Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

94 ബോളില്‍ 50!! പാക് ടീം കളിച്ചത് ടെസ്റ്റോ? വന്‍ നാണക്കേട്, ട്രോള്‍ മഴ

കറാച്ചി: ഇന്ത്യക്കെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ സ്ലോ ബാറ്റിങിന്റെ പേരില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ് പാകിസ്താന്‍ ടീം. മൂന്നാം വിക്കറ്റില്‍ പാക് നായകന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും തമ്മിലുള്ള ഒച്ചിഴയുന്ന വേഗതയിലുള്ള ഫിഫ്റ്റി റണ്‍സ് കൂട്ടുകെട്ടിനെയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ പരിഹസിച്ചിരിക്കുന്നത്.

ബാറ്റിങ് ഏറെ ദുഷ്‌കരമായ ദുബായിലെ സ്ലോ പിച്ചില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനെതിരേ പാക് ബാറ്റര്‍മാര്‍ റണ്ണെടുക്കാനാവാതെ തുടക്കം മുതല്‍ വിയര്‍ത്തു. ഇതോടെ മല്‍സരവും വിരസമായി തീര്‍ന്നു. ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചതും ഇതായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു.

RIZWAM SAUD

റിസ്വാന്‍- സൗദ് കൂട്ടുകെട്ട്

മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ക്രിക്കറ്റ് പ്രേമികളുടെയും ഇന്ത്യന്‍ ടീമിന്റെയും ക്ഷമ പരീക്ഷിച്ചത്. റണ്ണെടുക്കുന്നതിനേക്കാള്‍ വിക്കറ്റ് കൈവിടാതെ നോക്കുകയെന്നതായിരുന്നു അവരുടെ പ്ലാന്‍. പാക് ഇന്നിങ്‌സിലെ ആദ്യത്തെ ഫിഫ്റ്റി 58 ബോളുകളിലായിരുന്നു. പക്ഷെ അടുത്ത ഫിഫ്റ്റിക്കായി റിസ്വാന്‍- സൗദ് ജോടിക്കു വേണ്ടി വന്നത് 94 ബോളുകളാണ്.

10ാം ഓവറില്‍ ഇമാമുള്‍ ഹഖ് (10) റണ്ണൗട്ടായ ശേഷമാണ് ഈ ജോടി ക്രീസില്‍ ഒന്നിച്ചത്. പാക് ടീം അപ്പോള്‍ രണ്ടിനു 52 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ച്ചയായി 32 ബോളില്‍ ഒരു ബൗണ്ടറി പോലുമില്ലാതെ ജോടി വലഞ്ഞു. ഇതിനു ശേഷം ഒരു ഫോറടിച്ചെങ്കിലും വീണ്ടും ബൗണ്ടറി ദാരിദ്ര്യമുണ്ടായി. തുടരെ 54 ബോളില്‍ ഒരു ഫോര്‍ പോലുമടിക്കാന്‍ അവര്‍ക്കായില്ല.

ട്രോള്‍ മഴ

മുഹമ്മദ് റിസ്വാന്‍- സൗദ് ഷക്കീല്‍ ജോടി 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ വന്നത്. പാകിസ്താന്‍ ടീം എന്തു തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കുന്നത് ? ഏകദിന മല്‍സരമെന്നത് അവര്‍ ടെസ്റ്റാക്കി മാറ്റിയോ. ഈ തരത്തിലുള്ള സ്ലോ ബാറ്റിങ് ആധുനിക ക്രിക്കറ്റില്‍ ഇപ്പോള്‍ കാണാനാവില്ലെന്നു ആരാധകര്‍ കുറിക്കുന്നു.

PAK BATING

പാകിസ്താന്‍ ടീമിനു നാണമില്ലേ? 94 ബോളില്‍ 50 റണ്‍സെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ മല്‍സരത്തില്‍ ഇനി പാക് ടീം തോല്‍ക്കുകയാണെങ്കില്‍ ഇതിന്റെ കാരണവും ഇതു തന്നെയായിരിക്കുമെന്നും ആരാധകര്‍ പരിഹസിക്കുന്നു.

പ്രാചീനകാലത്തെ ക്രിക്കറ്റാണ് ഇപ്പോഴത്തെ പാകിസ്താന്‍ ടീം കാഴ്ചവയ്ക്കുന്നത്. 50 റണ്‍സിലെത്താന്‍ നൂറിനടുത്ത് ബോളുകളാണ് അവര്‍ കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെങ്കില്‍ ഇതു അംഗീകരിക്കാം. പക്ഷെ വൈറ്റ് ബോള്‍ ക്രിക്റ്റില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഇന്നിങ്‌സല്ല ഇതെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Sunday, February 23, 2025, 17:39 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+