Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഷമിക്ക് മാപ്പില്ല!! ഹെഡിനെ എന്തിന് കൈവിട്ടു? രൂക്ഷ വിമര്‍ശനം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യത്തെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയുടെ ഡെയ്ഞ്ചര്‍ മാനും ഓപ്പണറുമായ ട്രാവിസ് ഹെഡിന്റെ ക്യാച്ച് പാഴാക്കിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു രൂക്ഷവിമര്‍ശനം. ഐസിസി ടൂര്‍ണമെന്റുകളില്‍ നേരത്തേ പല തവണ ഇന്ത്യയുടെ അന്തകനായിട്ടുള്ള താരമാണ് അദ്ദേഹം.

അതുകൊണ്ടു തന്നെ ഹെഡിനെ തുടക്കത്തില്‍ പുറത്താക്കേണ്ടതും ഇന്ത്യക്കു പ്രധാനമായിരുന്നു. അതിനുള്ള സുവര്‍ണാസരം ലഭിച്ചിട്ടും ഷമി കളഞ്ഞു കുളിച്ചതാണ് ആരാധകരെ രോഷാകുലരാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ക്കെതിരേ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു.

SHAMI

ഷമിയുടെ വന്‍ പിഴവ്

ഇന്ത്യക്കു വേണ്ടി പതിവുപോലെ മുഹമ്മദ് ഷമിയാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് ട്രാവിസ് ഹെഡുമായിരുന്നു. പക്ഷെ ആദ്യ ബോള്‍ വൈഡായി മാറി. എന്നാല്‍ തൊട്ടടുത്ത ബോളില്‍ തന്നെ ഹെഡിനെ പൂജ്യത്തിനു മടക്കാന്‍ ഇന്ത്യക്കു സുവര്‍ണാവസരം.

ആംഗിള്‍ ചെയ്തു വന്ന ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളിനെ പ്രതിരോധിക്കാനായിരുന്നു ഹെഡിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഷമിക്കു നേരെയാണ് വന്നത്. പക്ഷെ അദ്ദേഹത്തിനു അതു കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. അത്തരമൊരു ബോള്‍ യഥാര്‍ഥത്തില്‍ ഷമി പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. ഈ കാരണത്താല്‍ അദ്ദേഹം ക്യാച്ചിനു തയ്യാറാവുകയും ചെയ്തിരുന്നില്ല.

ഷമി ആയുസ് നീട്ടികൊടുത്ത ഹെഡ് പിന്നീട് 39 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. 33 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഷമി ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഓസീസ് ടീം വലിയ തകര്‍ച്ചയിലേക്കു വീഴുമായിരുന്നു.

മറ്റൊരു ക്യാച്ചും പാഴാക്കി

ട്രാവിസ് ഹെഡിന്റെ ക്യാച്ച് മാത്രമല്ല പിന്നീട് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ചും സ്വന്തം ബൗളിങില്‍ മുഹമ്മദ് ഷമി നഷ്ടപ്പെടുത്തി. ഇത്തവണ കുറേക്കൂടി ദുഷ്‌കരമായ ക്യാച്ചായിരുന്നു. 22ാമത്തെ ഓവറിലായിരുന്നു ഇത്.

നാലാമത്തെ ബോളിലാണ് സ്മിത്തിന്റെ റിട്ടേണ്‍ ക്യാച്ച് ഷമിയുടെ കൈയില്‍ നിന്നും വഴുതിപ്പോയത്. ഓഫ്സ്റ്റംപിന് പുറത്ത് ഷമിയെറിഞ്ഞ ബോളില്‍ ശക്തമായ ഒരു ഡ്രൈവിനാണ് സ്മിത്ത് തുനിഞ്ഞത്. ഷമി ഇടതു കൈ നീട്ടി അതു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്മിത്ത് 36 റണ്ണെടുത്തു നില്‍ക്കെയായിരുന്നു ഇത്.

TRAVIS HEAD

ഷമിക്കു വിമര്‍ശനം

ഇന്ത്യയുടെ പേടിസ്വപ്‌നമായ ട്രാവിസ് ഹെഡിനെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ പുറത്താക്കാന്‍ അവസരം ലഭിക്കുകയെന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ മുഹമ്മദ് ഷമി എന്താണ് കാണിച്ചത്? അദ്ദേഹത്തിനു അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന ക്യാച്ചായിരുന്നു അതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധര്‍ കുറിക്കുന്നു.

മുഹമ്മദ് ഷമി ഉറങ്ങിപ്പോയോ? ട്രാവിസ് ഹെഡിനെ പൂജ്യത്തിനു അതും സ്വന്തം ബൗളിങില്‍ പുറത്താക്കാന്‍ ലഭിക്കുന്ന അവസരം ആരെങ്കിലും പാഴാക്കുമോ? ഈ തരത്തിലുള്ള പിഴവ് സെമി ഫൈനല്‍ പോലെയൊരു വമ്പന്‍ പോരാട്ടത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Tuesday, March 4, 2025, 15:28 [IST]
Other articles published on Mar 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+