Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രാഹുലിനെ കേട്ടില്ല, ജഡ്ഡുവിനെ വിശ്വസിച്ച രോഹിത്തിന് 8ന്റെ പണി! സംഭവമറിയാം

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു കിട്ടിയത് എട്ടിന്റെ പണി. ഇതിന്റെ കാരണക്കാരനാവട്ടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ്. വിക്കറ്റിനു പിന്നിലുണ്ടായിരുന്ന കെഎല്‍ രാഹുലിന്റെ വാക്കുകളെ വിശ്വസിക്കാതിരുന്നതു കാരണമാണ് ഇന്ത്യന്‍ നായകനു പണി പാളിയത്.

ഫൈനലില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് സ്‌ഫോടനാത്മകമായി തുടങ്ങിയെങ്കിലും പിന്നീട് കളിയിലേക്കു ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ സ്പിന്‍ നിരയുമാണ്.

ROHIT KOHLI

രോഹിത്തിന്റെ പിഴവ്

രവീന്ദ്ര ജഡേജയെറിഞ്ഞ 22ാമത്തെ ഓവറിലാണ് രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നും വലിയൊരു അബദ്ധമുണ്ടായത്. മൂന്നു വിക്കറ്റിനു 102 റണ്‍സെന്ന നിലയിലാണ് ഈ ഓവര്‍ കിവികള്‍ ആരംഭിച്ചത്. 17 റണ്‍സോടെ ഡാരില്‍ മിച്ചെലും 13 റണ്‍സെടുത്ത ടോം ലാതവുമായിരുന്നു ക്രീസില്‍.

ലാതമാണ് സ്‌ട്രൈക്ക് നേരിട്ടത്. ഓവറിലെ ആദ്യത്തെ ബോളില്‍ റണ്ണില്ല. അടുത്ത രണ്ടു ബോൡ ലാതവും മിച്ചെലും ഓരോ സിംഗിളെടുത്തു. നാലാമത്തെ ബോള്‍ ലാതമിന്റെ പാഡിലാണ് പതിച്ചത്. പിന്നാലെ ജഡേജയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളി.

ഇതോടെ റിവ്യു എടുക്കണമോയെന്നതിനെ കുറിച്ച് ആലോചിക്കാന്‍ കെഎല്‍ രാഹുലിന്റെ അടുത്തേക്ക് രോഹിത് ഓടിയെത്തുകയും ചെയ്തു. റിവ്യു എടുക്കുന്ന കാര്യത്തില്‍ രാഹുല്‍ അത്ര ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്. മാത്രമല്ല ബോളിന്റെ ഉയരത്തിനെക്കുറിച്ചും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

പക്ഷെ അതു ഔട്ട് തന്നെയാണെന്ന ഉറപ്പിലായിരുന്നു ജഡേജ. ബോള്‍ വിക്കറ്റില്‍ തന്നെയാണ് കൊള്ളുകയെന്നു രോഹിത്തിനെ അദ്ദേഹം വിശ്വസിപ്പിക്കുകയും ചെയ്തു. ഇതോടെ രാഹുലിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ രോഹിത് റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ ഈ തീരുമാനം മണ്ടത്തരമായിരുന്നെന്നു പിന്നാലെ തെളിഞ്ഞു.

തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബോള്‍ വിക്കറ്റിനു മുകളിലൂടെയാവും പോവുകയെന്നു വ്യക്തമായി തുടര്‍ന്ന് ഇന്ത്യയുടെ അപ്പീല്‍ തളേളുകയും ചെയ്തു. രാഹുലിനെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ അബദ്ധം തീര്‍ച്ചയായും ഇന്ത്യന്‍ നായകന് ഒഴിവാക്കാനും സാധിക്കുമായിരുന്നു.

KL RAHUL

നേരത്തേ പല തവണ റിവ്യു എടുക്കുന്ന സാഹചര്യങ്ങളില്‍ രാഹുലിന്റെ ഉപദേശം ഇന്ത്യന്‍ ടീമിനെ സഹായിച്ചിട്ടുണ്ട്. ഒരുപാട് റിവ്യു കാത്തുസൂക്ഷിക്കാന്‍ രോഹിത്തിനു ഇതിലൂടെ സാധിക്കുകയും ചെയ്തു. പക്ഷെ ഇത്തവണ ഫൈനലില്‍ രോഹിത്തില്‍ വേണ്ടത്ര വിശ്വാസമര്‍പ്പിക്കാന്‍ രോഹിത് തയ്യാറായില്ല. ഇതു കാരണം വിലപ്പെട്ട ഒരു റിവ്യു പാഴാവുകയും ചെയ്തു.

ഭേദപ്പെട്ട സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ ഫൈനലില്‍ ഭേദപ്പെട്ട സ്‌കോറിലേക്കാണ് ന്യൂസിലാന്‍ഡ് ടീം നീങ്ങുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 36 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ നാലു വിക്കറ്റിനു 156 റണ്‍സെടുത്തിട്ടുണ്ട്. 41 റണ്‍സോടെ ഡാരില്‍ മിച്ചെലും 28 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസിലുള്ളത്. 76 ബോളില്‍ 48 റണ്‍സ് ഇരുവരും അഞ്ചാം വിക്കറ്റില്‍ ടീം ടോട്ടലിലേക്കു ചേര്‍ത്തു കഴിഞ്ഞു.

വില്‍ യങ് (15), രചിന്‍ രവീന്ദ്ര (37), കെയ്ന്‍ വില്ല്യംസണ്‍ (11), ടോം ലാതം (14) എന്നിവരുടെ വിക്കറ്റുകളാണ് കിവികള്‍ക്കു നഷ്ടമായത്. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളെടുത്തു.

Story first published: Sunday, March 9, 2025, 17:05 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+