Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ്, ഇന്ത്യയും പാകിസ്താനും ഒന്നിച്ച്; ബി കടുപ്പം

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. പിടി ഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്താനും ബംഗ്ലാദേശും ന്യൂസീലന്‍ഡുമാണുള്ളത്. പാകിസ്താനും കിവീസും മാത്രമാണ് ഗ്രൂപ്പില്‍ ഇന്ത്യക്ക് അല്‍പ്പം വെല്ലുവിളി ഉയര്‍ത്തുന്നത്. എങ്കിലും ഇന്ത്യയാണ് ഗ്രൂപ്പിലെ കൂടുതല്‍ ശക്തര്‍. തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

ഗ്രൂപ്പ് ബിയാണ് ശക്തം. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. ഗ്രൂപ്പ് എയെ സംബന്ധിച്ച് ബിയിലാവും ശക്തമായ പോരാട്ടം നടക്കുക. അഫ്ഗാനിസ്ഥാന്‍ കറുത്ത കുതിരകളായി ഉണ്ടാവും. ടി20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനേയും ഓസ്‌ട്രേലിയയേയും തോല്‍പ്പിക്കാന്‍ അഫ്ഗാന് സാധിച്ചിരുന്നു. എന്നാല്‍ സെമിയില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

ഇത്തവണ അതിന് പകരം വീട്ടാനുറച്ചാവും അഫ്ഗാനിറങ്ങുക. ഗ്രൂപ്പ് ബിയില്‍ എല്ലാവരുടേയും പേടി സ്വപ്‌നമായിരിക്കും അഫ്ഗാന്‍. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ടി20 ലോകകപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് നടത്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നല്‍ പ്രകടനം ഓസീസ് നടത്തേണ്ടതായുണ്ട്. ഇംഗ്ലണ്ടിനും ചാമ്പ്യന്‍സ് ട്രോഫി അഭിമാന പ്രശ്‌നമാണ്. ഇന്ത്യന്‍ ടീം ടി20 ലോകകപ്പ് ചാമ്പ്യന്മാരായാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പോകുന്നത്.

ഗൗതം ഗംഭീറെന്ന പുതിയ പരിശീലകന് കീഴിലേക്ക് ഇന്ത്യ എത്തുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താനാണ് വേദിയാവുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ല. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണ്. ഇതിനിടെ മത്സരക്രമത്തിന്റെ കരട് രൂപം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ലാഹോറിലാണ് നടക്കുന്നത്.

india cricket

അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9വരെയാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. 15 മത്സരങ്ങള്‍ക്ക് ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവടങ്ങളാണ് വേദിയാവുന്നത്. എന്നാല്‍ പിസിബിയുടെ ഈ നിലപാട് അംഗീകരിക്കാന്‍ ബിസിസി ഐ തയ്യാറായേക്കില്ല. ബിസിസി ഐ ആവശ്യപ്പെടുന്നത് മത്സരം ഒരു ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്നാണ്. അങ്ങനെ വരുമ്പോള്‍ ദുബായില്‍ മത്സരം നടത്താനാണ് ബിസിസി ഐ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ പങ്കാൡത്തം അനിശ്ചിതത്വത്തിലാവും. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും പാകിസ്താനില്‍ കളിക്കാന്‍ വലിയ താല്‍പര്യമില്ലെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ പിസിബിക്ക് മുകളില്‍ സമ്മര്‍ദ്ദം ശക്തമാവും. ഇന്ത്യന്‍ ടീമിനെ ഒഴിവാക്കി ചാമ്പ്യന്‍സ് ട്രോഫി നടത്തിയാല്‍ സാമ്പത്തികമായി പിസിബിക്കത് വലിയ നഷ്ടമുണ്ടാക്കും. കാരണം ഇന്ത്യ മാറിനിന്നാല്‍ പ്രമുഖ സ്‌പോണ്‍സര്‍മാര്‍ പിന്മാറിയേക്കും.

അങ്ങനെ വരുമ്പോള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാതിരിക്കാന്‍ ആവില്ല. എന്നാല്‍ ഇത്തവണ പിസിബി പിടിവാശിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ ഇന്ത്യയിലേക്കെത്തിയിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനിലേക്ക് ഇന്ത്യയും പോകണമെന്ന നിലപാടിലാണ് പിസിബിക്കുള്ളത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിസിസി ഐ തയ്യാറാകില്ലെന്ന കാര്യം ഉറപ്പാണ്.

2013ന് ശേഷം ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ ഇന്ത്യക്ക് മുന്നിലുള്ള അവസരമാണിത്. രോഹിത് ശര്‍മക്ക് അടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കാന്‍ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഏകദിന ഫോര്‍മാറ്റില്‍ ഐസിസി നേടാന്‍ രോഹിത്തിന് മുന്നിലുള്ള അവസാന അവസരമായിരിക്കും ചാമ്പ്യന്‍സ് ട്രോഫി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് മുന്നില്‍ സുവര്‍ണ്ണാവസരമാണ്. രണ്ടാം ഐസിസി കിരീടം അലമാരയിലെത്തിക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, July 3, 2024, 18:36 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+