Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: തന്ത്രം മറന്ന് രോഹിത്, രക്ഷയ്‌ക്കെത്തി കോലി!! പിന്നെ കളി മാറി, വീഡിയോ

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യസിലാന്‍ഡ് ടീം വളരെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ കരുത്തുകാട്ടിയത്. സ്പിന്‍ ആക്രമണത്തിലൂടെയാണ് കിവികളെ ഇന്ത്യന്‍ നായകന്‍ രോഹി ശര്‍മ സമര്‍ഥമായി പൂട്ടിയത്. പക്ഷെ യഥാര്‍ഥത്തില്‍ രോഹിത്തല്ല, മറിച്ച് മുന്‍ നായകന്‍ വിരാട് കോലിയാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചുവരാന്‍ സഹായിച്ചത്.

അദ്ദേഹത്തിന്റെ ഇടപെടലാണ് ക്യാപ്റ്റന്‍സിയില്‍ നിര്‍ണായക തീരുമാമെടുക്കാന്‍ രോഹിത്തിനെ സഹായിച്ചത്. ഇതു ശരിവയ്ക്കുന്ന 'തെളിവും' പുറത്തു വന്നിരിക്കുകയാണ്. കോലിയുടെ ഉപദേശം രോഹിത്തിനെ എങ്ങനെയാണ് കളിയില്‍ സഹായിച്ചതെന്നു നോക്കാം.

ROHIT KOHLI

കോലിയുടെ ഇടപെടല്‍

ന്യൂസിലാഡിനു വളരെ അഗ്രസീവായ തുടക്കമാണ് ഓപ്പണിങ് ജോടികളായ രചിന്‍ രവീന്ദ്രയും വില്‍ യങും നല്‍കിയത്. മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമുള്‍പ്പെടുന്ന ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തെ അവര്‍ സമര്‍ഥമായാണ് കൈകാര്യം ചെയ്ത്. ഇതോടെ പവര്‍പ്ലേയില്‍ കിവികള്‍ അനായാസം റണ്‍സും കണ്ടെത്തി.

രോഹിത് ശര്‍മയ്ക്കു തന്ത്രങ്ങളുപദേശിക്കുന്ന വിരാട് കോലി. വീഡിയോ കാണാം

മുഹമ്മദ് ഷമിയെറിഞ്ഞ ഏഴാം ഓവറിനിടെയാണ് രോഹിത് ശര്‍മയുടെ സഹായത്തിനായി വിരാട് കോലിയെത്തിയത്. കിവികള്‍ അപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സെന്ന നിലയിലായിരുന്നു. ഇതിനിടെ സ്വന്തം ബൗളിങില്‍ രചിന്റെ ഒരു റിട്ടേണ്‍ ക്യാച്ചും ഷമി പഴാക്കി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ രോഹിത് സമ്മര്‍ദ്ദത്തില്‍ നില്‍ക്കെയാണ് കോലി സഹായത്തിനെത്തിയത്.

രോഹിത്തിന് അരികിലേക്കു വന്ന കോലി ചില നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോലിയുടെ ഈ ഇടപെടല്‍ കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കുകയും ചെയ്തു.

തൊട്ടടുത്ത ഓവറില്‍ ഇന്ത്യക്കു കളിയില്‍ ബ്രേക്ക്ത്രൂ ലഭിച്ചു. വില്‍ യങിനെ വരുണ്‍ ചക്രവര്‍ത്തി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അതിനു ശേഷമാണ് കളിയില്‍ ഇന്ത്യ പിടിമുറുക്കിയത്. കുല്‍ദീപ് യാദവ് അടുത്തടുത്ത ഓവറുകളില്‍ രണ്ടു വിക്കറ്റുകളെടുത്തതോടെ കിവികള്‍ മൂന്നിന് 75ലേക്കും വീണു.

ഇന്ത്യയുടെ ലക്ഷ്യം 252

ഇന്ത്യക്കു 252 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ടീം നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കിവികള്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 251 റണ്‍സിലെത്തിയത്. ഡാരില്‍ മിച്ചെല്‍ (63), ലോവര്‍ ഓര്‍ഡറില്‍ മൈക്കല്‍ ബ്രേസ്വെല്‍ (53*) എന്നിവരുടെ ഫിഫ്റ്റികളാണ് കിവികളെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്.

ഓപ്പണര്‍ രചിന്‍ രവീന്ദ്ര 37ഉം ഗ്ലെന്‍ ഫിലിപ്‌സ് 34ഉം റണ്‍സുമായി കിവി ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ഇന്ത്യക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിക്കും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ്- വില്‍ യങ്, രചി രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, വില്യം ഒറൂക്കി, നതാന്‍ സ്മിത്ത്.

Story first published: Sunday, March 9, 2025, 18:14 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+