For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ജയിക്കുമെന്നല്ല പ്രവചിച്ചത്!! പറഞ്ഞത് ഇന്ത്യ കപ്പടിക്കില്ലെന്ന്, മലക്കം മറിഞ്ഞ് ബാബ

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രവചനം നടത്തി വൈറലായ ഐഐടി ബാബ ഇപ്പോഴിതാ തന്റെ പ്രവചനം പാളിയ ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അഭയ് സിങെന്ന ഐഐടി ബാബയ്ക്കു മല്‍സരശേഷം വലിയ പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

ആരു ശ്രമിച്ചാലും ഇന്ത്യയെ ജയിപ്പിക്കാനാവില്ലെന്നും ഇന്ത്യ- പാക് മല്‍സരത്തിന്റെ വിധി നേരത്തേ തന്നെ കുറിക്കപ്പെട്ടു കഴിഞ്ഞതാണെന്നുമായിരുന്നു അദ്ദേഹം പ്രവചിച്ചത്. എന്നാല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ബദ്ധവൈരികളുടെ അങ്കത്തില്‍ പാക് ടീമിനെ രോഹിത് ശര്‍മും സംഘവും വാരിക്കളയുകയായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ ആറു വിക്കറ്റിന്റെ ഏകപക്ഷീയ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ഈ ജയം ഇന്ത്യയെ സെമിയിലെത്തിച്ചപ്പോള്‍ പാക് ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തിരിക്കുകയാണ്.

ROHIT- IIT BABA

പാകിസ്താനോടു തോല്‍ക്കുമെന്നു പ്രവചിച്ചിട്ടില്ല

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനോടു ഇന്ത്യന്‍ ടീം ഇത്തവണ പരാജയമേറ്റു വാങ്ങുമെന്നല്ല താന്‍ പ്രവചിച്ചതെന്നാണ് ഐഐടി ബാബ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ നിന്നും അദ്ദേഹം മലക്കം മറിയുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാം. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം ഇത്തവണ കിരീടം നേടില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അല്ലാതെ പാകിസ്താനോടു ഇന്ത്യ തോല്‍ക്കുമെന്നായിരുന്നില്ല പ്രവചിച്ചതെന്നുമാണ് ബാബ അവകാശപ്പെടുന്നത്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ 51ാം ഏകദിന സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയത്തിനു അടിത്തറയിട്ടത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. 242 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത പാക് ടീം ഇന്ത്യക്കു നല്‍കിയത്. എന്നാല്‍ 42.3 ഓവറില്‍ തന്നെ ഇന്ത്യന്‍ ടീം വിജയത്തിലെത്തുകയും ചെയ്തു.

പ്രവചനങ്ങളില്‍ വിശ്വസിക്കരുത്

ഈ തരത്തിലുള്ള പ്രവചനങ്ങളിലൊന്നും ആളുകള്‍ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്നാണ് ഐഐടി ബാബ പറയുന്നത്. ആരുടെയും പ്രവചനങ്ങള്‍ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്നാണ് എനിക്കു പറയാനുള്ളത്. പ്രവചനങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത്. ഞാന്‍ സാധാരണയായി ഇങ്ങനെയാണ് എല്ലാവരോടും പറയാറുള്ളത്. നിങ്ങള്‍ സ്വന്തം തലച്ചോര്‍ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

അതേസമയം, ബോംബെ ഐഐടിയിലെ പൂര്‍വി വിദ്യാര്‍ഥിയും എയ്‌റോസ്‌പെയ്‌സ് എഞ്ചിനിയറങ്ങില്‍ ബിരുദധാരിയുമാണ് അഭയ് സിങ്. കാനഡയില്‍ വലിയ ശമ്പളമുള്ള ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അതുപേക്ഷച്ച് അദ്ദേഹം ആത്മീയതിലേക്കു വരുന്നത്. ഇതു ദേശീയ തലത്തില്‍ വാര്‍ത്തയാവുകയും അദ്ദേഹത്തിനു ഐഐടി ബാബയെന്നു പേരു വീഴുകയും ചെയ്യുകയുമായിരുന്നു.

INDIA PAK MATCH

ബാബ പ്രവചിച്ചതെന്ത്?

പാകിസ്താനുമായുള്ള ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം ഇത്തവണ വിജയം പ്രതീക്ഷിക്കേണ്ടെന്നായിരുന്നു ഐഐടി ബാബ പ്രവചിച്ചത്. നിങ്ങളോടു ഞാന്‍ ഒരു കാര്യം മുന്‍കൂട്ടി തന്നെ പറയുകയാണ്. പാകിസ്താനുമായുള്ള കളിയില്‍ ഇന്ത്യന്‍ ടീം ഇത്തവണ ജയിക്കാന്‍ പോവുന്നില്ല.

വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശ്രമങ്ങളും ടീമിനെ ജയിപ്പിക്കില്ല. ഈ മല്‍സരത്തിന്റെ വിധി നേരത്തെ കുറിക്കപ്പെട്ടു കഴിഞ്ഞതാണ്. പാകിസ്താനോടു ഇന്ത്യന്‍ ടീം ജയിക്കില്ലെന്നു ഞാന്‍ പറയുകയാണെങ്കില്‍ അവര്‍ ജയിക്കുകയുമില്ല. നിങ്ങളേക്കാള്‍ വലിയവനാണ് ദൈവമെന്നുമായിരുന്നു ഐഐടി ബാബയുടെ പ്രവചനം.

അതേസമയം, നേരത്തേയും ക്രിക്കറ്റുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവചനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ തനിക്കും പങ്കുണ്ടെന്നും ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങിനെ താന്‍ പ്രചോദിപ്പിച്ചുവെന്നുമായിരുന്നു ബാബ അവകാശപ്പെട്ടത്.

Story first published: Tuesday, February 25, 2025, 6:30 [IST]
Other articles published on Feb 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+