Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: പാക് ടീമിനോടു തോല്‍ക്കുമെന്ന് ഇന്ത്യക്കു ഭയം!! വരാന്‍ മടിയെന്ത്? പരിഹാസം

അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീമിനെ അയക്കേണ്ടതില്ലെന്ന ശക്തമായ നിലപാട് ബിസിസിഐ സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യയുടെ മല്‍സരങ്ങള്‍ മറ്റൊരു വേദിയിലായിരിക്കും നടക്കുകയെന്നാണ് വിവരം.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പാകിസ്താനിലേക്കു ടീമിനെ അയക്കേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം പാകിസ്താനില്‍ എത്തില്ലെന്നു ഉറപ്പായതോടെ പരിഹാസവുമായി രംഗത്തു വന്നിരിക്കുകയാണ് പ്രമുഖ പാക് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫരീദ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം എക്‌സിലൂടെയാണ് ഇന്ത്യയെ കളിയാക്കിയത്.

INDIA- PAKISTAN

ഇന്ത്യക്കു ഭയം

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരേ അവരുടെ നാട്ടില്‍ തോല്‍ക്കുമെന്ന ഭയം ഇന്ത്യക്കുണ്ടെന്നും അതുകൊണ്ടാണ് ഇവിടേക്കു വരാന്‍ വിസമ്മതിച്ചതെന്നുമാണ് ഫരീദ് ഖാന്റെ പരിഹാസം. പാകിസ്താനോടു പാകിസ്താനില്‍ വച്ചു പരാജയപ്പെടുമോയെന്ന ഭയം ബിസിസിഐയ്ക്കുണ്ടെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ഇന്ത്യന്‍ ടീമിനെ അയക്കാന്‍ അവര്‍ വിസമ്മതിച്ചത്. ഇതു ശരിയാണോയെന്നായിരുന്നു ഫരീദ് ഖാന്‍ എക്‌സില്‍ കുറിച്ചത്.

ഈ പോസ്റ്റിനു താഴെ അദ്ദേഹത്തിനു പിന്തുണയുമായി പാക് ആരാധകര്‍ രംഗത്തു വന്നപ്പോള്‍ ഇന്ത്യയുടെ ആരാധകര്‍ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയെന്നതു ചാംപ്യന്‍മാര്‍ക്കു വേണ്ടിയുള്ളതാണ്. പേടിത്തൊണ്ടന്‍മാര്‍ക്കു വേണ്ടിയുള്ളതല്ലെന്നുമായിരുന്നു പാക് ആരാധകര്‍ കുറിച്ചത്. ഇന്ത്യന്‍ ഫാന്‍സും വിട്ടുകൊടുത്തില്ല. പാകിസ്താന്‍ ടീമിന്റെ കഥ കഴിക്കാന്‍ വിരാട് കോലിയെന്ന ഒറ്റയാള്‍ മാത്രം മതിയെന്നായിരുന്നു അവര്‍ തിരിച്ചടിച്ചത്.

പാകിസ്താനിലെ കാണികളില്‍ നിന്നുണ്ടാവുന്ന സമ്മര്‍ദ്ദം താങ്ങാന്‍ ഇന്ത്യന്‍ ടീമിനു സാധിക്കില്ല. അതുകൊണ്ടാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇവിടെ കളിക്കാന്‍ തയ്യാറാവാത്തതെന്നായിരുന്നു മറ്റൊരു പരിഹാസം. ഇന്ത്യന്‍ ടീം തീര്‍ച്ചയായും പാകിസ്താനിലേക്കു വന്നേ തീരൂ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ ടീം കളിച്ചത് മറന്നോ? പാക് ടീമിനു ഇന്ത്യയില്‍ വന്നു കളിക്കാമെങ്കില്‍, അവര്‍ക്കു തിരിച്ചു ഇവിടെയും കളിക്കാന്‍ സാധിക്കണമെന്നും പാക് ആരാധകര്‍ പറയുന്നു.

INDIAN TEAM

ഫിക്‌സ്ചര്‍ പ്രഖ്യാപനം വൈകും

ഏകദിന ഫോര്‍മാറ്റില്‍ നടക്കാനിനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ മല്‍സരക്രമവും വേദികളും അടുത്തയാഴ്ച പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്നു ബിസിസിഐ ഉറച്ച തീരുമാനമെടുത്തതോടെ ഇതു വൈകുമെന്നു ഉറപ്പായിരിക്കുകയാണെന്നു ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ആതിഥേയരായ പാകിസ്താനെ കൂടാതെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് ലഭിച്ച ഏഴു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അണിനിരക്കുന്നത്. നാലു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിക്കുക. ഓരോ ഗ്രൂപ്പിലെയും രണ്ടു സ്ഥാനക്കാര്‍ വീതം സെമി ഫൈനലിലേക്കു യോഗ്യത നേടും. തുടര്‍ന്നായിരിക്കും കലാശപ്പോരാട്ടം. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതു വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

പാകിസ്താന്‍, ഇന്ത്യ എന്നിവരെക്കൂടാതെ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന ടീമുകള്‍. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്കു ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത ലഭിച്ചില്ല. കൂടാതെ വെസ്റ്റ് ഇന്‍ഡീസും ടൂര്‍ണമെന്റിന്റെ ഭാഗമല്ല.

അതേസമയം, പാകിസ്താനാണ് നിലവിലെ ചാംപ്യന്‍സ് ട്രോഫി ജേതാക്കള്‍. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ എഡിഷനില്‍ ഇന്ത്യയെ തകര്‍ത്തായിരുന്നു അവരുടെ കിരീടധാരണം. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ സര്‍ഫ്രാസ് അഹമ്മദ് നയിച്ച പാക് ടീം വിരാട് കോലിയുടെ ഇന്ത്യന്‍ ടീമിനെ 180 റണ്‍സിനാണ് കെട്ടുകെട്ടിച്ചത്. പാകിസ്താന്റെ കന്നി ചാംപ്യന്‍സ് ട്രോഫി വിജയം കൂടിയായിരുന്നു ഇത്.

Story first published: Sunday, November 10, 2024, 6:46 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+