For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: ഹൈബ്രിഡ് മോഡലിന് പച്ചക്കൊടി! ഇന്ത്യയുടെ കളികള്‍ ദുബായില്‍

ദുബായ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ നീങ്ങുന്നു. ഹൈബ്രിഡ് മോഡലിലുള്ള ടൂര്‍ണമെന്റിനു ഐസിസി അംഗീകാരം നല്‍കിയാതായി ഇന്ത്യാടുഡേയും സ്പോര്‍‍ട്സ് തക്കും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായിലാണ്. കൂടാതെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവയ്ക്കും ദുബായ് തന്നെ വേദിയാവും.

പാകിസ്താനിലാണ് നേരത്തേ ടൂര്‍ണമെന്റ് പൂര്‍ണമായും നടക്കാനിരിക്കുന്നത്. എന്നാല്‍ ഇവിടെ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനാല്‍ ചാംപ്യന്‍സ് ട്രോഫി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായും (ബിസിസിഐ) പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായും (പിസിബി) ഐസിസി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല്.

INDIA PAK

ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായില്‍ നടത്തണമെന്നായിരുന്നു ബിസിസിഐയുടെ പ്രധാന ആവശ്യം. പക്ഷെ പിസിബി ഇതിനെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലാവുകയും ഹൈബ്രിഡ് മോഡല്‍ ടൂര്‍ണമെന്റിനു തങ്ങള്‍ തയ്യാറാണെന്നു പിസിബിയും അറിയിച്ചതോടെ ചാംപ്യന്‍സ് ട്രോഫിയും ട്രാക്കിലായിരിക്കുകയാണ്. ഇതിനു പകരം പിസിബി മറ്റൊരു ഉപാധിയും വച്ചിരുന്നു.

2026ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ തങ്ങള്‍ വരില്ലെന്നാണ് പാകിസ്താന്‍ അറിയിച്ചത്. പകരം അവരുടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ ടൂര്‍ണമെന്റിന്റെ സംയുക്ത ആതിഥേയരായ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യവും അവര്‍ മുന്നോട്ടു വച്ചിരുന്നു. ഇതും ഐസിസി അംഗീകരിച്ചതായാണ് വിവരം. ഇതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം കൊളംബോയിലായിരിക്കും നടക്കുക.

ടി20 ലോകകപ്പിനായി ഇന്ത്യയില്‍ കളിക്കില്ലെന്നു മാത്രമല്ല ചാംപ്യന്‍സ് ട്രോഫി വേദിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തതിന് പാകിസ്താനു മറ്റൊരു നേട്ടു കൂടിയുണ്ടായിട്ടുണ്ട്. 2027നു ശേഷം ഐസിസിയുടെ വനിതാ ടൂര്‍ണമെന്റിന്റെ വേദിയും കൂടി അവര്‍ക്കു അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചാംപ്യന്‍സ് ട്രോഫി വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായതു കാരണമാണ് ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപനം വൈകിയത് എന്നാല്‍ ഇപ്പോള്‍ ഹൈബ്രിഡ് മോഡലിനു ഐസിസി അംഗീകാരം നല്‍കിയതോടെ ഫിക്ചറും വൈകാതെ പുറത്തുവരും. അടുത്തയാഴ്ച ഫിക്‌സ്ചര്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചനകള്‍.

Story first published: Friday, December 13, 2024, 20:25 [IST]
Other articles published on Dec 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+