For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: രോഹിത് കരയും!! റിസ്വാന്‍ ചിരിക്കും, ഇന്ത്യയെ കാത്ത് തോല്‍വി? കാരണങ്ങള്‍

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ക്രിക്കറ്റ് പ്രേമികള്‍ ഫൈനലിനേക്കാള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കുന്നത്. ടീം ഇന്ത്യക്കു ഇതു സെമി ഫൈനലിലേക്കുള്ള ചവിട്ടുപടിയാണെങ്കില്‍ പാക് ടീമിനു നിലനില്‍പ്പിന്നുള്ള മല്‍സരമാണ്. ജയിക്കാനായാല്‍ ഇന്ത്യക്കു സെമിയുറപ്പിക്കാം. തോറ്റാല്‍ പടയ്ക്കു സെമി മറക്കുകയും ചെയ്യാം.

അതുകൊണ്ടു തന്നെ തീപാറുന്ന ഒരു പോരാട്ടം തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യക്കെതിരേ മിന്നുന്ന ജയവുമായി പാകിസ്താന്‍ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല. ഇന്ത്യക്കെതിരേ മുഹമ്മദ് റിസ്വാന്റെ പാക് ടീം സര്‍പ്രൈസ് വിജയം സ്വന്തമാക്കിയേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

KULDEEP YADAV

ആദ്യത്തെ കാരണം

ഇന്ത്യയെ പാകിസ്താന്‍ മലര്‍ത്തിയടിക്കാനുള്ള ആദ്യത്തെ കാരണം മധ്യ ഓവറുകളില്‍ ബൗളിങിലെ മൂര്‍ച്ചയില്ലായ്മയാണ്. ബംഗ്ലാദേശിനെതിരായ ആദ്യ മല്‍സരത്തില്‍ ഇതു തുറന്നു കാണിക്കപ്പെടുകയും ചെയ്തു. പേസര്‍മാര്‍ മികച്ച തുടക്കമാണ് ഈ കളിയില്‍ ഇന്ത്യക്കു നല്‍കിയത്. ഏഴ് ഓവറിനുള്ളില്‍ ബംഗ്ലാ ടീമിനെ മൂന്നിന് 26 റണ്‍സിലേക്കു ഒതുക്കാനും ഇന്ത്യക്കു സാധിച്ചു.

പിന്നാലെ അക്ഷര്‍ പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ പിഴുതതോടെ അവര്‍ അഞ്ചിനു 35 റണ്‍സിലേക്കും കൂപ്പുകുത്തി. എന്നാല്‍ അവിടെ നിന്നും ബംഗ്ലാദേശിന്റെ ടോട്ടല്‍ 228 വരെയെത്തിയത് ഇന്ത്യയുടെ കഴിവുകേട് തന്നെയാണ്. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് പോലുമില്ലാതെ ദുരന്തമായപ്പോള്‍ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും മധ്യ ഓവറുകളില്‍ നനഞ്ഞ പടക്കമായി മാറി.

മധ്യഓവറുകളില്‍ ഇന്ത്യയുടെ ഈ മോശം പ്രകടനം പാക് ടീമിനു സന്തോശിക്കാന്‍ വക നല്‍കുന്നുണ്ട്. ഇന്ത്യന്‍ ബൗളിങ് നിര സമാനമായ പ്രകടനമാണ് വീണ്ടും കാഴ്ചവയ്ക്കുന്നതെങ്കില്‍ അതു പാകിസ്താനെ മികച്ച സ്‌കോര്‍ അടിച്ചെടുക്കാന്‍ സഹായിക്കുമെന്നുറപ്പാണ്.

രണ്ടാമത്തെ കാരണം

പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിക്കാനുള്ള രണ്ടാമത്തെ കാരണം ഫീല്‍ഡിങില്‍ വരുത്തുന്ന പിഴവുകളാണ്. ബംഗ്ലാദേശിനെതിരേ ഫീല്‍ഡിങില്‍ പല പിഴവുകളും ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാം. വിക്കറ്റിനു പിന്നില്‍ കെഎല്‍ രാഹുല്‍ ഇടയ്ക്കുന്ന വരുത്തുന്ന ചില ഗുരുതരമായ പിഴവുകളും ഇന്ത്യക്കു തലവേദനയാവുന്നുണ്ട്.

കഴിഞ്ഞ മല്‍സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും സിംപിള്‍ ക്യാച്ചുകളാണ് പാഴാക്കിക്കളഞ്ഞത്. രോഹിത്തിന്റെ അബദ്ധം കാരണം അക്ഷര്‍ പട്ടേലിനു അര്‍ഹിച്ച ഹാട്രിക്കും നഷ്ടമായിരുന്നു.

രാഹുലാവട്ടെ വിക്കറ്റിനു പിന്നില്‍ സ്റ്റംപിങ് അവസരം നഷ്ടപ്പെടുത്തുന്നതിനൊപ്പം ക്യാച്ചും താഴെയിട്ടിരുന്നു. ഈ തരത്തിലുള്ള ഒര പിഴവ് പോലും പാക് ടീമിനെതിരേ ഇന്ത്യയുടെ തോല്‍വിക്കു വഴിയൊരുക്കും.

VIRAT KOHLI

മൂന്നാമത്തെ കാരണം

ഇന്ത്യക്കു തിരിച്ചടിയായി മാറിയേക്കാവുന്ന മൂന്നാമത്തെ കാരണം മധ്യനിര ബാറ്റിങ് നിരയുടെ പ്രകടനമാണ്. ബാറ്റിങ് ദുഷ്‌കരമായിരുന്ന ദുബായിലെ പിച്ചില്‍ കഴിഞ്ഞ കളിയില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി.

കെഎല്‍ രാഹുലാവട്ടെ തുടക്കത്തില്‍ ഒരു ക്യാച്ച് ബംഗ്ലാദേശ് പാഴാക്കിയതു കാരണമാണ് 40 പ്ലസ് റണ്‍സ് കുറിച്ചത്. അല്ലായിരുന്നെങ്കില്‍ അദ്ദേഹവും നേരത്തേ മടങ്ങിയേനെ. ഇന്ത്യന്‍ മധ്യനിരയെ വരിഞ്ഞുകെട്ടാനായാല്‍ അടുത്ത കളിയില്‍ പാക് ടീമിനു തീര്‍ച്ചയായും വിജയസാധ്യതയുണ്ട്.

ഇന്ത്യയുടെ ഈ വീക്ക്‌നെസുകളെല്ലാം അടുത്ത കളിയിലും തുടര്‍ന്നാല്‍ ദുബായില്‍ മല്‍സരശേഷം തലുയര്‍ത്തി നില്‍ക്കുക പാക് നായകന്‍ മുഹമ്മദ് റിസ്വാനായിരിക്കും. എന്തായിരിക്കും സംഭവിക്കുകയെന്നു കാത്തിരുന്നു തന്നെ കാണാം.

Story first published: Friday, February 21, 2025, 19:46 [IST]
Other articles published on Feb 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+