For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാത്തിരിപ്പിന് വിരാമം, ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂളിതാ; ഇന്ത്യ-പാക് പോരാട്ടം ദുബായില്‍

മുംബൈ: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ-പാക് പോരാട്ടം എവിടെ നടത്തണമെന്ന കാര്യത്തില്‍ ധാരണയിലേക്കെത്താതിരുന്നതിനാലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ നീണ്ടുപോയത്. ഇപ്പോള്‍ ജയ് ഷാ ഐസിസി തലപ്പത്തേക്കെത്തിയതിന് പിന്നാലെ ബിസിസി ഐയും പിസിബിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്താന്‍ സമ്മതിക്കുകയായിരുന്നു.

പാകിസ്താനാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കേണ്ടത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാടെടുത്തതോടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റാന്‍ പിസിബി നിര്‍ബന്ധിതരാവുകയായിരുന്നു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മാര്‍ച്ച് 9നാണ് അവസാനിക്കുന്നത്. റിസര്‍വ് ഡേയായി 10ാം തീയ്യതിയുമുണ്ട്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടക്കുക.

ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23ന്

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23നാണ് നടക്കുന്നത്. ദുബായിയാണ് മത്സരത്തിന്റെ വേദി. ഇന്ത്യയെ സംബന്ധിച്ചും പാകിസ്താനെ സംബന്ധിച്ചും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാകാത്തതിന്റെ ദേഷ്യം ഇന്ത്യയെ തോല്‍പ്പിച്ച് പരിഹരിക്കാനാവും പാകിസ്താന്‍ ശ്രമിക്കുക. ഇതിനെ തടുക്കാന്‍ ഇന്ത്യയും തയ്യാറെടുക്കുമ്പോള്‍ ദുബായില്‍ തീപാറും.

പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായ്. അതുകൊണ്ടുതന്നെ ഇന്ത്യയെക്കാള്‍ ദുബായില്‍ അനുഭവസമ്പത്ത് പാകിസ്താനാണ്. എന്നാല്‍ ഐപിഎല്ലടക്കം ദുബായില്‍ കളിച്ചിട്ടുള്ള ഇന്ത്യക്ക് പാകിസ്താന്റെ വെല്ലുവിളിയെ മറികടക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നേടിയ ടീമാണ് പാകിസ്താന്‍. ഈ നേട്ടം ഇനിയും ആവര്‍ത്തിക്കാന്‍ അവര്‍ക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

virat kohli babar azam

ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശാണ്. ഫെബ്രുവരി 20നാണ് ഈ മത്സരം. യുഎഇയിലാണ് ഈ മത്സരം നടക്കുന്നത്. ഇന്ത്യ-പാക് പോരാട്ടം 23ന് നടക്കുമ്പോള്‍ ന്യൂസീലന്‍ഡ് ഇന്ത്യ പോരാട്ടം മാര്‍ച്ച് രണ്ടിനാണ് നടക്കുന്നത്. ഒന്നാം സെമി ഫൈനല്‍ യുഎഇയിലും രണ്ടാം സെമില ഫൈനല്‍ പാകിസ്താനിലുമാണ് നടക്കുന്നത്. ഫൈനലിന് വേദി ലാഹോറാണ്. എന്നാല്‍ ഇന്ത്യ ഫൈനലിലെത്തിയാല്‍ ഈ വേദി മാറ്റിയേക്കും.

അങ്ങനെ വരുമ്പോള്‍ ദുബായില്‍ത്തന്നെ ഫൈനല്‍ പോരാട്ടം നടക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും ഇന്ത്യക്കും പാകിസ്താനും ചാമ്പ്യന്‍സ് ട്രോഫി അഭിമാന പോരാട്ടമായി മാറിയിരിക്കുന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. ദുബായിലെ മത്സരങ്ങള്‍ക്ക് സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ടാവും. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്‍ കരുത്തുയര്‍ത്തിയ ടീമുമായാവും ചാമ്പ്യന്‍സ് ട്രോഫിക്ക് കളിക്കാനിറങ്ങുക.

ഗ്രൂപ്പുകള്‍ ഇങ്ങനെ

എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്റിലുള്ളത്. ഗ്രൂപ്പ് എയില്‍ പാകിസ്താനും ഇന്ത്യയും ന്യൂസീലന്‍ഡും ബംഗ്ലാദേശുമാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടുമാണുള്ളത്. ഗ്രൂപ്പ് എയെക്കാള്‍ ബിയാണ് കരുത്തുറ്റത്. അഫ്ഗാനിസ്ഥാന്‍ കറുത്ത കുതിരകളായി ഗ്രൂപ്പ് ബിയില്‍ ഉണ്ടാവും. എല്ലാ ടീമുകള്‍ക്കും വലിയ തലവേദനയായി മാറാന്‍ കെല്‍പ്പുള്ള നിരയാണ് അഫ്ഗാനിസ്ഥാന്റേത്.

15 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ആകെ നടക്കുക. ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി എത്തുമ്പോള്‍ ആരാധകര്‍ക്കും അത് ആവേശം നല്‍കും. 2024ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യ 2025ലെ ആദ്യ ഐസിസി ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫി നേടാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാം ഈ ടൂര്‍ണമെന്റോടെ ഏകദിനം മതിയാക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Story first published: Tuesday, December 24, 2024, 19:04 [IST]
Other articles published on Dec 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+