Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ന്യൂസീലന്‍ഡ് ഫൈനല്‍: ലാറയ്ക്കു ആശ്വാസം, നാണക്കേടിനൊപ്പം ഇനി രോഹിത്തും!! ഇത്ര ഗതികേടോ?

ദുബായ്: ഇന്ത്യന്‍ ടീമിനൊപ്പം നായകന്‍ രോഹിത് ശര്‍മ അടുത്ത കാലത്തൊന്നും ടോസ് ജയിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും ഇതു വീണ്ടും വീണ്ടും അരക്കിട്ടുറപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും ടോസ് ഭാഗ്യം അദ്ദേഹത്തിനൊപ്പം നിന്നില്ല.

ഇതോടെ നാണക്കേടിന്റെ വമ്പന്‍ ലോക റെക്കോര്‍ഡിനൊപ്പം ഹിറ്റ്മാന്‍ എത്തുകയും ചെയ്തിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ടോസിനു ശേഷം കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബാറ്റിങാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ROHIT SANTNER

നാണക്കേടിനൊപ്പം രോഹിത്

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ടോസുകള്‍ കൈവിട്ട ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റര്‍ ബ്രയാന്‍ ലാറയ്ക്കു അവകാശപ്പെട്ടതായിരുന്നു. തുടരെ 12 ടോസുകള്‍ കൈവിട്ടാണ് അദ്ദേഹം ചരിത്രത്തില്‍ ഇടം പിടിച്ചത്. ഇതിനോടൊപ്പമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

1998 മുതല്‍ 99 വരെയുള്ള കാലഘട്ടത്തിലാണ് ഏകദിനത്തില്‍ തുടരെ 12 ടോസുകള്‍ ലാറയ്ക്കു നഷ്ടമായത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈ നാണക്കേടില്‍ രോഹിതും പങ്കാളിയായിരിക്കുയാണ്.

2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് ഏകദിനത്തില്‍ തുടരെ 12 ടോസുകള്‍ അദ്ദേഹത്തിനു ജയിക്കാന്‍ സാധിക്കാതെ പോയത്. ഏകദിനത്തില്‍ തുടര്‍ച്ചയായി 12 ടോസുകളാണ് രോഹിത്തിന് ഇപ്പോള്‍ നഷ്ടമായതെങ്കില്‍ ഏകദിനത്തില്‍ ഇന്ത്യ തുടരെ കൈവിട്ട 15ാമത്തെ ടോസ് കൂടിയാണിത്.

രോഹിത്തിന് പരിഹാസം

വീണ്ടുമൊരിക്കല്‍ കൂടി ടോസ് ജയിക്കാന്‍ സാധിക്കാതെ പോയ രോഹിത് ശര്‍മയെ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ പരിഹസിച്ചിരിക്കുകയാണ്. ടോസിന്റെ കാര്യത്തില്‍ രോഹിത് ശര്‍മയെപ്പോലെ ഭാഗ്യം കെട്ട മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇനി ടോസ് ജയിക്കാന്‍ ഒറ്റ വഴി മാത്രമേയുള്ളൂ. ടോസിനു വേണ്ടി മാത്രം രോഹിത്തിനു പകരം മറ്റൊരാളെ അയക്കുന്നതിനെക്കുറിച്ച് ഇന്ത്യക്കു ആലോചിക്കാവുന്നതാണെന്നായിരുന്നു ഒരു പോസ്റ്റ്.

ROHIT SANTNER

ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങളില്‍ ഇനി ടോസ് എടുത്തു കളയണം. രോഹിത് ശര്‍മയ്ക്കു ഒന്നു പോലും ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു ചടങ്ങ്? ടോസിനു പകരം എതിര്‍ ടീമിനു എന്താണോ താല്‍പ്പര്യം അതു അനുവദിക്കുന്നതായിരിക്കും ഏറ്റവും നല്ലതെന്നും ചിലര്‍ സോഷ്യല്‍ മീഡിയില്‍ കുറിക്കുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ്- വില്‍ യങ്, രചി രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, വില്യം ഒറൂക്കി, നതാന്‍ സ്മിത്ത്.

Story first published: Sunday, March 9, 2025, 15:03 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+