Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs പാക്: അയ്യേ, ഷമി ഇത്ര ദുരന്തമോ? സഹീര്‍ രക്ഷപ്പെട്ടു!! ആ നാണക്കേട് ഇനിയില്ല

ദുബായ്: ചിരവൈരികളായ പാകിസ്താനുമായുള്ള ചാംപ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ വന്‍ നാണക്കേട് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. നേരത്തേ ബംഗ്ലാദേശുമായുള്ള ആദ്യ കളിയില്‍ ഫൈഫറുമായി മിന്നിച്ച ശേഷമാണ് പാക് പടയ്‌ക്കെതിരേ ഷമി തീര്‍ത്തും നിരാശപ്പെടുത്തിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ബൗളര്‍ക്കു ഇങ്ങനെയൊരു നാണക്കേട് നേരിടേണ്ടി വന്നത്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ് പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ടതിനാല്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പാക് ടീമിനു ഈ മല്‍സരത്തില്‍ ജയിച്ചേ തീരുകയുള്ളൂ.

MOHAMMAD SHAMI

നാണക്കേടുമായി ഷമി

പാകിസ്താനുമായുള്ള ഇന്നത്തെ കളിയില്‍ ആദ്യത്തെ ഓവറില്‍ തന്നെ 11 ബോളുകളാണ് മുഹമ്മദ് ഷമിക്കു എറിയേണ്ടി വന്നത്. അഞ്ചു വൈഡുകള്‍ ഇതിലുള്‍പ്പെടും. ഇതോടെയാണ് വലിയൊരു നാണക്കേടും അദ്ദേഹത്തെ തേടിയെത്തിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരോവറില്‍ അഞ്ചു വൈഡുകളെറിഞ്ഞ ഇന്ത്യന്‍ ബൗളറായി ഷമി മാറിയിരിക്കുകയാണ്.

നേരത്തേ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനുള്‍പ്പെടെ ഇന്ത്യയുടെ നാലു പേര്‍ ഒരോവറില്‍ നാലു വീതം വൈഡുകളെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം ഓവര്‍ടേക്ക് ചെയ്താണ് ഷമി നാണക്കേടില്‍ പുതിയ കിങായി മാറിയിരിക്കുന്നത്. സഹീര്‍ നാലു തവണയാണ് ഒരോവറില്‍ നാലു വൈഡുകളെറിഞ്ഞത്. ആര്‍പി സിങ് രണ്ടു തവണയും ലക്ഷ്മിപതി ബാലാജി, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഓരോ തവണയും നാലു വീതം വൈഡുകള്‍ ഒരോവറില്‍ എറിഞ്ഞു.

ആദ്യ ഓവറില്‍ സംഭവിച്ചത്

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് പാകിസ്താനെതിരേ ഇന്ത്യ ഇറങ്ങിയത്. മുഹമ്മജ് ഷമി തന്നെ ഒരിക്കല്‍ക്കൂടി പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ ഒരു ബൗളറും ആഗ്രഹിക്കാത്ത തുടക്കമാണ് ഈ കളിയില്‍ ഷമിക്കു ലഭിച്ചത്.

ബാബര്‍ ആസവും പരിക്കേറ്റ ഫഖര്‍ സമാന്റെ പകരക്കാരനായി എത്തിയ ഇമാമുള്‍ ഹഖുമാണ് പാക് ടീമിനായി ഓപ്പണിങില്‍ ഇറങ്ങിയത്. ഷമിയുടെ ആദ്യ ബോള്‍ 138.08 വേഗതയുള്ളതായിരുന്നു. സ്‌ട്രൈക്ക് നേരിട്ട ഇമാമിന് റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ വൈഡായിരുന്നു. തുടര്‍ന്നുള്ള ബോളില്‍ റണ്ണൊന്നുമില്ല. എന്നാല്‍ അടുത്ത രണ്ടു ബോളും വൈഡ്.

പിന്നാലെ രണ്ടു മികച്ച ബോള്‍. പിന്നെ വീണ്ടും രണ്ടു വൈഡുകള്‍. ഒടുവില്‍ അടുത്ത ബോള്‍ വൈഡാക്കാതെ ഷമി ഒരുവിധം ഓവര്‍ പൂര്‍ത്തിയാക്കി. എങ്കിലും അപ്പോഴേക്കും അദ്ദേഹം 11 ബോളുകളെറിഞ്ഞു കഴിഞ്ഞിരുന്നു. ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ പാക് ടീമിന്റെ അക്കൗണ്ടില്‍ ആറു റണ്‍സ്. ഇതില്‍ അഞ്ചും ഷമി ദാനം ചെയ്തതുമായിരുന്നു.

Story first published: Sunday, February 23, 2025, 15:27 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+