Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ സെമി കാണാതെ നാട്ടിലേക്ക്!! വന്‍ ട്വിസ്റ്റ് സംഭവിക്കാം, എങ്ങനെ?

ദുബായ്: രോഹിത് ശര്‍മയും സംഘവും ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ദുബായില്‍ നടന്ന ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തുവിട്ടിരിക്കുന്നത്. ഈ വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകളും ടീം ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ്.

എങ്കിലും സെമി ഫൈനലില്‍ ഇന്ത്യ തീര്‍ച്ചയായും ഉണ്ടാവുമെന്നു ഉറപ്പിക്കാന്‍ വരട്ടെ. ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യ ഇനിയും പുറത്തായേക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ചില തിരിച്ചടികളുണ്ടായാല്‍ ഇന്ത്യ സെമി കാണാതെ നാട്ടിലേക്കു മടങ്ങിയേക്കും. ഇന്ത്യയുടെ ചീട്ട് കീറിയേക്കാവുന്ന കാര്യം എന്താണെന്നു നമുക്കു നോക്കാം.

INDIAN TEAM

ഗ്രൂപ്പില്‍ തലപ്പത്താര്?

ഗ്രൂപ്പ് എയിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡാണ് തലപ്പത്തുള്ളത്. ഓരോ മല്‍സരം വീതം ജയിച്ച ഇന്ത്യക്കും ന്യൂസിലാന്‍ഡിനും രണ്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് ഒന്നാംസ്ഥാനത്തേക്കു കയറാന്‍ അവരെ സഹായിച്ചത്.

ഉദ്ഘാടന മല്‍സരത്തില്‍ പാകിസ്താനെ 60 റണ്‍സിനു തകര്‍ത്തുവിടാന്‍ കിവികള്‍ക്കായിരുന്നു. ഇതാണ് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ ഓവര്‍ടേക്ക് ചെയ്യാന്‍ കിവികള്‍ക്കു തുണയായത്. ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് +1.200 ആണ്.

എന്നാല്‍ ഇന്ത്യയുടേതാവട്ടെ +0.408ഉം ആണ്. ആദ്യ റൗണ്ടില്‍ തോറ്റ ബംഗ്ലാദേശും പാകിസ്താനുമാണ് ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. ബംഗ്ലാദേശിന്റെ നെറ്റ് റണ്‍റേറ്റ് -0.408ഉം പാക് ടീമിന്റേത് -1.200ഉ ആണ്.

സെമി ഫൈനല്‍ സാധ്യത

ഗ്രൂപ്പ് എയില്‍ നിന്നും സെമി ഫൈനല്‍ കളിക്കാന്‍ സാധ്യതയുള്ള ടീമുകളില്‍ ഇപ്പോഴും ഫേവറിറ്റ് ഇന്ത്യയും ന്യൂസിലാന്‍ഡും തന്നെയാണ്. പക്ഷെ രണ്ടു നിര്‍ണായക മല്‍സരങ്ങള്‍ ഇനിയുമുള്ളതിനാല്‍ വലിയൊരു ട്വിസ്റ്റ് സംഭവിക്കാനുള്ള സാധ്യത ഇനവിയും തള്ളാന്‍ കഴിയില്ല.

ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയെന്നതാണ് സെമിയിലെത്താന്‍ ഇരുടീമുകളും ചെയ്യേണ്ടത്. ഇന്ത്യയുടെ ഇനിയുള്ള കളികള്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെിരേയും മാര്‍ച്ച് രണ്ടിനു ന്യൂസിലാന്‍ഡിനെതിരേയുമാണ്. ന്യൂസിലാന്‍ഡാവട്ടെ 24ന് ബംഗ്ലാദേശിനെയും തുടര്‍ന്നു ഇന്ത്യയെയും നേരിടും.

ROHIT GAMBHIR

പാകിസ്താനുമായുള്ള അടുത്ത സൂപ്പര്‍ പോരാട്ടം ജയിച്ചാല്‍ ഇന്ത്യക്കു സെമി കളിക്കാം. എന്നാല്‍ ഇതില്‍ തോറ്റാല്‍ ന്യൂസിലാന്‍ഡുമായുള്ള അവസാന മല്‍സരം ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറും. സെമിയിലെത്തണമെങ്കില്‍ കിവികളെ ഇന്ത്യക്കു തോല്‍പ്പിക്കണ്ടതായും വരും. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യക്കു ജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്കു മറ്റു മല്‍സരഫലങ്ങളെ ആശ്രയിക്കുകയല്ലാതെ രക്ഷയില്ല.

അങ്ങനെ വന്നാല്‍ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള കളിയാവും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. ഇതില്‍ പാക് ടീം ജയിക്കുകയാണെങ്കില്‍ നാലു പോയിന്റുമായി ന്യൂസിലാന്‍ഡിനൊപ്പം അവര്‍ സെമിയിലേക്കു മുന്നേറും. ഇന്ത്യയും ബംഗ്ലാദേശും പുറത്താവുകയും ചെയ്യും.

എന്നാല്‍ ഇന്ത്യ അടുത്ത രണ്ടു മല്‍സരങ്ങളും തോല്‍ക്കുകയും പാകിസ്താനെ ബംഗ്ലാദേശ് ഞെട്ടിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവും. ഇതു സംഭവിച്ചാല്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ മൂന്നു ടീമുകള്‍ക്കും രണ്ടു പോയിന്റ് വീതമാവും. അങ്ങനെയെങ്കില്‍ ഇവരില്‍ മികച്ച നെറ്റ് റ്ണ്‍റേറ്റുള്ളവരായിരിക്കും ന്യൂലാന്‍ഡിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി സെമി കളിക്കുക.

Story first published: Friday, February 21, 2025, 11:02 [IST]
Other articles published on Feb 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+