Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ തകര്‍ത്തു, പക്ഷെ ചാംപ്യന്‍സ് ട്രോഫി കിട്ടില്ല!! ഈ വീക്ക്നെസുകള്‍ പണിയാവും?

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടൂര്‍ണമെന്റിനായി യുഎഇയിലേക്കു പറക്കുന്നതിനു മുമ്പ് ഇനി ഒരു മല്‍സരം കൂടിയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ശേഷിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരമാണ് നാളെ (ബുധന്‍) ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.

ആദ്യ രണ്ടു മല്‍സരങ്ങളിലും ആധികാരികമായി ജയിച്ചു കഴിഞ്ഞ രോഹിത് ശര്‍മയും സംഘവും ഇനി അവസാന കളിയിലും വിജയം കൊയ്ത് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരനേട്ടം ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കുമെന്നതില്‍ സംശയമില്ല.

പക്ഷെ കരുത്തരായ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചതു കൊണ്ടു മാത്രം ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളായി ഇന്ത്യ മാറുന്നില്ല. ചില ദൗര്‍ബല്യങ്ങള്‍ ടീമിനു വലിയ തിരിച്ചടിയായി മാറിയേക്കും. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

VIRAT KOHLI

ആദ്യത്തെ വീക്ക്‌നെസ്

ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ ദൗര്‍ബല്യമായി പറയാവുന്നത് ബാറ്റിങ് നിരയിലെ പ്രശ്‌നങ്ങളാണ്. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന നായകന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി താളം വീണ്ടെടുത്തത് തീര്‍ച്ചയായും സന്തോഷിക്കാന്‍ വക നല്‍കുന്നു. പക്ഷെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ഇപ്പോഴും യഥാര്‍ഥ ഫോമിലേക്കുയര്‍ന്നിട്ടില്ല.

പരിക്കുകാരണം ആദ്യ കളി നഷ്ടമായ അദ്ദേഹം രണ്ടാം ഏകദിനത്തിലൂടെ ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും വെറും അഞ്ചു റണ്‍സ് മാത്രമേ നേടിയുള്ളൂ. ഇനി അവസാന കളിയിലും കോലി ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ ഒട്ടും ആത്മവിശ്വാസത്തോടെ ആയിരിക്കില്ല അദ്ദേഹം ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങുക. ഇതു ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ക്ഷീണമാവുകയും ചെയ്യും.

വിരാട് കോലിയുടെ മാത്രമല്ല കെഎല്‍ രാഹുലിന്റെയും മോശം ഫോം ഇന്ത്യക്കു തലവേദനയാണ്. ഗൗതം ഗംഭീര്‍ കോച്ചായ ശേഷം ആദ്ദേഹത്തിനു ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനായിട്ടില്ല.

അതിലും താഴെയാണ് രാഹുലിനെ ടീം മാനേജ്‌മെന്റ് അയക്കുന്നത്. ഈ കാരണത്തില്‍ താരം ബാറ്റിങില്‍ നിരന്തരം ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. കോലിക്കൊപ്പം രാഹുലും ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ അതു ടീം ഇന്ത്യയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും.

രണ്ടാമത്തെ വീക്ക്‌നെസ്

ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ വീക്ക്‌നെസ് ബൗളിങിലാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്താനുള്ള പ്രധാന കാരണം ബാറ്റിങും ബൗളിങും ഒരുപോലെ മിന്നിച്ചതായിരുന്നു. പക്ഷെ ഈ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യന്‍ ബൗളിങിനെക്കുറിച്ച് നമ്മള്‍ക്കു ഈ തരത്തില്‍ പറയാന്‍ കഴിയില്ല. ബൗളിങ് നിരയില്‍ ആരൊക്കെയുണ്ടാവുമെന്നു പോലും ചിത്രം തെളിഞ്ഞിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാനാവുമോയെന്നത് ഉറപ്പായിട്ടില്ല. ഇനി കളിച്ചാലും യഥാര്‍ഥ ഫോമിലേക്കു അദ്ദേഹത്തിനു പെട്ടെന്നു എത്താന്‍ സാധിക്കുമോയെന്നതും കണ്ടുതന്നെ അറിയണം.

BUMRAH SHAMI

പരിക്കില്‍ നിന്നും മോചിതനായി മറ്റൊരു സീനിയര്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമി ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ തിരിച്ചെത്തിയെങ്കിലും അത്ര മികച്ച ഫോമിലല്ല കാണപ്പെടുന്നത്. ഇതു ടീമിന്റെ ഫാസ്റ്റ് ബൗളിങിനെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്.

ബുംറ, ഷമി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അര്‍ഷ്ദീപ് സിങ് മാത്രമാണ് ഇന്ത്യന്‍ സംഘത്തില്‍ പ്രതീക്ഷയുള്ള ഏക ഫാസ്റ്റ് ബൗളര്‍. പക്ഷെ അദ്ദേഹം മാത്രം വിചാരിച്ചാല്‍ കളി ജയിപ്പിക്കാന്‍ കഴിയില്ല. അര്‍ഷ്ദീപിനെ പിന്തുണ്ക്കാന്‍ മറ്റൊരു മികച്ച ഫാസ്റ്റ് ബൗളറില്ലെന്നതു വലിയ പ്രശ്‌നം തന്നെയാണ്. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നും തഴഞ്ഞതു കാരണമാണ് ഇന്ത്യക്കു ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്.

സ്പിന്‍ ബൗളിങിലും ഇന്ത്യക്കു ആശങ്കകളുണ്ട്. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പക്ഷെ പരിക്കിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ അദ്ദേഹം പഴയ ഫോമിലല്ല. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ കുല്‍ദീപിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. ബുംറ, ഷമി, കുല്‍ദീപ് എന്നീ മൂന്നു പേരും ഒരുപോലെ തിളങ്ങിയെങ്കില്‍ മാത്രമേ ചാംപ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യയുടെ മുന്നേറ്റം എളുപ്പമാവുകയുള്ളൂ.

Story first published: Tuesday, February 11, 2025, 12:59 [IST]
Other articles published on Feb 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+