Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ടോസ് ആര്‍ക്ക്, പാക് പടയ്‌ക്കെതിരേ രോഹിത് എത്രയെടുക്കും? ജ്യോതിഷി പറയും

ദുബായ്: ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനു തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഇന്നു ദുബായില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് സൂപ്പര്‍ പോരാട്ടം. സമീപകാലത്തൊന്നും പാക് ടീമിനെതിരേ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീം ഇന്ത്യ ഈ കളിയിലും ഇതു തുടരാനുറച്ചായിരിക്കും മൈതാനത്ത് എത്തുക.

ഈ മല്‍സരം ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്യാം. ഇന്ത്യ- പാക് ത്രില്ലറില്‍ ആര്‍ക്കായിരിക്കും ടോസെന്നും ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ആരായിരിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ സുമിത് ബജാജ്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലുമെല്ലാം പല പ്രവചനങ്ങളും നടത്തി ഞെട്ടിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ടോസ് മുതല്‍ മല്‍സരത്തിലെ പ്രധാനപ്പെട്ട ഓവറുകളും ബോളുകളുമെല്ലാം സുമിത് പ്രവചിക്കുകയും ചെയ്യാറുണ്ട്.

INDIA-PAKISTAN TOSS

ടോസ് ആര്‍ക്കാവും?

ദുബായില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തില്‍ ടോസ് വളരെ നിര്‍ണായകമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം നേരത്തേ ഇവിടെ നടന്നിട്ടുള്ള ഭൂരിഭാഗം മല്‍സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തിട്ടുള്ള ടീമുകളാണ് ജയിച്ചിട്ടുള്ളത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കഴിഞ്ഞയാഴ്ച നടന്ന ആദ്യ കളിയിലും റണ്‍ചേസിലാണ് ഇന്ത്യ ജയിച്ചത്.

ഇന്നത്തെ ഇന്ത്യ- പാക് മല്‍സരത്തിലും വിജയികളെ തീരുമാനിക്കുന്നതില്‍ ടോസിനു വലിയ റോള്‍ തന്നെയുണ്ടാവും. ഈ മല്‍സരത്തില്‍ ഇന്ത്യക്കല്ല, മറിച്ച പാകിസ്താനാവും ടോസ് ലഭിച്ചേക്കുകയെന്നാണ് എക്‌സിലൂടെയുള്ള സുമിത് ബജാജിന്റെ പ്രവചനം. കളിയില്‍ പ്രധാനപ്പെട്ട ബോളുകളും സ്‌കോറുകളും ഏതൊക്കെയാവുമെന്നും അദ്ദേഹം പറയുന്നു.

ഈ മല്‍സരത്തിലെ പ്രധാനപ്പെട്ട ബോളുകള്‍ 2.5, 5.4, 5.6, 8.2-8.4, 9.1, 9.5, 11.1, 17.4, 18.3, 20.3-20.5, 21.6, 22.1, 24.6, 30.6, 38.3, 40.5, 42.1, 49.5 എന്നിവ ആയിരിക്കുമെനാണ് സുമിത് ബജാജ് പ്രവചിക്കുന്നത്. കൂടാതെ ഇന്ത്യെ സംബന്ധിച്ച് 251, 301 എന്നിവ വളരെ പ്രധാനപ്പെട്ട സ്‌കോറായിരിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിക്കുന്നു.

പ്രധാനപ്പെട്ട താരം

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ കളിയിലെ ഏറ്റവും പ്രധാനപ്പെട്ട താരം നായകന്‍ രോഹിത് ശര്‍മായിരിക്കുമെന്നാണ് സുമിത് ബജാജ് പ്രവചിക്കുന്നത്. ഈ മല്‍സരത്തില്‍ രോഹിത് കുറഞ്ഞത് ഫിഫ്റ്റിയെങ്കിലും നേടിയേക്കുമെന്നു പറഞ്ഞ അദ്ദേഹം 26-29, 55-57 സ്‌കോറുകള്‍ക്കിടയില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിയുമെന്നും എക്‌സില്‍ കുറിച്ചു.

ROHIT SHARMA

അതേസമയം, ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ടീം ആറു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ മികച്ച ഫോമിലായിരുന്നു രോഹിത് കാണപ്പെട്ടത്. ഇന്ത്യയുടെ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ വളരെ അഗ്രസീവായി അനായാസം ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

36 ബോളില്‍ ഏഴു ഫോറുകളടക്കം 113.89 സ്‌ട്രൈക്ക് ററ്റില്‍ 41 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാന്‍ പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം 69 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മാറ്റം വരുത്തിയേക്കും

ബംഗ്ലാദേശുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ കളിച്ച ടീമില്‍ മാറ്റങ്ങളോടെയാവും ഇന്ത്യ ഇന്നു പാകിസ്താനെതിരേ ഇറങ്ങിയേക്കുകയെന്നാണ് വിവരം. പ്രധാനമായും ബൗളിങ് ലൈനപ്പിലായിരിക്കും മാറ്റങ്ങള്‍ സംഭവിച്ചേക്കുക,

ബംഗ്ലാദേശിനെതിരേ തികഞ്ഞ പരാജയമായി മാറിയ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം ടി20യിലെ തുറുപ്പചീട്ടായ വരുണ്‍ ചക്രവര്‍ത്തിയെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാനിടയുണ്ട്. കൂടാതെ പേസര്‍ ഹര്‍ഷിത് റാണയ്ക്കു പകരം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെയും ഇന്ത്യ കളിപ്പിച്ചേക്കും.

Story first published: Sunday, February 23, 2025, 7:30 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+