Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയുടെ ആ ക്യാച്ചിനോടുള്ള കലിപ്പ്!! ഫൈനലില്‍ കിവികളെ പിന്തുണച്ച മില്ലര്‍ക്കെതിരേ ഫാന്‍സ്

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്നത് കിവികളെയാണെന്നു പറഞ്ഞ സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവും മധ്യനിര ബാറ്ററുമായ ഡേവിഡ് മില്ലര്‍ക്കു രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ ആരാധകരാണ് സൗത്താഫ്രിക്കയുടെ സൂപ്പര്‍ ഫിനിഷര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ തോറ്റാണ് ടൂര്‍ണമെന്റില്‍ നിന്നും സൗത്താഫ്രിക്ക പുറത്തായത്. കളിയില്‍ മില്ലര്‍ അപരാജിത സെഞ്ച്വറിയും കുറിച്ചിരുന്നു.

ഈ മല്‍സരം കഴിഞ്ഞതിനു ശേഷമാണ് ഞായറാഴ്ചത്തെ ഫൈനലില്‍ താന്‍ പിന്തുണയ്ക്കുക ന്യൂസിലാന്‍ഡ് ടീമിനെയാണെന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ആരാധകര്‍ക്കു നേരത്തേ ഏറെ പ്രിയങ്കരനായ താരങ്ങളിലൊരാളാണ് മില്ലര്‍. ഐപിഎല്ലിലെ പ്രകടനങ്ങളും ഇതിനു വഴിയൊരുക്കിയിട്ടുണ്ട്. അതിനിടെയാണ് ഇന്ത്യന്‍ ഫാന്‍സിനെ അദ്ദേഹം പ്രകോപിപ്പിച്ചിരിക്കുന്നത്.

DAVID MILLER

മില്ലര്‍ പറഞ്ഞതെന്ത് ?

ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്കുള്ള യാത്രകള്‍ ടീമിനു തിരിച്ചടിയായിട്ടുണ്ടെന്നു സെമി ഫൈനലിനു ശേഷം ഡേവിഡ് മില്ലര്‍ വ്യക്തമാക്കിയിരുന്നു. നിങ്ങളോടു സത്യസന്ധമായി പറയുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെയാവും ഫൈനലില്‍ ഞാന്‍ പിന്തുണയ്ക്കുന്നത്. ഞങ്ങള്‍ക്കു ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഈ മല്‍സരത്തിനായി യാത്ര ചെയ്യേണ്ടി വന്നത്. പക്ഷെ അതു വേണ്ടി വന്നുവെന്നതാണ് വസ്തുത.

മല്‍സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം അതിരാവിലെ ഞങ്ങള്‍ക്കു അടുത്ത വേദിയിലേക്കു പറക്കേണ്ടി വന്നു. അതിനു ശേഷം നാലു മണിക്കു ഞങ്ങള്‍ ദുബായിലെത്തി. അടുത്ത ദിവസം രാവിലെ ഞങ്ങള്‍ക്കു മടങ്ങി വരേണ്ടിയും വന്നു. ഇതു അത്ര നല്ല കാര്യമല്ല.

അഞ്ചു മണിക്കൂറോളം യാത്ര ചെയ്ത ശേഷം ഞങ്ങള്‍ക്കു ക്ഷീണം മാറ്റാന്‍ സമയം ലഭിച്ചുവെന്നല്ല പറയുന്നത്. ഇത്തരമൊരു സാഹചര്യം ഒരിക്കലും അത്ര നല്ലതാണെന്നു തോന്നിയിട്ടില്ലെന്നാണ് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് മില്ലര്‍ വിശദീകരിച്ചത്.

ഈ ടൂര്‍ണമെന്റില്‍ ഇതിനകം ഏറ്റവുമധികം യാത്ര ചെയ്ത ടീം ന്യൂസിലാന്‍ഡാണെന്നു കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തു വന്നിരുന്നു. 7048 കിലോലോമീറ്ററാണ് അവര്‍ക്കു വിവിധ മല്‍സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വന്നത്, പാകിസ്താനിലെ വേദികളില്‍ മാത്രമല്ല ദുബായില്‍ ഇന്ത്യക്കെതിരേയും അവര്‍ക്കു കളിക്കേണ്ടി വന്നു. സൗത്താഫ്രിക്കയുമായി പാകിസ്താനില്‍ സെമി കളിച്ച ശേഷം കിവികള്‍ ഫൈനലിനായി വീണ്ടും ദുബായിലേക്കു പറക്കുകയും ചെയ്തു.

എന്നാല്‍ മറ്റു ടീമുകളെ അപേക്ഷിച്ച് ഇന്ത്യക്കു ടൂര്‍ണമെന്റില്‍ ഒട്ടും യാത്ര ചെയ്യേണ്ടതായി വന്നിട്ടില്ല. കാരണം ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായില്‍ തന്നെയാണ്. ഇതിനെതിരേ മറ്റു ടീമുകളുടെ പല മുന്‍ താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തു വരികയും ചെയ്തിരുന്നു. മറ്റു ടീമുകളെ അപേക്ഷിച്ച് ഇന്ത്യക്കു ഇതു മുന്‍തൂക്കം നല്‍കുന്നതായാണ് അവരെല്ലാം ചൂണ്ടിക്കാട്ടിയത്.

DAVID MILLER

വിമര്‍ശിച്ച് ഫാന്‍സ്

ഫൈനലില്‍ ഇന്ത്യയെയല്ല, മറിച്ച് ന്യൂസിലാന്‍ഡിനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന ഡേവിഡ് മില്ലറുടെ തുറന്നു പറച്ചില്‍ ആരാധരെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതേക്കുറിച്ചു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഡേവിഡ് മില്ലര്‍ക്കു ഇന്ത്യയോടുള്ള ദേഷ്യം ഇനിയും തീര്‍ന്നില്ല. 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിന് അരികില്‍ സൂര്യകുമാര്‍ യാദവെടുത്ത ക്യാച്ചാണ് ഇപ്പോഴും മനസ്സിലുള്ളത്. ഈ കാരണത്താലാണ് ഫൈനലില്‍ ഇന്ത്യ തോല്‍ക്കണമെന്നു മില്ലര്‍ ആഗ്രഹിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ തോല്‍ക്കണമെന്നാഗ്രഹിച്ച ഡേവിഡ് മില്ലര്‍ക്കു വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇതിനു തിരിച്ചടിയുറപ്പാണ്. ഇന്ത്യന്‍ ആരാധകരില്‍ നിന്നും ടൂര്‍ണമെന്റിനിടെ അദ്ദേഹത്തിനു പ്രതിഷേധങ്ങള്‍ നേരിട്ടാല്‍ അദ്ഭുതപ്പടാനില്ലെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Friday, March 7, 2025, 11:30 [IST]
Other articles published on Mar 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+