Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

32 ബോളില്‍ ഒറ്റ ഫോറില്ലാതെ പാക് പട, നയിച്ചത് ഗില്‍!! ഇത്ര കിടു ക്യാപ്റ്റനോ? പയറ്റിയത് ഈ തന്ത്രം

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഓരോ റണ്‍സിനുമായി വിയര്‍ക്കുകയാണ് ചിരവൈരികളായ പാകിസ്താന്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടം 21ാം ഓവറിലേക്കു കടക്കുമ്പോള്‍ അവരുടെ റണ്‍റേറ്റ് നാലിലും താഴെയാണ്. 3.9 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റിനു 82 റണ്‍സാണ് പാക് ടീമിനു നേടാനായത്.

21 റണ്‍സുമായി സൗദ് ഷക്കീലും 15 റണ്‍സെടുത്ത നായകന്‍ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനെ കുറച്ചു ഓവറുകള്‍ നയിക്കാന്‍ അവസരം ലഭിച്ച യുവതാരം ശുഭ്മന്‍ ഗില്‍ കിടിലന്‍ ക്യാപ്റ്റന്‍സിയുമായി കൈയടി നേടിയിരിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മ കുറച്ചു ഓവറുകള്‍ ഗ്രൗണ്ടില്‍ നിന്നും മാറി നിന്നതോടെയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയിയായ ഗില്ലിനു നറുക്കുവീണത്. തനിക്കു ലഭിച്ച അവസരം അദ്ദേഹം ശരിക്കു മുതലാക്കുകയും ചെയ്തു.

SHUBMAN GILL

പാക് പടയെ വരിഞ്ഞുകെട്ടി

പാകിസ്താനുമായുള്ള പോരാട്ടത്തില്‍ ചെറിയൊരു പരിക്കു കാരണം രോഹിത് ശര്‍മ 11ാം ഓവറിനു ശേഷം ഗ്രൗണ്ട് വിടുകയായിരുന്നു. ഇതോടെയാണ് നായകന്റെ ചുമതല താല്‍ക്കാലികമായി ശുഭ്മന്‍ ഗില്ലിനെ ഏല്‍പ്പിച്ചത്. പാക് ടീം അപ്പോള്‍ രണ്ടു വിക്കറ്റിനു 55 റണ്‍സെന്ന നിലയിലായിരുന്നു. അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും നാലു റണ്ണെടുത്ത സൗദ് ഷക്കീലുമായിരുന്നു ക്രീസില്‍.

പിന്നീട് അങ്ങോട്ട് പാക് ബാറ്റര്‍മാരെ ഇടംവലം തിരിയാന്‍ പോലും അനുവദിക്കാതെ അടിമുടി പൂട്ടുകയായിരുന്നു ഗില്‍. രോഹിത് ഡ്രസിങ് റൂമിലേക്കു തിരികെ പോയതിനു ശേഷമുള്ള അടുത്ത 32 ബോളില്‍ ഒരു ബൗണ്ടറി പോലും ഗില്ലും വിട്ടുനല്‍കിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അത്രയും മികച്ച രീതിയില്‍ തന്റെ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത അദ്ദേഹം പാക് ബാറ്റിങിനു മൂക്കുകയറിടുകയും ചെയ്തു.

ഗില്ലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

11ാം ഓവറിനിടെ രോഹിത് ശര്‍മ തന്റെ സ്പിന്‍ ത്രയത്തിലെ അക്ഷര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനെയും പരീക്ഷിച്ചിരുന്നു. എന്നാല്‍ ശുഭ്മന്‍ ഗില്‍ ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുത്തതോടെ അദ്ദേഹം ബൗളിങ് കോമ്പിനേഷനില്‍ മാറ്റം വരുത്തി. സ്പിന്നര്‍മാരെ പിന്‍വലിച്ച അദ്ദേഹം രണ്ടു എന്‍ഡുകളിലും ഫാസ്റ്റ് ബൗളര്‍മാരെ കൊണ്ടു വന്നു. ഒരൊറ്റ ഓവറില്‍ മാത്രമേ അക്ഷറിനെ ഗില്‍ പരീക്ഷിക്കുകയും ചെയ്തുള്ളൂ.

ROHIT GILL

പരിക്കു കാരണം കളിക്കിടെ ഗ്രൗണ്ട് വിട്ട പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയെ 12ാമത്തെ ഓവറില്‍ ഗില്‍ തിരിച്ചുവിളിക്കുകയായിരുന്നു. ഒപ്പം ഹാര്‍ദിക് പാണ്ഡ്യയെയും മാറി മാറി പരീക്ഷിച്ചു. ഇതോടെ ബൗണ്ടറിയോ, സിക്‌സറോയില്ലാതെ പാക് ഇന്നിങ്‌സ് വിരസമായി തീര്‍ന്നു. രോഹിത് നയിക്കവെ 10ാം ഓവറിലെ നാലാമത്തെ ബോളില്‍ കുല്‍ദീപ് യാദവിനെതിരേയാണ് പാക് ടീം അവസാനമായി ബൗണ്ടറിയടിച്ചത്.

പിന്നീട് അടുത്ത ബൗണ്ടറിക്കായി 32 ബോളുകള്‍ അവര്‍ക്കു കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ അക്ഷര്‍ എറിഞ്ഞ 16ാം ഓവറിലെ ആദ്യ ബോളിലാണ് ബൗണ്ടറിക്കായുള്ള പാക് ടീമിന്റെ കാത്തിരിപ്പ് അവസാനിച്ചത്. ഒടുവില്‍ 17ാം ഓവറിനു ശേഷം ഗ്രൗണ്ടിലേക്കു രോഹിത് മടങ്ങിയെത്തിയതോടെ നായകസ്ഥാനം ഗില്‍ വിട്ടുകൊടുക്കുകയും ചെയ്തു. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും ഒരോയൊരു ഫോര്‍ മാത്രമാണ് പാക് ടീമിനു ഗില്‍ വിട്ടുനല്‍കിയത്.

Story first published: Sunday, February 23, 2025, 16:44 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+