Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കൈയടിക്കേണ്ടത് ശ്രേയസിന് !! ഇന്ത്യ തോറ്റേനെ, ടേണിങ് പോയിന്റ്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ വീണ്ടുമൊരു ഫൈനലിന് ടീം ഇന്ത്യ ടിക്കറ്റെടുത്തിരിക്കുകയാണ്. ഫൈനലിനു സമാനമായ സെമി പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിനു തുരത്തിയാണ് രോഹിത് ശര്‍മയും സംഘവും കലാശപ്പോരിന് ടിക്കറ്റ് വാങ്ങിയത്. സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലുളള സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയികളാണ് ഞായറാഴ്ചത്തെ ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.

സെമി ഫൈനലില്‍ ഓസ്‌ട്രേലിയ നല്‍കിയ 265 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു നന്നായി പൊരുതേണ്ടതായി വന്നിരുന്നു. വിരാട് കോലിയുടെ (84) ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്, എന്നാല്‍ ടീമിന്റെ യഥാര്‍ഥ ഹീറോ ശ്രേയസ് അയ്യരാണ്. അദ്ദേഹത്തിന്റെ ഒരു ബ്രില്ല്യന്‍സാണ് ഇന്ത്യയെ കളി ജയിപ്പിച്ചതെന്നു പറയാം. ഇതു എന്തായിരുന്നുവെന്നു നോക്കാം.

SHREYAS HARDIK

കളി മാറ്റിയ ശ്രേയസ്

സെമി ഫൈനലില്‍ കളി മാറ്റിയത് ശ്രേയസ് അയ്യര്‍ തന്നെയാണെന്നു നിസംശയം പറയാം. അല്ലായിരുന്നെങ്കില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ വീണ്ടുമൊരു ഫൈനലില്‍ എത്തിയേനെ. ഓസീസ് ഇന്നിങ്‌സിലെ 48ാമത്തെ ഓവിലായിരുന്നു കളിയിലെ യഥാര്‍ഥ ടേണിങ് പോയിന്റ്. 47 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓസീസ് ഏഴു വിക്കറ്റിന് 248 റണ്‍സെന്ന നിലയിലായിരുന്നു.

ശേഷിച്ച മൂന്നോലവറില്‍ 25-30 റണ്‍സ് ഉറപ്പായും നേടാമെന്നും ഓസീസ് കണക്കുകൂട്ടി. അങ്ങനെയെങ്കില്‍ ഓസീസ് ടോട്ടല്‍ 300ഉം കടക്കും. 300 പ്ലസ് ടോട്ടല്‍ സെമി ഫൈനല്‍ പോലെയൊരു നോക്കൗട്ട് മാച്ചില്‍ ഏതൊരു ടീമിനും വലിയ മുന്‍തൂക്കവും നല്‍കും.

വളരെ മികച്ച ടൈമിങോടെ അനായാസം റണ്‍സെടുത്തു കൊണ്ടിരുന്ന അലെക്‌സ് ക്യാരിയാണ് 61 റണ്‍സോടെ അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. അംഗീകൃത ബാറ്റര്‍മാരെയെല്ലാം നഷ്ടമായതിനാല്‍ ഓസീസിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ അദ്ദേഹത്തിലുമായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യയാണ് 48ാമത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് ക്യാരിയുമായിരുന്നു. ക്രീസിന്റെ മറുഭാഗത്തു സ്പിന്നര്‍ ആദം സാംപയുമായിരുന്നു. 117 കിമി മാത്രം വേഗതയുള്ള ഒരു സ്ലോ ബോളാണ് ഹാര്‍ദിക്കെറിഞ്ഞത്. ബാക്ക്‌വേര്‍ഡ് സ്‌ക്വയറിലേക്കു കളിച്ച ക്യാരി ഡബിളെടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ നിന്നും മിന്നല്‍ വേഗത്തിലാണ് ബോളിലേക്കു ശ്രേയസ് കുതിച്ചെത്തിയത്.

ALEX CAREY

ഇതിനിടെ വരുണ്‍ ചക്രവര്‍ത്തിയും ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിന്നും ഓടിയടുത്തെങ്കിലും തന്നേക്കാള്‍ മികച്ച ഫീല്‍ഡറായ ശ്രേയസിനെ കണ്ടതോടെ വഴി മാറിക്കൊടുത്തു. കുതിച്ചെത്തിയ ശ്രേയസ് പന്തെടുത്തതും വിക്കറ്റിലേക്കു ത്രോ ചെയ്തതും മിന്നല്‍ വേഗത്തിലായിരുന്നു. വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ സ്റ്റംപ് ചെയ്യാന്‍ ശ്രമിക്കും മുമ്പ് തന്നെ വിക്കറ്റില്‍ ബോള്‍ പതിക്കുകയും ചെയ്തു. ഇതോടെ ക്യാരി റണ്ണൗട്ടുമാവുകയായിരുന്നു.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സര്‍പ്രൈസ് വിക്കറ്റ് തന്നെയായിരുന്നു അത്. കാരണം ആ സമയത്തു അത്തരമൊരു വിക്കറ്റ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. ക്യാരിയുടെ അപ്രതീക്ഷീത പുറത്താവലോടെ ഓസീസ് സ്‌കോറിങിന്റെയും മുനയൊടിഞ്ഞു. 14 റണ്‍സ് മാത്രമേ ടീം ടോട്ടലിലേക്കു അവര്‍ക്കു പിന്നീട് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ശേഷിച്ച രണ്ടു വിക്കറ്റുകള്‍ കൂടി കൈവിട്ട ഓസീസ് 264ന് പുറത്താവുകയും ചെയ്തു.

300ന് മുകളിലോ 290നടുത്തോ പോവേണ്ടിയിരുന്ന ഓസീസ് ടോട്ടലിനെയാണ് 265ല്‍ താഴെ റണ്‍സിനു ഇന്ത്യ പിടിച്ചുനിര്‍ത്തിയത്. ശ്രേയസിന്റെ ആ മാജിക്കല്‍ ത്രോ ഇല്ലായിരുന്നെങ്കില്‍ ഇതു അസാധ്യവുമായി മാറിയേനെ. അതുകൊണ്ടു തന്നെ ഇന്ത്യയുടെ യഥാര്‍ഥ വിജയശില്‍പ്പി അദ്ദേഹം തന്നെയാണെന്നു ഉറപ്പിച്ചു പറയാം.

Story first published: Wednesday, March 5, 2025, 7:13 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+