Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഇന്ത്യ x പാക് അങ്കം വീണ്ടും! സഞ്ജുവും റിഷഭുമില്ല, ഇന്ത്യക്കു ഈ 11 ബെസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുള്ള ഏറ്റവും വലിയ ചാലഞ്ച് അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയാണ്. പുതിയ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയ ശേഷം ഇന്ത്യയുടെ ആദ്യത്തെ പടയൊരുക്കവും ഈ ടൂര്‍ണമെന്റിനു വേണ്ടിയായിരിക്കും. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കും മല്‍സരങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ടെലഗ്രാഫ് പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയും ചിരവൈരികളായ പാകിസ്താനും വീണ്ടും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് പോരടിക്കുക. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാക്കും ഒരേ ഗ്രൂപ്പിന്റെ ഭാഗമാവുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളിലും ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. കൂടാതെ ഏഷ്യാ കപ്പുകളിലും രണ്ടു ടീമുകളും ഒരു ഗ്രൂപ്പില്‍ തന്നെയായിരുന്നു.

ROHIT SHARMA- BABAR AZAM

ചാംപ്യന്‍സ് ട്രോഫിയില്‍ 2025 മാര്‍ച്ച് ഒന്നിനു ലാഹോറില്‍ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം. അതിനു മുമ്പ് ഫെബ്രുവരി 20ന് ബംഗ്ലാദേശുമായും 23ന് ന്യൂസിലാന്‍ഡുമായും ഇന്ത്യ കൊമ്പുകോര്‍ക്കും. രോഹിത് ശര്‍മയ്ക്കു കീഴില്‍ തന്നെയാവും ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറങ്ങുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

രോഹിത്തും യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ടി20, ടെസ്റ്റ് എന്നിവയില്‍ ഇതിനകം കളിക്കുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ യശസ്വി ജയ്‌സ്വാള്‍ ഇനിയും അരങ്ങേറിയിട്ടില്ല. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഈ ഫോര്‍മാറ്റിലും താരം അരങ്ങേറിയേക്കും.

ഏകദിനത്തില്‍ ഗില്ലിനു ഇനിയുള്ള മല്‍സരങ്ങളില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കാതെ വരികയും മറുഭാഗത്തു ജയ്‌സ്വാള്‍ കസറുകയും ചെയ്താല്‍ ചാംപ്യന്‍സ് ട്രോഫിയിലെ ഓപ്പണിങ് കോമ്പിനേഷനും മാറിയേക്കും. അങ്ങനെ വന്നാല്‍ രോഹിത്തും ജയ്‌സ്വാളുമായിരിക്കും ടൂര്‍ണമെന്റില്‍ ഓപ്പണര്‍മാരായി കളിക്കുക.

മൂന്നാംനമ്പറില്‍ പതിവുപോലെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയായിരിക്കും. ടി20യില്‍ നിന്നും വിരമിച്ചെങ്കിലും ബാക്കിയുള്ള ഫോര്‍മാറ്റുകളില്‍ കളിക്കുമെന്നു അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ കോലിയെ തീര്‍ച്ചയായും ഇലവനില്‍ കാണാം.

കഴിഞ്ഞ ഏകദിന ലോകകപ്പിലേതു പോലെ വീണ്ടുമൊരു റണ്‍മഴയാണ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. കോലിക്കു ശേഷം നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക ശ്രേയസ് അയ്യരായിരിക്കും. ടി20യില്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഏകദിനത്തില്‍ നിര്‍ണായക താരമാണ് ശ്രേയസ്.

KL RAHUL

അഞ്ചാംനമ്പറില്‍ കളിക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയായിരിക്കും. ഏകദിന ലോകകപ്പില്‍ ഈ പൊസിഷനില്‍ ബാറ്റ് ചെയ്ത രാഹുല്‍ കസറിയിരുന്നു. കൂടാതെ വിക്കറ്റ് കീപ്പിങിലും മികച്ച പ്രകടനമാണ് നടത്തിയത്. റിഷഭ് പന്തിനും മലയാളി താരം സഞ്ജു സാംസണിനും ഇതോടെ ടീമില്‍ ഇടവും ലഭിക്കില്ല. ആറാം നമ്പര്‍ ലഭിക്കുക വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും.

തുടര്‍ന്ന് ഏഴും എട്ടും സ്ഥാനങ്ങളില്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമായിരിക്കും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് നിരയിലുണ്ടാവുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിചയസമ്പന്നനായ മുഹമ്മദ് ഷമിയുമായിരിക്കും.

പാകിസ്താനെതിരേ ഇന്ത്യയുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

Story first published: Tuesday, July 9, 2024, 11:03 [IST]
Other articles published on Jul 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+