Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: തീയായി വരുണ്‍!! ചാമ്പലായി കിവീസ്; ഇന്ത്യ x ഓസീസ് സെമി

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സെമി ഫൈനലിലേക്ക്. ന്യൂസിലാന്‍ഡിനെ 44 റണ്‍സിനാണ് ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങിയ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഫൈഫറുമായി കിവികളുടെ അന്തകനായി മാറി.

250 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 45.3 ഓവറില്‍ വെറും 205 റണ്‍സിനു കൂടാരം കയറുകയായിരുന്നു. മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസണൊഴികെ (81) മറ്റാര്‍ക്കും കിവി ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യന്‍ ജയത്തോടെ സെമി ഫൈനല്‍ ലൈനപ്പും പൂര്‍ത്തിയായി. ചൊവ്വാഴ്ച ആദ്യ സെമിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ബുധനാഴ്ച സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലാണ് അവസാന സെമി.

VARUN CHAKRABVARTHY

വരുണ്‍ ഷോ

മുഹമ്മദ് ഷമിയെ ഏക ഫാസ്റ്റ് ബൗളറാക്കി സ്പിന്‍ ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. ഈ പ്ലാന്‍ ഫലം കാണുകയും ചെയ്തു. 250 റണ്‍സ് പിന്തുടര്‍ന്ന കിവികളെ ഇന്ത്യയുടെ നാലു സ്പിന്നര്‍മാരും ചേര്‍ന്നു വരിഞ്ഞുകെട്ടി. കെയ്ന്‍ വില്ല്യംസണ്‍ 81 റണ്‍സോടെ ടോപ്‌സ്‌കോററായെങ്കിലും മറ്റാരെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

വാലറ്റത്ത് ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്‌നര്‍ (28), വില്‍ യങ് (22) എന്നിവര്‍ മാത്രമേ കിവി നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് കിവികളെ ഇന്ത്യ വരിഞ്ഞുകെട്ടിയത്. 10 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ ചക്രവര്‍ത്തി അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയത്. കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ നേടി.

രക്ഷകനായി ശ്രേയസ്

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഒമ്പതു വിക്കറ്റിനു 249 റണ്‍സെന്ന ടോട്ടലിലെത്തിച്ചത് ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങാണ്. 98 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 79 റണ്‍സോടെ അദ്ദേഹം ടീമിന്റെ ഹീറോയാവുകയായിരുന്നു. 45 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 42 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലും ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

SHREYAS IYER

ഇന്ത്യ തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റിന് 30 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ശ്രേയസ്-അക്ഷര്‍ ജോടി 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം കരകയറുകയായിരുന്നു. ന്യൂസിലാന്‍ഡിനായി പേസര്‍ മാറ്റ് ഹെന്‍ട്രി അഞ്ചു വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഓരോ മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. പേസര്‍ ഹര്‍ഷിത് റാണയ്ക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് കിവി ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. ഡെവന്‍ കോണ്‍വേയ്ക്കു പകരം ഡാരില്‍ മിച്ചെലാണ് ഇലവനിലേക്കു വന്നത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.

ന്യൂസിലാന്‍ഡ്- വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചെല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‍ട്രി, കൈല്‍ ജാമിസണ്‍, വില്യം ഒറൂക്കി.

Story first published: Sunday, March 2, 2025, 13:06 [IST]
Other articles published on Mar 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+