For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: 56ന് 0, 75ന് 3; രോഹിത്തിന്റെ ക്യാപ്റ്റന്‍സി കിടു; പയറ്റിയത് ആ തന്ത്രം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ന്യൂസീലന്‍ഡ് നായകന്റെ തീരുമാനം ശരിവെച്ച് മികച്ച തുടക്കമാണ് രചിന്‍ രവീന്ദ്രയും വില്‍ യങ്ങും ചേര്‍ന്ന് ന്യൂസീലന്‍ഡിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചു.

ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ന്യൂസീലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്കെന്ന് തോന്നിക്കവെ വരുണ്‍ ചക്രവര്‍ത്തിയെകൊണ്ടുവന്ന് രോഹിത് ശര്‍മ കൂട്ടുകെട്ട് പൊളിച്ചു. വില്‍ യങ്ങിനെ എല്‍ബിയില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആശ്വാസമേകി. പിന്നാലെ രചിന്‍ രവീന്ദ്രയെ കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെയും മടക്കി. വിക്കറ്റ് പോവാതെ 56ല്‍ നിന്ന് 75ന് മൂന്ന് എന്ന നിലയിലേക്ക് കിവീസ് വീണു.

ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് പിന്നാലെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കാണ് ആരാധകര്‍ കൈയടിക്കുന്നത്. ബൗളിങ് ചെയ്ഞ്ചില്‍ വരുത്തിയ നിര്‍ണ്ണായക മാറ്റമാണ് ഗുണകരമായി മാറിയതെന്ന് പറയാം.

വരുണിനെ നേരത്തെ കൊണ്ടുവന്നത് ഗുണം ചെയ്തു

വരുണ്‍ ചക്രവര്‍ത്തിയെ പവര്‍പ്ലേയില്‍ ഉപയോഗിച്ചിരുന്നെങ്കിലും ആദ്യമേ പന്തെറിയിക്കുന്നതായി കണ്ടിരുന്നില്ല. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെയെല്ലാം ഉപയോഗിച്ച ശേഷം വരുണിന് അവസരം കൊടുക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ വരുണിനാണ് രോഹിത് ആദ്യം പന്ത് നല്‍കിയത്. ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് ബൈയായി വഴങ്ങിയടക്കം 9 റണ്‍സ് വരുണ്‍ വിട്ടുകൊടുത്തു. എങ്കിലും ന്യൂസീലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ വരുണിന് സാധിച്ചു.

ind vs nz final

എട്ടാം ഓവറില്‍ പന്തെറിയാനെത്തിയ വരുണ്‍ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ആശ്വാസമായി. വില്‍ യങ്ങിനെ എല്‍ബിയില്‍ കുടുക്കിയാണ് വരുണ്‍ കൂട്ടുകെട്ട് തകര്‍ത്തത്. വിക്കറ്റ് കിട്ടാതിരുന്ന സമയത്ത് വരുണിനെ നേരത്തെ കൊണ്ടുവന്ന രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികവാണ് ഫലം കണ്ടതെന്ന് പറയാം. വരുണിലൂടെ സൃഷ്ടിച്ച സമ്മര്‍ദ്ദത്തെ നന്നായി മുതലാക്കാന്‍ കുല്‍ദീപ് യാദവിനും സാധിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ വരുത്തിയ ബൗളിങ് മാറ്റമാണ് ഫലം കണ്ടത്.

കുല്‍ദീപിനെ കൊണ്ടുവന്നതും മാസ്റ്റര്‍ പ്ലാന്‍

വരുണ്‍ ചക്രവര്‍ത്തിയെ ആദ്യം കൊണ്ടുവന്നപ്പോള്‍ പിന്നാലെ അക്ഷര്‍ പട്ടേലിനെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ രോഹിത് ശര്‍മ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ വിളിക്കുകയായിരുന്നു. ഈ തീരുമാനം നിര്‍ണ്ണായകമായെന്ന് തന്നെ പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ രചിന്‍ രവീന്ദ്രയെ കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 29 പന്തില്‍ നാല് ഫോറും 1 സിക്‌സുമടക്കം 37 റണ്‍സാണ് രചിന്‍ നേടിയത്. ഗൂഗ്ലിയിലൂടെ രചിന്റെ സ്റ്റംപ് പിഴുതെടുക്കാന്‍ കുല്‍ദീപിനായി.

കെയ്ന്‍ വില്യംസണിന്റെ നിര്‍ണ്ണായക വിക്കറ്റ് നേടാനും കുല്‍ദീപിനായി. 11 റണ്‍സെടുത്ത് പതിയെ നിലയുറപ്പിച്ച് വരികയായിരുന്ന വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് കുല്‍ദീപ് മടക്കിയത്. വരുണും കുല്‍ദീപുമാണ് ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. രണ്ട് പേരേയും ഒന്നിച്ച് കൊണ്ടുവന്ന് റണ്ണൊഴുക്ക് തടയാനും വിക്കറ്റ് നേടിയെടുക്കാനും രോഹിത് ശര്‍മ ആവിഷ്‌കരിച്ച പദ്ധതി ഫലം കാണുകയായിരുന്നുവെന്ന് നിസംശയം പറയാം.

Story first published: Sunday, March 9, 2025, 16:17 [IST]
Other articles published on Mar 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+