത്. ഇന്ത്യ തോല്‍ക്കുമെന്നും ഇത് തടയാന്‍ ആര്‍ക്കുമാവില്ലെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. എഎന്‍ ഐയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വൈറല്‍ പ്രവചനം.
ഇപ്പോള്‍ പ്രവചനം എട്ട് നിലയില്‍ പൊട്ടിയതോടെ ബാബയെ തിരയുകയാണ് ആരാധകര്‍. ആരാധകരല്ലെന്നും ദൈവത്തിന്റെ തീരുമാനമാണ് നടക്കാന്‍ പോകുന്നതെന്നും പാകിസ്താന്‍ ജയിക്കുമെന്നുമെല്ലാമാണ് അദ്ദേഹം പ്രവചിച്ചത്. ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇതിന് മുമ്പും നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള ബാബ വൈറലായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതി രൂക്ഷ വിമര്‍ശനവും ട്രോളുകളുമാണ് അദ്ദേഹത്തിനെതിരേ ഉയരുന്നത്.

ഐഐടിക്കാരനില്‍ നിന്ന് ആത്മീതയിലേക്കെത്തിയ ബാബ
അഭയ് സിങ് ബോംബെ ഐഐടിയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു. കാനഡയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ആത്മീയതിലേക്കെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിട്ടുള്ള ആളാണ് അദ്ദേഹം. ഉയര്‍ന്ന നിലയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് ആത്മീയതയിലേക്ക് എത്തിയതിനാല്‍ത്തന്നെ ബാബ എല്ലാവര്‍ക്കും വലിയ കൗതുകമായിരുന്നു. എന്നാല്‍ തന്റെ മകന്‍ ആത്മീയത ഉപേക്ഷിച്ച് തിരിച്ചുവരണമെന്ന് അദ്ദേഹത്തിന്റെ കുടുംബമടക്കം ആവശ്യപ്പെട്ടിരുന്നു.
ബാബയുടെ ചിത്രങ്ങളുപയോഗിച്ച് നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ബാബ പാകിസ്താന്‍ കളിക്കുന്നത് ഇന്ത്യയോടാണെന്ന് മറന്നുപോയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. സ്വന്തം നാട്ടില്‍ പരമ്പര നേടാന്‍ സാധിക്കാത്തവരാണ് ഇന്ത്യയെ തോല്‍പ്പിക്കാന്‍ നോക്കുന്നതെന്നാണ് ആരാധകരുടെ പരിഹാസം. എന്തായാലും പാകിസ്താന്‍ താരങ്ങള്‍ക്കും പിസിബിക്കും എതിരേ ഉയരുന്നതിലും കൂടുതല്‍ ട്രോളുകള്‍ ഇപ്പോള്‍ ബാബ ഏറ്റുവാങ്ങുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications