Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025:ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ കളിക്കില്ല! പാകിസ്താന് കിട്ടുക വമ്പന്‍ പണി- അറിയാം

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പുകളുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്നോട്ട് പോവുകയാണ്. ഇത്തവണ ആതിഥേയരാവുന്ന പാകിസ്താന്‍ മത്സരക്രമത്തിന്റെയടക്കം കരട് രേഖ ഐസിസിക്ക് സമര്‍പ്പിച്ച് കഴിഞ്ഞു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ലാഹോര്‍ വേദിയായി പ്രഖ്യാപിച്ചാണ് പിസിബി മുന്നോട്ട് പോകുന്നത്. അടുത്ത വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കെ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

പാകിസ്താനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നതെങ്കില്‍ ഇന്ത്യ കളിക്കാനില്ലെന്ന് ബിസിസി ഐ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ നടത്തണമെന്നാണ് ബിസിസി ഐ ആവശ്യപ്പെടുന്നത്. എന്നാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് അംഗീകരിച്ചിട്ടില്ല. ഇത്തവണ ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാന്‍ ചെല്ലണമെന്ന ഉറച്ച നിലപാടിലാണ് പിസിബിയുള്ളത്. എന്നാല്‍ ഇന്ത്യ പോകില്ലെന്ന ഉറച്ച നിലപാടിലാണുള്ളത്.

ഇന്ത്യയെ കൂടാതെ പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി നടത്താനും സാധ്യതയുണ്ട്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല. ഇന്ത്യയുടെ പിന്മാറ്റ സൂചന പുറത്തുവന്നതോടെ വലിയ തിരിച്ചടിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ പിസിബിക്ക് സാമ്പത്തികമായി വലിയ തിരിച്ചടി നേരിട്ട് കഴിഞ്ഞു. ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ പിന്നോട്ട് പോയിരിക്കുകയാണ്.

ലഭിക്കാനിരുന്ന പ്രധാന പരസ്യങ്ങളും നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെ വരുമ്പോള്‍ സാമ്പത്തികമായി വലിയ തിരിച്ചടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നേരിടേണ്ടി വരും. ഇന്ത്യ പിന്മാറിയതോടെ ടിക്കറ്റ് വില്‍പ്പനയിലും വലിയ ഇടിവ് സംഭവിക്കുമെന്നുറപ്പ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വാശിക്ക് ഇന്ത്യയെക്കൂടാതെ ടൂര്‍ണമെന്റ് നടത്തിയാല്‍ സാമ്പത്തികമായി അത് വലിയ ബാധ്യത സൃഷ്ടിക്കുമെന്നുറപ്പ്.

rohit sharma babar azam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നോട്ട് വെച്ചിരിക്കുന്ന ഉപാധികള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ സമ്മതിച്ചിട്ടില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലോ ശ്രീലങ്കയിലോ ആയി നടത്തുകയെന്നത് പ്രയാസമാണ്. ടൂര്‍ണമെന്റ് ഒന്നാകെ ദുബായിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റുകയെന്നതിനോട് പിസിബിക്ക് താല്‍പര്യമില്ല. മുന്‍ പാകിസ്താന്‍ താരങ്ങളെല്ലാം ഇന്ത്യ പാകിസ്താനിലേക്ക് വരണമെന്ന ആവശ്യവുമായി മുന്നോട്ട് വരുന്നുണ്ട്.

എന്നാല്‍ ബിസിസി ഐ ഇതിനോടൊന്നും അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പാകിസ്താനിലേക്ക് പോകുന്നതിനോട് എതിരാണ്. നേരത്തെ ഇന്ത്യയുടെ പാകിസ്താന്‍ പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ സൈന്യത്തിന്റെ ജീവനേക്കാള്‍ വില ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്. ബിസിസി ഐ സെക്രട്ടറി ജയ് ഷായും പാകിസ്താനിലേക്ക് ഇന്ത്യ പോകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

അതുകൊണ്ടുതന്നെ ഇന്ത്യ പാകിസ്താനിലേക്ക് പോകാന്‍ യാതൊരു സാധ്യതയുമില്ല. പതിവ് പോലെ പിസിബി വിട്ടുവീഴ്ചക്ക് തയ്യാറാവേണ്ടി വരും. അല്ലാതെ മറ്റ് വഴികളില്ലെന്നതാണ് വസ്തുത. ഇന്ത്യയെ ഒഴിവാക്കി ടൂര്‍ണമെന്റ് നടത്തിയാല്‍ സാമ്പത്തികമായി അത് വലിയ ബാധ്യത സൃഷ്ടിക്കുമെന്നതിനാല്‍ ഒടുവില്‍ ഇന്ത്യയുടെ ആവശ്യത്തിന് പിസിബിക്ക് വഴങ്ങേണ്ടി വരും. അങ്ങനെ വന്നാല്‍ ദുബായിലേക്ക് ടൂര്‍ണമെന്റ് മാറ്റാണ് സാധ്യത.

ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാന്‍ ചെല്ലാത്തതിനെതിരേ പിസിബി ഐസിസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിസിസി ഐക്ക് ഐസിസിയിലുള്ള സ്വാധീനം വിലയിരുത്തുമ്പോള്‍ പിസിബിക്ക് അനുകൂലമായി തീരുമാനം വരാന്‍ സാധ്യതയില്ല. ഇന്ത്യന്‍ താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള തയ്യാറെടുപ്പുകള്‍ ഒരുവശത്ത് നടത്തുമ്പോഴും ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് തന്നെ പറയാം. ഇന്ത്യയെ കൂടാതെ ടൂര്‍ണമെന്റ് നടത്തിയാല്‍ ആരാധകരുടെ എണ്ണത്തിലും അത് വലിയ കുറവുണ്ടാക്കും.

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മത്സരം ഇല്ലാതെ ടൂര്‍ണമെന്റ് നടത്തിയാല്‍ ആരാധക പിന്തുണയില്‍ അത് വലിയ കുറവുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, July 12, 2024, 11:55 [IST]
Other articles published on Jul 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+