Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഇന്ത്യ ഫൈനല്‍ കളിക്കും!! എതിരാളി ആ ടീം, പ്രവചിച്ച് ശാസ്ത്രിയും പോണ്ടിങും

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം രവി ശാസ്ത്രിയും മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങും. പാകിസ്താനിലും യുഎഇയിലുമായിട്ടാണ് എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി.

എട്ടു വര്‍ഷം നീണ്ട ഗ്യാപ്പിനു ശേഷമാണ് ചാംപ്യന്‍സ് ട്രോഫിയെ ഐസിസി തിരികെ കൊണ്ടു വന്നിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ പാകിസ്താനുമാണ്. 2017ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ എഡിഷനില്‍ വിരാട് കോലി നയിച്ച ഇന്ത്യയെ വീഴ്ത്തിയാണ് പാക് പട കന്നിക്കിരീടം സ്വന്തമാക്കിയത്.

ROHIT SHARMA PAT CUMMINS

ഫൈനലില്‍ ആരൊക്കെ?

ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയു തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്നാണ് രവി ശാസ്ത്രിയും റിക്കി പോണ്ടിങും പ്രവചിക്കുന്നത്. അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ ഇന്ത്യയും ഓസീസും മുഖാമുഖം വന്നത് 2023ലെ ഏകദിന ലോകകപ്പിലായിരുന്നു. അന്നു ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം ചൂടുകയും ചെയ്തു.

വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെയും ഓസ്‌ട്രേലിയയെയും കടന്നു പോവുകയെന്നത് കടുപ്പം തന്നെയായിരിക്കും. ഇരുടീമുകളിലും ഇപ്പോഴുള്ള കളിക്കാരുടെ മികവിനെക്കുറിച്ച് ഒന്നു ചിന്തിച്ച് നോക്കൂ. കൂടാതെ നേരത്തേയുള്ള വലിയ ഫൈനലുകളിലേക്കും ഐസിസി ഇവന്റുകളിലേക്കുമൊന്നു നോക്കുമ്പോള്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സാന്നിധ്യം അവിടെ ഉണ്ടായിരിക്കുമെന്നും പോണ്ടിങ് നിരീക്ഷിച്ചു.

ഐസിസി റിവ്യുവിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഇന്ത്യ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരായിരിക്കും സെമി ഫൈനലിസ്റ്റുകളെന്നാണ് ശാസ്ത്രിയുടെ പ്രവചനം. ഇതു ശരി വച്ചുകൊണ്ടായിരുന്നു ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും പുലര്‍ത്തി വരുന്ന ആധിപത്യത്തെ കുറിച്ച് പോണ്ടിങ് സംസാരിച്ചത്.

രണ്ടു തവണയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ ടീം ജേതാക്കളായിട്ടുള്ളത്. 2006, 09 വര്‍ഷങ്ങളിലായിരുന്നു ഇത്. രണ്ടും പോണ്ടിങിന്റെ ക്യാപ്റ്റന്‍സിയിലുമായിരുന്നു. എന്നാല്‍ ഒരു തവണയാണ് ഇന്ത്യക്കു കിരീടഭാഗ്യമുണ്ടായത്. 2013ലായിരുന്നു ഇത്.

PAKISTAN

പാകിസ്താനെ സൂക്ഷിക്കണം

ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലെ ഫേവറിറ്റുകളെന്നു പ്രവചിക്കുമ്പോഴും നിലവിലെ ജേതാക്കള്‍ കൂടിയായ പാകിസ്താനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കൂടി റിക്കി പോണ്ടിങ് നല്‍കുന്നുണ്ട്. അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നവരാണ് തങ്ങളെന്നു തെളിയിച്ചിട്ടുള്ള ടീമാണ് പാകിസ്താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ടീം പാകിസ്താനാണ്. സമീപകാലത്തായി ഏകദിനത്തില്‍ വളരെ മികച്ച കളിയാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. വലിയ ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും പ്രവചിക്കാവുന്ന ടീമല്ല പാകിസ്താനെന്നു നമുക്കറിയാം. എന്നാല്‍ നേരത്തേയുണ്ടായിരുന്ന ചില പ്രശ്‌നങ്ങളെല്ലാം അവര്‍ പരിഹരിച്ചതു പോലെയാണ് കാണപ്പെടുന്നതെന്നും പോണ്ടിങ് വിലയിരുത്തി.

ഈ മാസം 19നാണ് ചാംപ്യന്‍സ് ട്രോഫിക്കു തുടക്കമാവുന്നത്. ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യത്തെ പോരാട്ടം. വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്വാനാണ് പാക് ടീമിനെ ടൂര്‍ണമെന്റില്‍ നയിക്കുന്നത്. സമീപകാലത്തു ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയെല്ലാം ഏകദിന പരമ്പരകള്‍ ജയിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു.

Story first published: Saturday, February 1, 2025, 22:22 [IST]
Other articles published on Feb 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+