For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഈ ടീം ഇന്ത്യയെ സൂക്ഷിക്കണം!! കപ്പും കൊണ്ടേ മടങ്ങൂ, കാരണം പറഞ്ഞ് മുന്‍ കോച്ച്

ചാംപ്യന്‍സ് ട്രോഫിയില്‍ മിന്നുന്ന പ്രകടനവുമായി മുന്നേറുന്ന ടീം ഇന്ത്യയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ടി20 ലോകകപ്പ് വിന്നിങ് കോച്ചായിരുന്ന ലാല്‍ചന്ദ് രാജ്പുത്. സൗത്താഫ്രിക്കയില്‍ നടന്ന 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ടീം കപ്പടിച്ചപ്പോള്‍ പരിശീലകസ്ഥാനത്തു അദ്ദേഹമായിരുന്നു. നിലവില്‍ യുഎഇ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിക്കുകയാണ് രാജ്പുത്.

കളിച്ച രണ്ടു മല്‍സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇത്തവണ സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തകര്‍ത്ത ഇന്ത്യ രണ്ടാമത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെയും ഇതേ മാര്‍ജിനില്‍ കെട്ടുകെട്ടിക്കുകയായിരുന്നു. ന്യൂസിലാന്‍ഡുമായുള്ള അവസാന കളി ബാക്കിനില്‍ക്കെയാണ് ഇന്ത്യ സെമിയിലേക്കു ടിക്കറ്റ് വാങ്ങിയത്.

ROHIT SHARMA

എന്തുകൊണ്ട് കപ്പടിക്കും?

ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എതിരാളികളുടെ നിഷ്പ്രഭരാക്കിയാണ് ടീം മുന്നേറുന്നതെന്നും ലാല്‍ചന്ദ് രാജ്പുത് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീം വളരെ 'ക്രൂരമായ' കളിയാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. അവര്‍ എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടാനും എല്ലാ മല്‍സരങ്ങളിലും ജയിക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

എതിര്‍ ടീമുകള്‍ക്കു കളിയിലേക്കു മടങ്ങിയെത്താനുള്ള ഒരു അവസരം പോലും നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതാണ് അവരുടെ മനോഭാവം. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന രീതി നോക്കുമ്പോള്‍ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യന്‍ ടീം ഉറപ്പായും നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഐയോടു സംസാരിക്കുകയായിരുന്നു യുഎഇ ടീമിന്റെ മുഖ്യ കോച്ച്.

ന്യൂസിലാന്‍ഡുമായുള്ള മല്‍സരം

ഞായറാഴ്ചയാണ് ദുബായില്‍വച്ച് കരുത്തരായ ന്യൂസിലാന്‍ഡുമായി അവസാന മല്‍സരത്തില്‍ ഇന്ത്യ പോരടിക്കുക. ഈ കളിയില്‍ കിവീസ് ടീമിനെ നിസാരരായി കാണാന്‍ ഇന്ത്യ തയ്യാറാവില്ലെന്നും ലാല്‍ചന്ദ് രാജ്പുത് വ്യക്തമാക്കി. ക്രിക്കറ്റില്‍ നിങ്ങള്‍ക്കു ആരെയും നിസാരമായി എടുുക്കാന്‍ കഴിയില്ല. കാരണം, ഒന്നോ, രണ്ടോ ഓവുകള്‍ നിങ്ങള്‍ നിസാരമായി എടുക്കുകയാണെങ്കില്‍ അതു ഗെയിമിനെയും മാറ്റിമറിക്കും.

അതുകൊണ്ടു തന്നെ എല്ലായ്‌പ്പോഴും നമ്മള്‍ ബെസ്റ്റായിരിക്കുകയും വേണം. ഒരു സമയും റിലാക്‌സായി ഇരിക്കാന്‍ നമ്മള്‍ ആഗ്രഹിക്കില്ലെന്നും അദ്ദേഹം പറയുന്നു. ടൂര്‍ണമെന്റിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നമ്മള്‍ വളരെ അനായാസമായി തന്നെ ജയിച്ചു. പക്ഷെ ക്രിക്കറ്റില്‍ നമുക്കു ഒന്നും പറയാന്‍ സാധിക്കില്ല.

ഒരു സമയത്തു ഒരു മല്‍സരമെന്ന രീതിയില്‍ മാത്രമേ എടുക്കാന്‍ പാടുള്ളൂ. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരേക്കാള്‍ മെച്ചപ്പെട്ട ടീമാണ് ന്യൂസിലാന്‍ഡ്. അവരും രണ്ടു ഗ്രൂപ്പ് മല്‍സരങ്ങില്‍ ജയിച്ചാണ് എത്തുന്നത്. അതിനാല്‍ വലിയ ആത്മവിശ്വാസത്തിലായിരിക്കും കിവികളുടെ വരവെന്നും രാജ്പുത് പറയുന്നു.

INDIA

ഒരു കാര്യത്തില്‍ ആശങ്ക

ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഒരു കാര്യത്തില്‍ മാത്രമേ തനിക്കു ആശങ്കയുള്ളൂവെന്നും അതു ഫീല്‍ഡിങാണെന്നും ലാല്‍ചന്ദ് രാജ്പുത് നിരീക്ഷിച്ചു. അതെ, ഫീല്‍ഡിങാണ് ടൂര്‍ണമെന്റില്‍ നമ്മുടെ ഒരേയൊരു പ്രശ്‌നമായി കാണപ്പെട്ടത്. നമുക്ക് ഫീല്‍ഡിങില്‍ ഇതിനേക്കാള്‍ നന്നായി തന്നെ ചെയ്യാന്‍ സാധിക്കും.

കാരണം നിര്‍ണായക ഘട്ടങ്ങളില്‍ നമുക്കു ക്യാച്ചുകള്‍ പാഴാക്കാന്‍ കഴിയില്ല, അതുകൊണ്ടു തന്നെ നമുക്കു കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കുന്ന ഒരു ഏരിയ ഫീല്‍ഡിങ് തന്നെയായിരിക്കും.

പാകിസ്താനുമായുള്ള ഇന്ത്യയുടെ കഴിഞ്ഞ മല്‍സരം നേരിട്ടു കാണാന്‍ ഞാനുമെത്തിയിരുന്നു. ന്യൂസിലാന്‍ഡുമായുള്ള അടുത്ത കളിയിലും സെമി ഫൈനലിലുമെല്ലാം ഞാന്‍ തീര്‍ച്ചയായും വരിക തന്നെ ചെയ്യും. കൂടാതെ ഫൈനലിലും ഇന്ത്യയുടെ കളി കാണാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്പുത് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 26, 2025, 15:53 [IST]
Other articles published on Feb 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+