ചാമ്പ്യന്‍സ് ട്രോഫി: പാകിസ്താനോടു പൊട്ടും, ഇന്ത്യയെ ജയിപ്പിക്കാന്‍ ആര്‍ക്കുമാവില്ല!! ഞെട്ടിച്ച് ബാബ
ദുബായ്: ഇന്ത്യയും ബദ്ധവൈരികളായ പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ വമ്പന്‍ പ്രവചനവുമായി ഞെട്ടിച്ചിരിക്കുകയാണ് ഐഐടി ബാബയെന്നറിയപ്പെടുന്ന അഭയ് സിങ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഡേനൈറ്റ് പോരാട്ടത്തില്‍ ഇന്ത്യ ജയിക്കില്ലെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയും പാക് പടയ്‌ക്കെതിരേ കച്ചമുറുക്കുന്നത്. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു ഇന്ത്യ തുരത്തിയിരുന്നു. മറുഭാഗത്തു ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ട പാക് ടീമിനെ ഇന്ത്യക്കെതിരേ ജയിച്ചേ തീരൂ. എങ്കില്‍ മാത്രമേ സെമി പ്രതീക്ഷ കാക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ.

ഇന്ത്യയെ കാത്ത് തോല്‍വി
പാകിസ്താനെതിരായ കളിയില്‍ പരാജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ആരു വിചാരിച്ചാലും ഇതു മാറ്റാന്‍ സാധിക്കില്ലെന്നുമാണ് സ്വയം പ്രഖ്യാപിത ആത്മീയ നേതാവായ ഐഐടി ബാബയുടെ പ്രവചനം. എഎന്‍ഐയോടു സംസാപിക്കവെയാണ് ഇന്ത്യന്‍ ആരാധകരെ ക്ഷുഭിതരാക്കുന്ന ഈ പ്രവചനം അദ്ദേഹം നടത്തിയത്.
ഞാന്‍ നിങ്ങളോടു ഒരുകാര്യം മുന്‍കൂട്ടി തന്നെ പറയുകയാണ്. ഇത്തവണ പാകിസ്താനെതിരേ ഇന്ത്യ ജയിക്കാന്‍ പോവുന്നില്ലെന്നുമാണ് ഐഐടി ബാബ പറയുന്നത്. ഈ മല്‍സരത്തില്‍ വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങശളുടെ ശ്രമങ്ങള്‍ക്കും ടീമിനെ വിജയിപ്പിക്കാന്‍ കഴിയില്ല. കാരണം ഈ കളിയുടെ വിധി ഇതിനകം കുറിക്കപ്പെട്ടതാണെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.
ഇന്ത്യക്കു പാകിസ്താനെതിരേ ജയിക്കാനാവില്ലെന്നു ഞാന്‍ പറയുകയാണെങ്കില്‍ അവര്‍ ജയിക്കാനും പോവുന്നില്ല. നിങ്ങളാണോ, അതോ ദൈവമാണോ വലിയവനെന്നും ഐഐടി ബാബ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഈ വാാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇതിനെതിരേ ഇയരുന്നത്.
പ്രവചനം ആദ്യമല്ല
ക്രിക്കറ്റിനെക്കുറിച്ച് ആദ്യമായിട്ടല്ല ഐഐടി ബാബ പ്രവചനവുമായി രംഗത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ തനിക്കും വലുയൊരു റോളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങിനെ താന്‍ സാധീനിച്ചിട്ടുണ്ടെന്നായിരുന്നു ബാബ പറഞ്ഞത്. ഉപകരണങ്ങള്‍, ക്യാമറകള്‍, ടവറുകള്‍ എന്നിവ വഴി ഒരു പ്രത്യേക തരത്തിലുള്ള കോഡിന്റെ രൂപത്തിലാണ് ഹാര്‍ദിക്കക്കിനെ താന്‍ പ്രചോദിപ്പിച്ചതെന്നയിരുന്നു അദ്ദേത്തിന്റെ വിചിത്രമായ വാദം. ഇതു അന്നു വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.

ആരാണ് ഐഐടി ബാബ?
ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയും എയ്‌റോസ്‌പേസ് എഞ്ചിനിയങ്ങില്‍ ബിരുദദാരിയുമാണ് ഐഐടി ബാബയെന്നറിയപ്പെടുന്ന അഭയ് സിങ്. കാനഡയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ആത്മീയതയുടെ പാത സ്വീകരിച്ചത്.
ആത്മീയതയിലേക്കുള്ള അഭയ് സിങിന്റെ വരവ് ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലും അദ്ദേഹം നിറഞ്ഞു നില്‍ക്കുകയും ചെയ്തു.
ഇന്ത്യക്കു മുന്‍തൂക്കം
പാകിസ്താനെതിരേ സമീപകാലത്തു നടന്നിട്ടുള്ള മല്‍സരങ്ങളിലല്ലാം ഇന്ത്യക്കാണ് ആധിപത്യമെന്നു കാണാം. ഏകദിനത്തില്‍ അവസാനമായി ഏറ്റുമുട്ടിയ ആറു മല്‍സരങ്ങളിലും പാകിസ്താനോടു ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. അഞ്ചിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു കളി മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
2023ലെ ഏകദിന ലോകകപ്പിലാണ് ഇരുടീമും ഈ ഫോര്‍മാറ്റില്‍ അവസാനമായി മുഖാമുഖം വന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications