Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: പാക് ടീമിന് സെമിയിലെത്താം!! 2 ടീം കനിയണം, സംഭവിക്കേണ്ടത് 3 കാര്യങ്ങള്‍

ദുബായ്: നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ പാകിസ്താന്‍ ടീം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ്. ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു 60 റണ്‍നു തോറ്റു കൊണ്ട് തുടങ്ങിയ പാക് പട കഴിഞ്ഞ ദിവസം ഇന്ത്യയോടു ആറു വിക്കറ്റിനും തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് പാക് ടീമിന്റെ ഭാവി തുലാസില്‍ ആയിരിക്കുന്നത്.

പക്ഷെ മുഹമ്മദ് റിസ്വാന്റെ പാക് ടീം സെമിയില്‍ കളിക്കില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ പാകിസ്താന് ഇനിയും സെമിയിലേക്കു മുന്നേറാം. ഒരു മല്‍സരം മാത്രം ഗ്രൂപ്പില്‍ ബാക്കിനില്‍ക്കെ സെമിയിലത്താന്‍ പാക് ടീമിനു എന്തൊക്കെയാണ് വേണ്ടതെന്നു നമുക്കു പരിശോധിക്കാം.

IND PAK MATCH

പോയിന്റ് നില ഇങ്ങനെ

നാലു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പ്എയില്‍ ഇന്ത്യയാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും പക്കല്‍ നാലു പോയിന്റുണ്ട്. നെറ്റ് റണ്‍റേറ്റ് +0.647ഉം ആണ്. ആദ്യ കളിയില്‍ ജയിച്ച ന്യൂസിലാന്‍ഡാണ് രണ്ടു പോയിന്റുമായി രണ്ടാംസ്ഥാനത്ത്. +1.200 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് കിവികള്‍ക്കുണ്ട്.

ഇനിയും അക്കൗണ്ട് തുറന്നിട്ടില്ലാത്ത ബംഗ്ലാദേശും പാകിസ്താനുമാണ് മൂന്നും നാലു സ്ഥാനങ്ങളില്‍. പാകിസ്താനെ അപേക്ഷിച്ച് ഒരു മല്‍സരം കുറച്ചേ ബംഗ്ലാദേശ് കളിച്ചിട്ടുള്ളൂ. മാത്രമല്ല നെറ്റ് റണ്‍റേറ്റിലും അവര്‍ പാകിസ്താനേക്കാള്‍ ഭേദമാണ്. ബംഗ്ലാദേശിന്റെ നെറ്റ്‌റണ്‍റേറ്റ് -0.408 ആണെങ്കില്‍ പാക് ടീമിന്റേത് -1.087 ആണ്.

പാകിസ്താന് എങ്ങനെ സെമിയിലെത്താം?

പാകിസ്താന്‍ ടീം മാത്രം തനിച്ചു ശ്രമിച്ചതു കൊണ്ടു മാത്രം ഇനി സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിയില്ല. ഗ്രൂപ്പിലെ മറ്റു ടീമുകളായ ഇന്ത്യയും ബംഗ്ലാദേശും സഹായിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പാപ് പടയ്ക്കു നിലനില്‍പ്പുള്ളൂ. ആദ്യമായി അവര്‍ക്കു വേണ്ടത് ഇന്നു നടക്കാനിരിക്കുന്ന കളിയില്‍ ബംഗ്ലാദേശിനോടു ന്യൂസിലാന്‍ഡ് തോല്‍ക്കുകയെന്നതാണ്.

മറിച്ച് ന്യൂസിലാന്‍ഡ് ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും നാലു പോയിന്റ് വീതം നേടി സെമി ഫൈനലിലേക്കു കുതിക്കും. ഒരു മല്‍സരം ബാക്കിനില്‍ക്കെ പാകിസ്താനും ബംഗ്ലാദേശും പുറത്താവുകയും ചെയ്യും. അതുകൊണ്ടു തന്നെ ബംഗ്ലാ കടുവകളുടെ ജയത്തിനായി പാകിസ്താന്‍ പ്രാര്‍ഥിക്കുമെന്നുറപ്പാണ്.

MOHAMMAD RIZWAN

ഇന്നു ബംഗ്ലാദേശ് ജയിച്ചു കഴിഞ്ഞാല്‍ പിന്നെ പാകിസ്താന് വേണ്ടത് ഇന്ത്യയുടെ സഹായമാണ്. അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ജയിക്കുകയാണ് അവര്‍ക്കു വേണ്ടത്. ഇക്കാര്യം കൂടി തങ്ങള്‍ക്കു അനുകൂലമായി വന്നാല്‍ പാക് ടീം ചെയ്യേണ്ടത് അവസാന കളിയില്‍ ബംഗ്ലാദേശിനെ മികച്ച മാര്‍ജിനില്‍ തകര്‍ത്തുവിടുകയെന്നാണ്.

ഇവയെല്ലാം നടന്നാല്‍ ആറു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു മുന്നേറും. എന്നാല്‍ ന്യൂസിലാന്‍ഡ്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ മൂന്നു ടീമുകളും രണ്ടു പോയിന്റ് വീതം നേടി ഒപ്പമാവുകയും ചെയ്യും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരെ നിശ്ചയിക്കുക.

ബംഗ്ലാദേശിനെതിരേ വലിയ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരെ മറികടക്കാനായാല്‍ ഇന്ത്യക്കു പിന്നാലെ പാകിസ്താനും സെമിയിലേക്കു മുന്നേറും. കിവികള്‍ക്കെതിരേ ഇന്ത്യ ജയിക്കുകയെന്നത് സംഭവിക്കാവുന്നതാണെങ്കിലും അവരെ ബംഗ്ലാദേശ് വീഴത്തുമോയെന്നതു കണ്ടു തന്നെ അറിയണം.

Story first published: Monday, February 24, 2025, 10:09 [IST]
Other articles published on Feb 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+