Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഇന്ത്യക്കു കടുപ്പം, വഴി മുടക്കാന്‍ കിവികള്‍!! താല്‍ക്കാലിക ഷെഡ്യൂള്‍

ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയുടെ താല്‍ക്കാലിക ഷെഡ്യൂള്‍ പുറത്തു വന്നിരിക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിട്ടാണ് പാകിസ്താനിലും യുഎഇയിലുമായി മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. യഥാര്‍ഥ വേദിയായ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതു കാരണമാണ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്കു മാറ്റാന്‍ ഐസിസി തീരുമാനിച്ചത്.

ഇതു പ്രകാരം ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായിലായിരിക്കും. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23നാണ് നടക്കുകയെന്നാണ് റെവ് സ്‌പോര്‍ട്‌സ് (Rev Sportz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടൂര്‍ണമെന്റിന്റെ മല്‍സരക്രമവും വേദികളും ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താല്‍ക്കാലിക ഷെഡ്യുള്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ്.

INDAN TEAM

ഇന്ത്യ ഗ്രൂപ്പ് എയില്‍?

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. നാലു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലുള്ള മറ്റു ടീമുകള്‍ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ്. ഐസിസി ടൂര്‍ണമെന്‍റില്‍ പലപ്പോഴും ഇന്ത്യയുടെ വഴി മുടക്കിയവരാണ് കിവികള്‍.

എന്നാല്‍ ഗ്രൂപ്പ് ബിയാണ് കൂടുതല്‍ കടുപ്പം. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ള ടീമുകള്‍. ഓരോ ഗ്രൂപ്പിലും ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. തുടര്‍ന്നു കലാശപ്പോരാട്ടവും നടക്കും.

ഇന്ത്യയുടെ മല്‍സരങ്ങള്‍

ചാംപ്യന്‍സ് ട്രോഫിയുടെ താല്‍ക്കാലിക ഷെഡ്യൂള്‍ പ്രകാരം 2025 ഫെബ്രുവരി 19ന് ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. ഇന്ത്യയുടെ ആദ്യ മല്‍സരം ഫെബ്രുവരി 20ന് ബംഗ്ലാദേശുമായിട്ടാണ്.

ഇതിനു ശേഷം 23ന് ബദ്ധവൈരികളായ പാകിസ്താനുമായി ഇന്ത്യന്‍ ടീം കൊമ്പുകോര്‍ക്കും. തുടര്‍ന്നു മാര്‍ച്ച് രണ്ടിനു ന്യൂസിലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ അവസാനത്തെ മല്‍സരം. ഗ്രൂപ്പുഘട്ടത്തിലെ അവസാന മല്‍സരവും ഇതു തന്നെയാണ്. മാര്‍ച്ച് നാല്, അഞ്ച് തിയ്യതികളിലാണ് സെമി ഫൈനലുകള്‍. കലാശപ്പോര് മാര്‍ച്ച് ഒമ്പതിനും നടക്കും. അന്നു കളി നടന്നില്ലെങ്കില്‍ ഒരു റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്.

Story first published: Monday, December 23, 2024, 9:41 [IST]
Other articles published on Dec 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+